‘ഇതാ, നോഹയുടെ കാലം’ – 72

ഇതാ, നോഹയുടെ കാലം’ – 72

പാ. ബി. മോനച്ചൻ, കായംകുളം

36

രാത്രി വരും മുമ്പേ …

നമ്മുടെ കർത്താവ് പറഞ്ഞു “എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു”, (യോഹ : 9:4). അതെ, ലോകം അതിഭീകരമായ അന്ധകാരത്തിൽ ആണ്ടുപോകുവാൻ പോകുന്നു. രാത്രിയുടെ ഭയാനകതയും ഭീകരതയും ലോകം മുഴുവൻ അരങ്ങേറുന്നു. ഈ പംക്തി എഴുതപെട്ട ശേഷം തന്നെ ഇതിൽ പരാമർശിച്ചിരിക്കുന്ന അനവധി ബൈബിൾ പ്രവചനങ്ങൾ വായനക്കാരുടെ കണ്മുൻപിൽ നിവർത്തിക്കപ്പെട്ടത് നിങ്ങളിൽ കൗതുകം ഉണർത്തിയിരിക്കാം. വിശുദ്ധ വേദപുസ്തകം പറയുന്നത്, “നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.” (സങ്കീ : 104:20). അതെ, രാത്രിയുടെ അല്ലെങ്കിൽ അന്ധകാരത്തിന്റെ അനവധി പ്രത്യേകതകളിൽ ഒന്നാണ് കാട്ടുമൃഗങ്ങളുടെ സഞ്ചാരം. സത്യത്തിൽ നമ്മുടെ നാട്ടിലൊക്കെ മനുഷ്യൻ എന്ന് പേരുള്ള ഇരുകാലികൾ നാൽകാലിമൃഗങ്ങളെക്കാൾ ക്രൂരമായും വിവേക ശൂന്യമായും പ്രവർത്തിക്കുന്ന കാഴ്ച നാം കാണുന്നു. രണ്ടും മൂന്നും വയസ്സ് പ്രായമുല്ല കുഞ്ഞുങ്ങളെയൊക്കെ കൊന്നും കൊല്ലാതെയും മാംസദാഹം തീർക്കുന്ന നരാധിപന്മാരെ കുറിച്ചുള്ള വാർത്തകൾ ഇന്ന് പത്രങ്ങളിൽ നിറയുന്നില്ലേ ? സ്വന്തരക്തത്തിൽ പിറന്ന പെൺകുഞ്ഞുങ്ങളോട് അതിക്രമം ചെയ്യുന്ന അപ്പന്മാരായ മനുഷ്യമൃഗങ്ങളെ കുറിച്ച്‌ വായിക്കുന്നില്ല ? മുപ്പതും നാല്പതും പേർ ചേർന്ന് കൗമാരപ്രായം പിന്നിട്ടിട്ടില്ലാത്ത പെൺകുട്ടികളുടെ ചാരിത്ര്യം നശിപ്പിക്കുകയും അവളെ പിച്ചിച്ചീന്തിയിട്ട് ചണ്ടികൂമ്പാരമായി വലിച്ചെറിയുകയും ചെയ്യുന്ന നിഷ്ട്ടൂരതകൾ നാം കാണുന്നില്ലേ ? കോടതിയും നിയമവും കേസ് വിധിപ്രസ്താവനകളുമൊക്കെ വന്നിട്ടും ഈ അതിക്രമങ്ങൾ കൂടുന്നതല്ലാതെ കുറയുന്നുണ്ടോ ?        

