September 2023

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഹെൽത്ത് കെയർ ഡിപ്പാർട്മെന്റിന്റെയും ആലപ്പുഴ നോർത്ത് സെക്ഷൻറെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് കാട്ടൂരിൽ

കാട്ടൂർ : അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഹെൽത്ത് കെയർ ഡിപ്പാർട്മെന്റിന്റെയും ആലപ്പുഴ നോർത്ത് സെക്ഷൻറെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് കാട്ടൂർ ഏ. ജി. ചർച്ചിൽ നടക്കും. പാസ്റ്റർ മനോജ് വി. കെ. യുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ശ്രീ ശിഖിവാഹന (പഞ്ചായത്ത് മെമ്പർ) ക്യാമ്പ് ഉത്‌ഘാടനം ചെയ്യും. 12 വയസ്സിന് മുകളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം ലഭിക്കുന്നത്. ഡോ. ജെസ്‌ലി എബ്രഹാം MD., ഡോ. റിജോയ് ജോർജ് MBBS എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് […]

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഹെൽത്ത് കെയർ ഡിപ്പാർട്മെന്റിന്റെയും ആലപ്പുഴ നോർത്ത് സെക്ഷൻറെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് കാട്ടൂരിൽ Read More »

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈത്ത് സുവർണ്ണ ജൂബിലി നിറവിൽ

കുവൈറ്റ് : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈത്തിന്റെ സുവർണ്ണ ജൂബിലി വർഷമായ 2023  – 2024 ലെ പരിപാടികളുടെ ഉദ്ഘാടനം 2023 ഒക്‌ടോബർ 21 ശനിയാഴ്ച സൗത്ത് ഇന്ത്യ അസംബ്ലി ഓഫ് ഗോഡ് ജനറൽ സെക്രട്ടറി റവ. ഡോ. കെ. ജെ. മാത്യു നിർവഹിക്കും. അമ്പതാം വർഷത്തിൽ നിരവധി പദ്ധതികളോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുവാൻ സഭ തീരുമാനിച്ചതായി സഭാ സെക്രട്ടറി ജോസി വര്ഗീസ് അറിയിച്ചു. വിപുലമായ പ്രോഗ്രാമുകളുടെ നടത്തിപ്പിനായി സഭാ ശുശ്രുഷകൻ പാസ്റ്റർ ജെയിംസ് ഏബ്രഹാമിന്റെ നേതൃതത്തിൽ സഭാ കമ്മിറ്റിയോടൊപ്പം ചാൾസ് മാത്യു

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈത്ത് സുവർണ്ണ ജൂബിലി നിറവിൽ Read More »

ഐ.പി.സി. നോർത്തേൺ റീജിയൺ  54-ാമത് വാർഷിക കൺവൻഷൻ നവംബർ 2 മുതൽ

ന്യൂ ഡൽഹി : ഐ.പി.സി. നോർത്തേൺ റീജിയന്റെ 54-ാമത് ജനറൽ കൺവെൻഷൻ ഓൺലൈനായി 2023 നവംബർ 2 വ്യാഴം മുതൽ 4 ശനി വരെ നടക്കും. ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ സാമുവേൽ ജോൺ ഉത്ഘാടനം നിർവ്വഹിക്കുന്ന യോഗങ്ങളിൽ പാസ്റ്റർ അഭയ് ഗയ്ക്വാദ് (മഹാരാഷ്ട്ര), ഡോ. സാബു കെ. ഉമ്മൻ (യു.എസ്.എ.) എന്നിവർ മുഖ്യ പ്രസംഗകർ ആയിരിക്കും. കൂടാതെ ഐ. പി. സി. എൻ. ആർ ലീഡേഴ്സും വിവിധ സെക്ഷനുകളിൽ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകും. വ്യാഴം മുതൽ ശനി വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ 1 മണി വരെ പാസ്റ്റേഴ്സ്

ഐ.പി.സി. നോർത്തേൺ റീജിയൺ  54-ാമത് വാർഷിക കൺവൻഷൻ നവംബർ 2 മുതൽ Read More »

