February 2024

ചർച്ച് ഓഫ് ഗോഡ് പച്ചക്കാട് 2 -മത് കൺവൻഷൻ ഫെബ്രു. 26-28 വരെ

പച്ചക്കാട് : ചർച്ച് ഓഫ് ഗോഡ് പച്ചക്കാട് 2 -മത് കൺവൻഷൻ ഫെബ്രു. 26-28 വരെ പച്ചക്കാട് ചർച്ച് ഓഫ് ഗോഡ് ഗ്രൗണ്ടിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് ചപ്പാത്ത്, ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ റെജിമോൻ റ്റി. ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജോയ് പാറയ്ക്കൽ, പ്രകാശ് പീറ്റർ, അനീഷ് ഏലപ്പാറ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സെറാഫിൻ വോയ്‌സ്, ചപ്പാത്ത് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ വർഗീസ് ജോസഫ് ശുശ്രുഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 86061 17360, +91 99611 60879     

ചർച്ച് ഓഫ് ഗോഡ് പച്ചക്കാട് 2 -മത് കൺവൻഷൻ ഫെബ്രു. 26-28 വരെ Read More »

മാവേലിക്കര അറുനൂറ്റിമംഗലം ശാലേം മന്ദിരത്തിൽ ഏലിയാമ്മ എബ്രഹാം (82) നിത്യതയിൽ

മാവേലിക്കര : അറുനൂറ്റിമംഗലം ശാലേം മന്ദിരത്തിൽ ഏലിയാമ്മ എബ്രഹാം (82) നിത്യതയിൽ ചേർക്കപ്പെട്ടു. പരേതനായ പാസ്റ്റർ പി. റ്റി. എബ്രഹാമാണ് ഭർത്താവ്. വെട്ടിയാർ തെക്ക് കാട്ടുപറമ്പിൽ വട്ടപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : പാസ്റ്റർ ജെയിംസ് എബ്രഹാം, ആലീസ് ഷോബിൾ, ജോൺസൺ എബ്രഹാം സംസ്കാരം ഐപിസി എബനേസർ അറുനൂറ്റിമംഗലം സഭയുടെ നേതൃത്വത്തിൽ ഫെബ്രു. 23 ന് രാവിലെ 9 മണിക്ക് സ്വവസിതിയിലെ ശുശ്രുഷകൾക്ക് ശേഷം 2 മണിക്ക് നടക്കും.

മാവേലിക്കര അറുനൂറ്റിമംഗലം ശാലേം മന്ദിരത്തിൽ ഏലിയാമ്മ എബ്രഹാം (82) നിത്യതയിൽ Read More »

തൊടുപുഴ മുട്ടം ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളജ് സിൽവർ ജൂബിലി നിറവിൽ

തൊടുപുഴ : വള്ളിപ്പാറ തൊടുപുഴ മുട്ടം ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളജ്, സിൽവർ ജൂബിലി നിറവിൽ. 1998- ൽ റവ. ഡോ. എം. ഡി. ഡാനിയേലാണ് ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളജ് ആരംഭിച്ചത്.  ഫെബ്രുവരി 21 ബുധനാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ മുട്ടത്തിനടുത്ത്  ‘RIFLE CLUB’ ഓഡിറ്റോറിയത്തിൽ വെച്ചു ജൂബിലി ആഘോഷം നടത്തപ്പെടും. ഇതേ ദിനം C.Th, B.Th & M.Div വിദ്യാർഥികളുടെ ബിരുദദാനവും, പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന

തൊടുപുഴ മുട്ടം ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളജ് സിൽവർ ജൂബിലി നിറവിൽ Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ആലപ്പുഴ ടൗൺ ചർച്ച് വാർഷിക കൺവൻഷൻ മാർച്ച് 28-30 വരെ

ആലപ്പുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ആലപ്പുഴ ടൗൺ ചർച്ച് വാർഷിക കൺവൻഷൻ മാർച്ച് 28-30 വരെ സഭാഹാളിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് ആലപ്പുഴ ഡിസ്ട്രിക്ട് പാസ്റ്റർ റെജി കുര്യൻ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ. ജെ. തോമസ്, കെ. ജെ. മാത്യു, റെജി ശാസ്താംകോട്ട എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ചർച്ച് ഓഫ് ഗോഡ് ആലപ്പുഴ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.  

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ആലപ്പുഴ ടൗൺ ചർച്ച് വാർഷിക കൺവൻഷൻ മാർച്ച് 28-30 വരെ Read More »

ഐപിസി ഉപ്പുതറ 33 – മത് സെന്റർ കൺവൻഷൻ ഫെബ്രു 21-25 വരെ

ഉപ്പുതറ : ഐപിസി ഉപ്പുതറ 33 – മത് സെന്റർ കൺവൻഷൻ ഫെബ്രു 21-25 വരെ ഉപ്പുതറ ഐപിസി ബെഥേൽ ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി. വർക്കി ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഫെയ്ത് ബ്ലെസ്സൺ പള്ളിപ്പാട്, ശാഖി എം. പോൾ, സജോ തോണിക്കുഴിയിൽ, റെജി ശാസ്താംകോട്ട, സാം ജോർജ്, എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സിസ്. റീജ ബിജു, പാസ്റ്റർ തോമസ് മാത്യു ചാരുവേലി എന്നിവർ പുത്രികാ സംഘടനാ വാർഷികയോഗങ്ങളിൽ വചന ശുശ്രുഷ നിർവഹിക്കും. ഐപിസി ഉപ്പുതറ സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഐപിസി ഉപ്പുതറ 33 – മത് സെന്റർ കൺവൻഷൻ ഫെബ്രു 21-25 വരെ Read More »