അതെ, മനുഷ്യർ കാളയെക്കാളും കഴുതയെക്കാളും അധഃപതിച്ചിരിക്കുന്നു എന്നതിന് വേറെ എന്ത് തെളിവാണ് വേണ്ടത് ? ദുർന്നടപ്പ് രാത്രിയുടെ ഒരു ലക്ഷണമായി വിശുദ്ധ പൗലോസ് രേഖപ്പെടുത്തിയിരിക്കുന്നു. “പകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല. കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ”, റോമർ : 13:13 ഈ വേദഭാഗത്ത് രാത്രിയുടെ ചില പ്രത്യേകതകൾ രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ അതിപ്രധാനമായവയാണ് ശയനമോഹവും, ദുഷ്കാമവും. ഇന്ന് ഇണ രണ്ടും വർദ്ധമാനദശയെ പ്രാപിച്ചിരിക്കുന്നു. കേരളത്തിൽ നടത്തിയ ചില സർവേകളിൽ സൂചിപ്പിക്കുന്നത് 62 ശതമാനം പുരുഷന്മാർ തങ്ങളുടെ ഭാര്യമാരോട് അവിശ്വസ്തത കാണിക്കുമ്പോൾ 38 ശതമാനം സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരോട് അവിശ്വസ്തത കാണിക്കുന്നു. കൂടാതെ വിവാഹത്തിന് മുൻപ് തന്നെ ഭാര്യഭർത്താക്കന്മാരെ പോലെ ഒരുമിച്ച് ജീവിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. സമ്പന്ന നഗരങ്ങളിലെ എന്നല്ല, ഗ്രാമപ്രദേശങ്ങളിൽ പോലും ചെറുപ്പക്കാരെ സംബന്ധിച്ച് വിവാഹത്തിന് പുറത്തുള്ള ശാരീരിക ബന്ധങ്ങളും ഒരു തെറ്റല്ല താമസംമാത്രം എന്ന ചിന്താഗതി പരന്നിരിക്കുന്നു. ടെലിവിഷൻ ചർച്ചകളിലും പത്രമാധ്യമങ്ങളും അവ പരസ്യമായി പറയാൻ ഈ കൂട്ടർക്ക് മടിയില്ലാതായിരിക്കുന്നു.

അത് പോലെ തന്നെയാണ് ആണോട് ആണും പെണ്ണോട് പെണ്ണും അവലക്ഷണമായി പെരുമാറി (രോമർ : 1:27) എന്ന് ബൈബിൾ അറപ്പോടും വെറുപ്പോടും പറഞ്ഞിരിക്കുന്ന സ്വവർഗ്ഗവിവാഹവും ഇന്ന് അംഗീകാരയോഗ്യമായി മാറിക്കഴിഞ്ഞു. വളരെ അഭിമാനത്തോടെ ഞങ്ങൾ സ്വവർഗ്ഗസ്നേഹികൾ ആണെന്ന് പരസ്യമായി ദൃശ്യമാധ്യമത്തിലൂടെ ലോകത്തോട് വിളിച്ചു പറയുന്നവരുടെ എണ്ണവും പെരുകിയിരിക്കുന്നു. ഈ പോക്ക് എങ്ങോട്ടാണ് ? അന്ധകാരത്തിലേക്ക് തന്നെയല്ലേ ? അത് കൊണ്ട് “ഇരുട്ടാകുന്നതിന്നും നിങ്ങളുടെ കാൽ അന്ധകാരപർവ്വതങ്ങളിൽ ഇടറിപ്പോകുന്നതിന്നും മുമ്പെ നിങ്ങളുടെ ദൈവമായ യഹോവെക്കു ബഹുമാനം കൊടുപ്പിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിന്നു കാത്തിരിക്കെ അവൻ അന്ധതമസ്സും കൂരിരുട്ടും വരുത്തും”, യിരെ : 13:16 എന്ന വേദഭാഗം ഓർക്കുക. പകൽ ഉള്ളിടത്തോളം അയച്ചവന്റെ വേല ചെയ്യുക.

അതെ സ്നേഹിതരെ, വിസ്മയമായതും ഭയങ്കരമായതുമൊക്കെ നമ്മുടെ ദേശത്ത് നടക്കുന്നു. ഇതൊക്കെ ഏതോ ഒന്നിന്റെ ആരംഭമാണ്. ഭൂമി പ്രേതന്മാരെ പ്രസവിക്കാറായി എന്ന് (യെശ : 26:19) ബൈബിൾ പറയുന്നു. അതിന്റെ ഈറ്റ് നോവാണ് ഇതൊക്കെ. നോഹയുടെ കാലം പോലെ നമ്മുടെ കാലമായി എങ്കിൽ അതിന്റെ അർത്ഥം മനുഷ്യപുത്രന്റെ വരവ് അടുക്കൽ വാതിൽക്കൽ എന്ന് തന്നെയല്ലേ ?    

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

seven + 10 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5717052
Total Visitors
error: Content is protected !!