മേപ്രാൽ പരുവപ്പറമ്പിൽ (മെറീന) ലിജോ പി. അലക്സ് (41) അന്തരിച്ചു

മേപ്രാൽ : പരുവപ്പറമ്പിൽ (മെറീന) ലിജോ പി. അലക്സ് (41) സെപ്റ്റം. 18 ന് അന്തരിച്ചു. തോമസ് പി. അലക്സാണ്ടർ, പരേതയായ ലീലാമ്മ അലക്സ് ദമ്പതികളുടെ മകനാണ് ലിജോ. ഏക സഹോദരി ലിജി അന്ന അലക്സ്. സംസ്കാരം സെപ്റ്റംബർ 20 ന് 12 മണിക്ക് ഐപിസി ഹെബ്രോൻ, മേപ്രാൽ സഭാ സെമിത്തേരിയിൽ.

മേപ്രാൽ പരുവപ്പറമ്പിൽ (മെറീന) ലിജോ പി. അലക്സ് (41) അന്തരിച്ചു Read More »

‘ഇതാ, നോഹയുടെ കാലം’ – 71

‘ഇതാ, നോഹയുടെ കാലം’ – 71 പാ. ബി. മോനച്ചൻ, കായംകുളം ഭൂമിയുടെ യഥാസ്ഥാപനത്തിന്റെ നാളുകൾ ആയിരിക്കും അത്. സ്വർഗ്ഗത്തിലെ ദൈവം ഈ  മനോഹരമായി സൃഷ്ടിച്ചു. സാത്താൻ ഈ ഭൂമിയെ വിരൂപമാക്കി കളഞ്ഞു. സാത്താൻ വിരൂപമാക്കിയ ഭൂമിയെ ന്യായവിധിക്ക് ശേഷം കർത്താവ് പുതുക്കുവാൻ പോകയാണ്. ഉല്പത്തി പലതിന്റെയും ആരംഭമായിരിക്കുമ്പോൾ വെളിപ്പാട് പലതിന്റെയും അവസാനമാകുന്നു. ഉല്പത്തിയിൽ നാം പാപത്തിന്റെയും മരണത്തിന്റെയും ദുഃഖത്തിന്റെയും വേദനയുടെയും വേർപ്പാടിന്റെയും ഒക്കെ ആരംഭം കാണുന്നു. വിശദമായി പറഞ്ഞാൽ ഉത്പത്തിയിൽ ഭൂമിയിലേക്ക് പാപം പ്രവേശിക്കുന്നു. പുതുവാന ഭൂമിയിൽ നിന്നും

‘ഇതാ, നോഹയുടെ കാലം’ – 71 Read More »

കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലിയുടെ (CKCA) 15 -മത് വാർഷികവും സ്തോത്ര പ്രാർത്ഥനയും നടന്നു

കാനഡ : കാനഡയിലെ ആൽബെർട്ട പ്രൊവിൻസിലെ കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലിയുടെ (CKCA) 15 -മത് വാർഷികവും സ്തോത്ര പ്രാർത്ഥനയും 2023 സെപ്റ്റംബർ 15ന് നടന്നു. സഭാ ശുശ്രുഷകൻ പാസ്റ്റർ കുരിയാച്ചൻ ഫിലിപ്പ് ശുശ്രുഷകൾക്ക് നേതൃത്വം നൽകി. ഡോ. ജയ്സൺ തോമസ്, ഡോ. ജെസ്സി ജയ്സൺ എന്നിവർ മുഖ്യസന്ദേശങ്ങൾ നൽകി. കാൽഗറിയിലെ പ്രഥമ മലയാള പെന്തക്കോസ്തു സഭയാണ് കേരള ക്രിസ്ത്യൻ അസംബ്ലി. കാൽഗറിയിലെ വിവിധ സഭകളിലെ പാസ്റ്റർമാർ യോഗത്തിൽ ആശംസകൾ അറിയിച്ചു. (വാർത്ത : ഇവാ. മോൻസി മാമ്മൻ)

കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലിയുടെ (CKCA) 15 -മത് വാർഷികവും സ്തോത്ര പ്രാർത്ഥനയും നടന്നു Read More »

