‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (106)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
8:2 ജീവന്റെ ആത്മാവിന്റെ പ്രമാണം …. സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു
‘അത് കൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയുമില്ല.’ എന്ന് പറയുവാനുള്ള അടിസ്ഥാനവും വിശ്വാസിയുടെ ഭദ്രതയുടെ തെളിവുമാണ്. ഈ വാക്യം ജീവന്റെ ആത്മാവിന്റെ പ്രമാണം ജീവൻ നൽകുന്ന പരിശുദ്ധാത്മാവിന്റെ പ്രമാണം (അധികാരം). പരിശുദ്ധാത്മാവ് നമ്മിൽ തന്നതും പ്രവർത്തനത്തിന്റെ പുതിയ തത്വം പരിശുദ്ധാത്മാവിനെ ക്കുറിച്ച് ഇ ലേഖനത്തിൽ ഒരിക്കൽ മാത്രമേ പറഞ്ഞിട്ടുള്ളൂ (5:5)
പാപത്തിന്റെയും മരണത്തിന്റെയും പ്രമാണം.
മരണത്തെ മാർവ്വിൽ വഹിക്കുന്ന ദുഷിച്ച തത്വത്തിന്റെ ശക്തി, ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു. (യോഹ : 8:36, ഗലാ :5:1, 2 കോരി :3:17)
ഈ സ്വാതന്ത്ര്യം ഒരിക്കലായി ലഭിച്ചു. എന്നേക്കുമായി ലഭിച്ചു എന്നാണ് ആശയം. പരിശുദ്ധാത്മാവിന്റെ സഹായത്താൽ ക്രിസ്തുവിൽ പുതിയ ജീവിതം നയിക്കാൻ നമുക്ക് കഴിയും. പാപവും മരണവും അധികാരം നടത്തിയിരുന്ന ജീവിതത്തിലേക്ക് ജീവന്റെ ആത്മാവ് കടന്ന് വരികയും അതിലധികമായ അധികാരം ഉപയോഗിച്ച് അവയിൽ നിന്ന് സ്വാതന്ത്ര്യം പ്രദാനം ചെയ്കയും ചെയ്തിരിക്കുന്നു.
റോമാ ലേഖനത്തിലെ 8 പ്രമാണങ്ങൾ :
i) മോശയുടെ പ്രമാണം – 2:12, 3:19, 7:12
ii) പ്രകൃതിയുടെ പ്രമാണം – 2:14
iii) വിശ്വാസ പ്രമാണം – 3:27, 4:3-5
iv) ബുദ്ധിയുടെ പ്രമാണം – 7:23
v) പാപപ്രമാണം – 7:23, 25; 8:2
vi) നീതിയുടെ പ്രമാണം – 9:31
vii) ദൈവത്തിന്റെ പ്രമാണം – 7:22,25
viii) ആത്മാവിന്റെ പ്രമാണം – 8:2
8:23 ജഡത്താലുള്ള ബലഹീനത
ന്യായപ്രമാണം ആവശ്യപ്പെടുന്നത് ചെയ്യുവാനുള്ള മനുഷ്യന്റെ കഴിവുകേട്. ന്യായപ്രമാണത്തിന് കഴിയാഞ്ഞത് ജഡത്താലുള്ള ബലഹീനതയാണ് ന്യായപ്രമാണത്തിന്റെ കഴിവുകേടിന് കാരണം. ന്യായപ്രമാണത്തിന് പാപിയായ ശിക്ഷ വിധിക്കാൻ കഴിഞ്ഞില്ലെങ്കിലും പാപത്തിന്റെ ശക്തി തകർക്കാൻ കഴിഞ്ഞില്ല. “പാപം മനുഷ്യന്റെ മേൽ കർത്തൃത്വം നടത്തി, അവനെ ശാപത്തിൻ കീഴാക്കി. പാപം മനുഷ്യനെ അധമർണ്ണന്റെ തടവിലേക്കയച്ചു. ന്യായപ്രമാണത്തെ കാരാഗൃഹപ്രമാണിയുമാക്കി വച്ചു. ഒടുവിലത്തെ കാശു പോലും കൊടുത്തു തീരുവോളം നീ അവിടെ നിന്ന് പുറത്ത് വരികയില്ല.” (മത്തായി : 5:26)