September 2023

ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല പാസ്റ്റേർസ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 10 ന് മാവേലിക്കരയിൽ

മാവേലിക്കര : ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല പാസ്റ്റേർസ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 10 ന് മാവേലിക്കര ഐ. ഇ. എം. ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9:30 യ്ക്ക് ആരംഭിക്കുന്ന സമ്മേളനം പാ. ടി. ജെ. സാമുവേൽ (സൂപ്രണ്ട്, MDC) ഉത്‌ഘാടനം ചെയ്യും. മുഖ്യാതിഥി പാ. ബെനിസൺ മത്തായി (ഓവർസിയർ, ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ) യെ കൂടാതെ പാ. കെ. ജെ. മാത്യു (ജനറൽ സെക്രട്ടറി, SIAG), പാ. അനിൽ കൊടിത്തോട്ടം എന്നിവർ സന്നിഹിതരായിരിക്കും.   കൂടുതൽ വിവരങ്ങൾക്ക് : പാ. ജെ. […]

ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല പാസ്റ്റേർസ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 10 ന് മാവേലിക്കരയിൽ Read More »

‘സങ്കീർത്തന ധ്യാനം’ – 77

‘സങ്കീർത്തന ധ്യാനം’ – 77 പാ. കെ. സി. തോമസ് ‘എളിയവനെ രക്ഷിക്കുന്ന ദൈവം’, സങ്കീ : 35:10 എളിയവനെ സഹായിക്കാൻ പൊതുവെ ആരും ഇല്ലാത്ത ലോകത്തിലാണ് നാം ജീവിക്കുന്നത്. ദരിദ്രനായവനെ അവഗണിക്കുന്ന ലോകമാണിത്. എന്നാൽ വളരെ സന്തോഷവും പ്രത്യാശ നൽകുന്ന അനുഭവങ്ങളാണ് ദാവീദ് തന്റെ ജീവിത അനുഭവത്തിലൂടെ എഴുതിയത്. ദാവീദ് അനേക അനുഭവങ്ങളിലൂടെ കടന്ന് പോയ ഒരു ദൈവഭക്തനായിരുന്നു. ആട്ടിടയനായിരുന്ന ദാവീദ്. അപ്പനും അമ്മയും ഉപേക്ഷിച്ചവനായി തീർന്ന സമയം ഉണ്ട്. വീടും കൂടും നാടും ഇല്ലാതെ അലഞ്ഞ് നടക്കേണ്ട

‘സങ്കീർത്തന ധ്യാനം’ – 77 Read More »

പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി ജിസ്സി ജേക്കബ്

മല്ലപ്പള്ളി : മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി ജിസ്സി ജേക്കബ്. ഐപിസി മല്ലപ്പള്ളി സെന്ററിലെ കറിക്കാട്ടൂർ  താബോർ സഭാംഗമാണ്. മദ്രാസ് ഐഐറ്റി യിൽ പോസ്റ്റ് ഡോക്ടറൽ പഠനത്തിന് റിസർച്ച് ഫെല്ലോ ആയും ജിസ്സി അഡ്മിഷൻ നേടിയിട്ടുണ്ട്. ചെമ്പകത്തിനാൽ വീട്ടിൽ ജേക്കബ്, ജാൻസി ദമ്പതികളുടെ ഇളയ മകളാണ് ജിസ്സി. പിവൈപിഎ – സൺ‌ഡേ സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ അംഗവും കൂടിയാണ് ജിസ്സി.

പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി ജിസ്സി ജേക്കബ് Read More »

കൊടുമൺ പൊരിയക്കോട് കല്യാണിക്കൽ വടക്കേക്കര ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) കർത്തൃസന്നിധിയിൽ

കൊടുമൺ : പൊരിയക്കോട് കല്യാണിക്കൽ വടക്കേക്കര  ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) നിത്യതയിൽ ചേർക്കപ്പെട്ടു. കൊടുമൺ ഏജി സഭയുടെ ആദ്യകാല വിശ്വാസികളിൽ ഒരാളാണ് പരേതനായ ഗീവർഗ്ഗീസ് എബ്രഹാം. അമ്മിണി ഗീവർഗ്ഗീസാണ് ഭാര്യ. മക്കൾ : കുഞ്ഞുമോൻ എബ്രഹാം – ഗ്രേസി, സണ്ണി എബ്രഹാം – മോളമ്മ, സജി എബ്രഹാം – റീന, മിനി – സജി സംസ്കാരം സെപ്റ്റം. 27 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് കൊടുമൺ ഈസ്റ്റ് ബഥേൽ എജി ചർച്ചിന്റെ നേതൃത്വത്തിൽ അടൂർ സെമിത്തേരിയിൽ നടക്കും.

