‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (104)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
‘ആര് വിടുവിക്കും’ എന്നത് മരണത്തിന്റെ ശരീരത്തിൽ നിന്നുള്ള വിടുതലിന് വേണ്ടിയാണ്. ശരീരം പാപത്തിന്റെ ന്യായപ്രമാണത്തിന്റെ പ്രവർത്തനമണ്ഡലവും ഉപകരണവുമാണ്. ആ അടിമത്തതിന് പൗലോസും വിധേയനാണ്. താൻ ഇപ്പോൾ എവിടെയാണ് നില്ക്കുന്നതെന്നുള്ള അറിവ് വാ. 26 ലെ സ്തോത്രഗീതത്തിന് അവനെ ഒരുക്കും.
മരണത്തിന് അധാനമായ ശരീരം കൊല്ലപ്പെട്ടവന്റെ മൃതശരീരം കൊന്നവന്റെ കഴുത്തിൽ ബന്ധിക്കുന്ന റോമൻ ശിക്ഷാക്രമത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ വാചകം. എങ്ങനെയും അതിൽ നിന്ന് ഒരു മോചനം അവൻ ആഗ്രഹിക്കുകയാണ്.
ഈ വിടുതൽ വിശ്വാസിക്ക് ഉത്പ്രാപണത്തിൽ ലഭിക്കും. ആതിനായിട്ടണവർ കാത്തിരിക്കുകയാണ്. ക്രൊശ്ശിൽ കൂടെ ഒരു പ്രകാശം ‘കർത്താവായ യേശുക്രിസ്തു മൂലം’ നിരാശയുടെ നിലവിളിയാകുന്ന കൂരിരുളിൽ ഒരു വെളിച്ചം ഉദിക്കുന്നു. ഞാൻ ദൈവത്തിന് സ്തോത്രം ചെയ്യുന്നു. യേശുക്രിസ്തുമൂലം നമുക്ക് ജയം, വിടുതൽ (1 കോരി : 15:57)
റോമർ 7, ബൈബിളിലെ ഏറ്റം പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണ്. ഏറ്റം സന്തോഷകരമല്ലാത്ത കാര്യങ്ങളാണ് അതിൽ ആദ്യം പറയുന്നതെങ്കിലും അതിന്റെ ഒടുവിൽ മേഘാവൃതമാകാത്ത സന്തോഷത്തിന്റെ രാജ്യത്തിലേക്കുള്ള വാതിൽ തുറക്കപ്പെടുന്നത് കാണാം. ‘അരിഷ്ട മനുഷ്യന്റെ അദ്ധ്യായം’ എന്ന് ഇതിനെ വിളിക്കുന്നതെങ്കിലും വിജയത്തിന്റെ സോപാനത്തിലാണ് അത് അവസാനിക്കുന്നത്.
അദ്ധ്യായം 8
എട്ടാം അദ്ധ്യായത്തിൽ ഉപദേശപരമായ ഭാഗം അതിന്റെ ഉച്ചകോടിയിൽ എത്തുന്നു. റോമാലേഖനത്തിന്റെ സംഗ്രഹം ഒറ്റവാക്കിൽ പറഞ്ഞാൽ ‘ദൈവത്തിന്റെ നീതി’എന്നുള്ളതാണ്. ഇതിനെ മൂന്നായി വിഭജിച്ചു പറഞ്ഞാൽ കണക്കിടപ്പെടുന്ന നീതിയും ജീവിതത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന നീതിയും. ഹൃദയത്തിൽ അനുഭവമാക്കുന്ന നീതിയുമാണ്. ഇതിൽ മൂന്നാമത് പറഞ്ഞ നീതിയെ സംബന്ധിച്ചാണ് ഈ അദ്ധ്യായത്തിൽ പറയുന്നത്.
എട്ടാം അദ്ധ്യായത്തിലെ വിഷയം മറ്റൊരു വിധത്തിൽ പറഞ്ഞാൽ ‘രക്ഷണ്യ വേലയിൽ പരിശുദ്ധാത്മാവിന്റെ പങ്ക്’ എന്ന് പറയാം. ഈ അദ്ധ്യായത്തെ ‘പരിശുദ്ധാമാവിന്റെ സുവിശേഷം’ എന്നും പറയാം. പരിശുദ്ധാത്മാവിനെ കുറിച്ച് 19 പ്രാവശ്യം ഇതിൽ പറഞ്ഞിട്ടുണ്ട്. പരിശുദ്ധാത്മാവ് ഒരു വിശ്വാസിയിൽ വസിച്ച് പാപത്തിന്റെ ശക്തിയിൽ നിന്ന് വിടുവിക്കുന്നതായി പറഞ്ഞിരിക്കുന്നു.