പി. വൈ. പി. എ. മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനവും പൊതുയോഗവും നാളെ (ഫെബ്രു. 18 ന്)

മാവേലിക്കര : പി. വൈ. പി. എ. മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനവും പൊതുയോഗവും നാളെ (ഫെബ്രു. 18 ന്) ഐപിസി ഏബനെസർ, അറന്നൂറ്റിമംഗലം സഭയിൽ വച്ച് നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ഫിലിപ്പ് ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ പി. വൈ. പി. എ. കേരള സ്റ്റേറ്റ് സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ വിശിഷ്ട അതിഥിയായിരിക്കും. ഡാനിയേൽ ദാസ് സംഗീതശുശ്രൂഷ നയിക്കുന്നതും പാസ്റ്റർ രാജേഷ് ഏലപ്പാറ വചനം ശുശ്രുഷ നിർവഹിക്കുന്നതുമായിരിക്കും.2023ലെ താലന്ത് പരിശോധന വിജയികൾക്കുള്ള സമ്മാനവിതരണവും

പി. വൈ. പി. എ. മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനവും പൊതുയോഗവും നാളെ (ഫെബ്രു. 18 ന്) Read More »

ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസ് 13-ാമത് സമ്മേളനം ഏപ്രിൽ 12-14 വരെ അഡലയ്ഡിൽ

അഡലൈഡ് : ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസിന്റെ 13-ാമത് സമ്മേളനം ഏപ്രിൽ 12,13,14 തീയതികളിൽ അഡലയ്ഡിൽ നടക്കും. പാസ്റ്റർ സാബു വർഗീസ് (യുഎസ്എ), ഐപിസി ജനറൽ ജോ. സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും. കൺവൻഷനോടനുബന്ധിച്ച് കുടുംബങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും വേണ്ടിയുള്ള പ്രത്യേക സെഷനുകൾ നടക്കും.കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി (+ 61 4137 76925), പാസ്റ്റർ ഏലിയാസ് ജോൺ (+61 4238 04644), സന്തോഷ് ജോർജ് (+61 4237 43267)

ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസ് 13-ാമത് സമ്മേളനം ഏപ്രിൽ 12-14 വരെ അഡലയ്ഡിൽ Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം.

കുവൈറ്റ് സിറ്റി: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റായി പാസ്റ്റർ. ഏബ്രഹാം സ്‌കറിയ (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് ) തിരഞ്ഞെടുക്കപ്പെട്ടു.സെക്രട്ടറിയായി.ബ്രൊ.ജെയ്സൺ മണക്കാലയും (ചർച്ച് ഓഫ് ഗോഡ് അഹമ്മദി) , ട്രഷറർ ആയി ബ്രൊ.ജോയൽ ജോസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌) തെരെഞ്ഞടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി പാസ്റ്റർ വി.ടി എബ്രഹാം (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ ), റീജിയൻ പാസ്റ്റർ ആയി പാസ്റ്റർ.എബി.ടി. ജോയ് (ചർച്ച് ഓഫ് ഗോഡ് അഹ്‌മദി) റീജിയൺജോയിന്റ് സെക്രട്ടറിയായി ബ്രദർ. ജോജി.

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം. Read More »

‘സങ്കീർത്തന ധ്യാനം’ – 96

‘സങ്കീർത്തന ധ്യാനം’ – 96 പാ. കെ. സി. തോമസ് ദൈവത്തിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ പ്രിയപ്പെടുന്നു, സങ്കീ : 40:8 “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു”, സങ്കീ : 40:8. മശിഹൈക സങ്കീർത്തനങ്ങളിൽ ഒന്നാണ് നാല്പതാം സങ്കീർത്തനം. ആയതിനാൽ സങ്കീർത്തനക്കാരന്റെ അനുഭവം മാത്രമല്ല മശിഹായെക്കുറിച്ചുള്ള അനുഭവങ്ങൾ കൂടെയാണ് ഈ വാക്യത്തിൽ കാണുന്നത്. ദൈവയിഷ്ടത്തിന് വേണ്ടി സമർപ്പിതമായ ജീവിതമായിരുന്നു യേശുക്രിസ്തുവിന്റെ ജീവിതം. ഗത്സമന തോട്ടത്തിൽ വച്ച് മനുഷ്യവർഗ്ഗത്തിന്റെ ശാപങ്ങളും, ദോഷങ്ങളും പാപങ്ങളും അടങ്ങിയ പാനപാത്രം യേശുവിന്റെ അധരങ്ങളോട്

‘സങ്കീർത്തന ധ്യാനം’ – 96 Read More »

വടക്കേ ഇന്ത്യൻ മിഷനറി പാസ്റ്റർ സുനിൽ ചെറിയാൻ നിത്യതയിൽ 

തിരുവല്ല : വടക്കേ ഇന്ത്യൻ മിഷനറി പാസ്റ്റർ സുനിൽ ചെറിയാൻ ഫെബ്രുവരി 14 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മുപ്പത് വർഷം വടക്കേ ഇന്ത്യയിൽ സുവിശേഷ പ്രവർത്തകനായിരുന്ന പാസ്റ്റർ സുനിലിന്റെ അന്ത്യം. ഭാര്യ ഷേർളി. രണ്ട് മക്കൾ. തുരുത്തിക്കാട് ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ നേതൃത്വത്തിൽ ഫെബ്രുവരി 16 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സംസ്കാര ശുശ്രുഷകൾ നടക്കും.

വടക്കേ ഇന്ത്യൻ മിഷനറി പാസ്റ്റർ സുനിൽ ചെറിയാൻ നിത്യതയിൽ  Read More »

error: Content is protected !!