കൊടുമൺ പൊരിയക്കോട് കല്യാണിക്കൽ വടക്കേക്കര ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) കർത്തൃസന്നിധിയിൽ Read More »

‘ഇതാ, നോഹയുടെ കാലം’ – 72

‘ഇതാ, നോഹയുടെ കാലം’ – 72 പാ. ബി. മോനച്ചൻ, കായംകുളം 36 രാത്രി വരും മുമ്പേ … നമ്മുടെ കർത്താവ് പറഞ്ഞു “എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു”, (യോഹ : 9:4). അതെ, ലോകം അതിഭീകരമായ അന്ധകാരത്തിൽ ആണ്ടുപോകുവാൻ പോകുന്നു. രാത്രിയുടെ ഭയാനകതയും ഭീകരതയും ലോകം മുഴുവൻ അരങ്ങേറുന്നു. ഈ പംക്തി എഴുതപെട്ട ശേഷം തന്നെ ഇതിൽ പരാമർശിച്ചിരിക്കുന്ന അനവധി ബൈബിൾ പ്രവചനങ്ങൾ വായനക്കാരുടെ കണ്മുൻപിൽ നിവർത്തിക്കപ്പെട്ടത് നിങ്ങളിൽ കൗതുകം ഉണർത്തിയിരിക്കാം. വിശുദ്ധ വേദപുസ്തകം

‘ഇതാ, നോഹയുടെ കാലം’ – 72 Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (139)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (139) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d യഹൂദന്മാരിൽ നിന്ന് മാത്രമല്ല ജാതികളിൽ നിന്നും വിളിച്ചു. ‘അവൻ തങ്കലേക്ക് വിളിച്ചവരല്ലാതെ, യഹൂദന്മാരോ ജാതികളോ, കരുണാപാത്രങ്ങളായിരുന്നില്ല. ഇത് ജാതിപരമായല്ല, വ്യക്തിപരമായ തിരഞ്ഞെടുപ്പിനെകുറിച്ചാണ് പറയുന്നതെന്ന് നിസ്തർക്കമായി തെളിയിക്കുന്നു ? കോപപാത്രങ്ങളെ ഉടച്ചുകളയാതെ കരുണാപാത്രങ്ങളാക്കി തീർത്ത കൃപ എത്ര ശ്രെഷ്ടമാണ്. തന്റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിന് ഇതെല്ലാം അവൻ മുന്നൊരുക്കിയതിനാൽ സ്തോത്രം ചെയ്യാം. ഒരേ വചനം പഠിപ്പിക്കുന്ന രണ്ട് സത്യങ്ങൾ ഒന്ന് കൂടി ഓർപ്പിച്ചു മുന്നോട്ട് പോകാം.

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (139) Read More »

അഗാപ്പെ ശാരോൻ ഫെൽലോഷിപ്പ് ചർച്ച്, മംഗഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 28 ന് സംഗീത സന്ധ്യ

കുവൈറ്റ് : അഗാപ്പെ ശാരോൻ ഫെൽലോഷിപ്പ് ചർച്ച്, മംഗഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 28 ന് മംഗഫ് അഗാപ്പെ ശാരോൻ ഫെൽലോഷിപ്പ് ചർച്ച് ഹാളിൽ സംഗീത സന്ധ്യ നടക്കും. സഭാ ശുശ്രുഷകൻ പാ. സജി വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാ. സുരേഷിന്റെ നേതൃത്വത്തിലുള്ള ഫെയ്ത്ത് സിംഗേഴ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.     കൂടുതൽ വിവരങ്ങൾക്ക് : പാ. സജി വർഗീസ് (+965 9942 0296), അനിൽ (+965 9415 8532), മാരിയെസൺ (+965 5161 8048) 

