നൂറാമത് കുമ്പനാട് കൺവൻഷൻ ഹെബ്രോൻപുരത്ത് ആരംഭിച്ചു  


ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 100 – )മത് അന്തർദേശീയ കൺവൻഷൻ ഇന്ന് (ജനു. 14 ന്) വൈകിട്ട് 5:30 ന് സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം ഉത്‌ഘാടനം ചെയ്തു. ഐപിസി ജനറൽ സെക്രട്ടറി പാ. ബേബി വർഗീസ് അദ്ധ്യക്ഷനായിരുന്നു. മഹായോഗത്തിന്റെ ചിന്താവിഷയം “യേശു ക്രിസ്തുവിനെ ശ്രദ്ധിച്ചു നോക്കുക” എന്നതാണ്. ‘നൂറ് വർഷം പിന്നിടുന്ന ഐപിസി വാർധിക്യത്തിലല്ല, മറിച്ച് ശക്തിയോടെ മുന്നേറാൻ ദൈവം ഇടയാക്കട്ടെ. ദൈവസഭയുടെ കണ്ണുകൾ ദൈവത്തിൽ കേന്ദ്രീകരിക്കുവാൻ ദൈവം കൃപ നൽകട്ടെ’, ഉത്ഘാടന സന്ദേശത്തിൽ പാ. ഡോ. ടി. വത്സൻ എബ്രഹാം ഉത്ബോധിപ്പിച്ചു.

പാ. ടി. എ. ചെറിയാൻ പ്രാർത്ഥിച്ചാരംഭിച്ച മഹായോഗത്തിൽ ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറിമാർ പാ. തോമസ് ജോർജ്, കാച്ചാണത്ത് വർക്കി എബ്രഹാം എന്നിവർ ശദാബ്‌ദി കൺവൻഷൻ പാട്ട് പുസ്തകം പ്രകാശനം ചെയ്തു.
അതിഥി പ്രസംഗകരെ കൂടാതെ ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. ടി. വത്സൻ എബ്രഹാം, പാസ്റ്റർമാരായ ഫിലിപ്പ് പി. തോമസ്, തോംസൺ കെ. മാത്യു, ബാബു ചെറിയാൻ, തോമസ് ഫിലിപ്പ്, സണ്ണി കുര്യൻ, ജോൺ കെ. മാത്യു, കെ. സി. തോമസ്, വിത്സൺ ജോസഫ്, ജെയിംസ് ജോർജ്, വർഗീസ് എബ്രഹാം, രാജു ആനിക്കാട്, കെ. ജെ. തോമസ്, ഷാജി ഡാനിയേൽ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പ്രസംഗം തത്സമയം വിവിധ ഭാഷകളിലേക്ക് തർജ്ജിമ ചെയ്യും.


ഭാരതത്തിലെ പെന്തെക്കോസ്ത് കൺവൻഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ട കുമ്പനാട് കൺവൻഷനിൽ മദ്ധ്യസ്ഥ പ്രാർത്ഥന, പ്രഭാത പ്രാർത്ഥന, ബൈബിൾ ക്ലാസ്സ്, മിഷനറി സമ്മേളനം, പ്രഫഷനുകളുടെ സമ്മേളനം, മ്യൂസിക്ക് ഫെസ്റ്റ്, ഹെബ്രോൻ ബൈബിൾ കോളേജ് ബിരുദദാനം, സൺഡേ സ്കൂൾ / PYPA / വിമൻസ് ഫെലോഷിപ്പ് സമ്മേളനങ്ങൾ, ഹിന്ദിയിലുള്ള പ്രത്യേക സമ്മേളനം, യൂത്ത് അഡ്വാൻസ്, വിദേശ മലയാളീ വിശ്വാസികളുടെ സമ്മേളനം, ഐപിസി ഗ്ലോബൽ മീഡിയ മീറ്റ്, സ്നാനം, പൊതുയോഗങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
ഗായകരായ വിജയ് ബെനഡിക്ട് (മുംബൈ), വിത്സൺ ജോർജ് (ജയ്‌പൂർ), ദയാനിധി റാവു (കൊൽക്കത്ത), എന്നിവരോടൊപ്പം 100 പേരടങ്ങുന്ന ഗായകസംഘം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ജനുവരി 21 ന് നടക്കുന്ന സഭായോഗത്തോട് കൂടി മഹായോഗം സമാപിക്കും. കേരളത്തിന് പുറത്ത് നിന്ന് 2500 ലധികം ശുശ്രുഷകന്മാർ ശതാബ്ദി കൺവൻഷനിൽ പങ്കെടുക്കും. കൺവൻഷന് മുന്നോടിയായി 40 ദിന ഉപവാസ പ്രാർത്ഥന കുമ്പനാട് നടത്തപ്പെട്ടു.


പാ. ഡോ. വത്സൻ എബ്രഹാം (ജനറൽ പ്രസിഡന്റ്), പാ. ഫിലിപ്പ് പി. തോമസ് (ജനറൽ വൈസ് പ്രസിഡന്റ്), പാ. ബേബി വർഗീസ് (ജനറൽ സെക്രട്ടറി), പാ. തോമസ് ജോർജ്, വർക്കി കാച്ചാണത്ത് (ജോയിന്റ് സെക്രട്ടറിമാർ), ജോൺ ജോസഫ് (ജനറൽ ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ കൺവൻഷന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

eight + five =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5667545
Total Visitors
error: Content is protected !!