പാസ്റ്റർ ബ്ലെസൻ കുഴിക്കാലയുടെ പിതാവ് പി.ജെ.കോശി കർത്തൃസന്നിധിയിൽ

മെഴുവേലി: തെക്കേതുണ്ടിയിൽ പാലത്തുംപാട്ട് പി.ജെ.കോശി (87) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ചൂരത്തലക്കൽ പരേതയായ അമ്മിണി കോശി. മക്കൾ: സൂസമ്മ, സാലി, പാസ്റ്റർ ബ്ലെസൻ കുഴിക്കാല (ഐപിസി കുമ്പനാട് സെന്റർ സെക്രട്ടറി). മരുമക്കൾ: സി.സി.ചാക്കോ, സി.എ.ജോസഫ്, സൂസൻ തോമസ്.

പാസ്റ്റർ ബ്ലെസൻ കുഴിക്കാലയുടെ പിതാവ് പി.ജെ.കോശി കർത്തൃസന്നിധിയിൽ Read More »

ഐപിസി ഹെബ്രോൻ, ഉം അൽ ഖുഐൻ സീനിയർ ശുശ്രുഷകൻ പാസ്റ്റർ എ. എം. യോഹന്നാൻ നിത്യതയിൽ

ദുബായ് : ഐപിസി ഹെബ്രോൻ, ഉം അൽ ഖുഐൻ സീനിയർ ശുശ്രുഷകൻ പാസ്റ്റർ എ. എം. യോഹന്നാൻ സെപ്റ്റം. 17 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. 

ഐപിസി ഹെബ്രോൻ, ഉം അൽ ഖുഐൻ സീനിയർ ശുശ്രുഷകൻ പാസ്റ്റർ എ. എം. യോഹന്നാൻ നിത്യതയിൽ Read More »

പാസ്റ്റർ സി. ജെ. മാനുവേൽ (73) നിത്യതയിൽ

കൊല്ലം : തനത് ശൈലിയിൽ ക്രൈസ്തവ ഗാനാലാപനവും വചനക്ഷോഷണവും ചെയ്ത് അനേകരെ ക്രിസ്തുവിങ്കലേക്ക് നയിച്ച കരീപ്ര ഗ്രേസ് വില്ലയിൽ പാസ്റ്റർ സി. ജെ. മാനുവേൽ (73) നിത്യതയിൽ ചേർക്കപ്പെട്ടു. ഏ. ജി. കരീപ്ര സഭാംഗമായിരുന്നു പാസ്റ്റർ മാനുവേൽ. സൂസമ്മ മാനുവേലാണ് ഭാര്യ. മക്കൾ : പാ. ശീലാസ് മാനുവേൽ, ജെയിംസ് മാനുവേൽ, ടൈറ്റസ് മാനുവേൽ. സംസ്കാരം പിന്നീട്.

പാസ്റ്റർ സി. ജെ. മാനുവേൽ (73) നിത്യതയിൽ Read More »

അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (അപ്കോൺ) സംയുക്ത ആരാധന നാളെ (സെപ്റ്റം. 17 ന്)

അബുദാബി : അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ ഈ വർഷത്തെ രണ്ടാമത്തെ സംയുക്ത ആരാധന സെപ്റ്റംബർ 17 ഞായറാഴ്ച രാവിലെ 10:00 മുതൽ 12:45 മണി വരെ അബുദാബിയിൽ നടക്കും. പ്രസ്തുത മീറ്റിംഗിൽ അപ്കോൺ ക്വയർ ഗാനങ്ങൾ ആലപിക്കും. അപ്കോൺ പ്രസിഡന്റ് പാ. എബി എം വർഗീസ്, വൈസ് പ്രസിഡന്റ് പാ. സജി വർഗീസ്, സെക്രട്ടറി ജോഷ്വാ ജോർജ് മാത്യൂ തുടങ്ങിയവർ നേതൃത്വം നൽകും.

അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (അപ്കോൺ) സംയുക്ത ആരാധന നാളെ (സെപ്റ്റം. 17 ന്) Read More »

error: Content is protected !!