അഗാപ്പെ ശാരോൻ ഫെൽലോഷിപ്പ് ചർച്ച്, മംഗഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 28 ന് സംഗീത സന്ധ്യ Read More »

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ക്ട് സൺഡേസ്കൂൾസ് അസോസിയേഷൻ അദ്ധ്യാപക പരിശീലന സെമിനാർ സെപ്റ്റംബർ 27 ന് തഴക്കരയിൽ

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ക്ട് സൺഡേസ്കൂൾസ് അസോസിയേഷൻ അദ്ധ്യാപക പരിശീലന സെമിനാർ സെപ്റ്റംബർ 27 ന് തഴക്കര ഐപിസി ഇമ്മാനുവേൽ സഭയിൽ നടക്കും. രാവിലെ 9:30 ന് ആരംഭിക്കുന്ന സെമിനാറിൽ പ്രൊഫ. സാം സ്കറിയ (റിട്ട. പ്രിൻസിപ്പാൾ, വിത്സൺ കോളേജ്, മുംബൈ) ക്‌ളാസ്സുകൾ നയിക്കും. കൂടുതൽ വിവരങ്ങൾക്ക് : +91 96561 12166, +91 96560 20965   

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ക്ട് സൺഡേസ്കൂൾസ് അസോസിയേഷൻ അദ്ധ്യാപക പരിശീലന സെമിനാർ സെപ്റ്റംബർ 27 ന് തഴക്കരയിൽ Read More »

ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഇന്ന് (സെപ്റ്റം. 23 ന്) ആരംഭിക്കും 

കുവൈറ്റ് : ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഇന്ന് (സെപ്റ്റം. 23 ന്) മുതൽ ഒക്ടോ. 13 വരെ നടക്കും. മുഖ്യാതിഥി പാ. ഡോ. രാജു എം. തോമസിനെ കൂടാതെ പാസ്റ്റർമാരായ ബെൻസൺ തോമസ്, തോമസ് ബേബി, എബി ടി. ജോയ്, ജോൺസൺ തോമസ്, എബ്രഹാം സക്കറിയ വചന ശുശ്രുഷ നിർവഹിക്കും. പാ. ഷിനോ ജോർജ് യോഗങ്ങൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. ഷിനോ ജോർജ് (+965 6517 9445), ജിനു ചാക്കോ (+965 6095 8590), മോൻസി മാത്യു (+965 6566 7576)

ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഇന്ന് (സെപ്റ്റം. 23 ന്) ആരംഭിക്കും  Read More »

‘സങ്കീർത്തന ധ്യാനം’ – 76

‘സങ്കീർത്തന ധ്യാനം’ – 76 പാ. കെ. സി. തോമസ് ‘നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു’, സങ്കീ : 34:17 ‘നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു’, സങ്കീ : 34:17. അബീമേലെക്കിന്റെ മുൻപിൽ നിന്നും ദാവീദിനെ ആട്ടിപ്പുറത്താക്കിയ സമയത്ത് രചിച്ച സങ്കീർത്തനമാണിത്. അബീമേലെക്കിന്റെ മുൻപിൽ നിന്നും ആട്ടിപ്പുറത്താക്കുന്നതിന് മുൻപ് ഫെലിസ്ത്യർ ഗത്തിൽ വച്ച് ദാവീദിനെ പിടിച്ച് കെട്ടി ഉപദ്രവിച്ച് തടവിലാക്കിയെന്ന് കരുതാം. ആ സമയത്ത് രചിച്ചതാണ് അമ്പത്തിയാറാം സങ്കീർത്തണമെന്ന് ആ സങ്കീർത്തനത്തിന്റെ തലകെട്ടിൽ നിന്നും മനസിലാക്കാം. രാജാവ് ആട്ടിപ്പുറത്താക്കിയ

‘സങ്കീർത്തന ധ്യാനം’ – 76 Read More »

error: Content is protected !!