February 2024

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 19

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 19 പാ. വി. പി. ഫിലിപ്പ് ദൈവം നൽകുന്ന ധൈര്യവും ഉറപ്പും യോശുവയെ വിജയിക്കുന്ന ഒരു നായകനായി ഉപയോഗിക്കുവാൻ ദൈവം അവനോട് പറയുന്ന വാക്ക്, “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക”, (1:6) എന്നാണ്. ഭൂമിയിലെ എല്ലാ ചരാചരങ്ങൾക്കും മാറ്റം സംഭവിക്കുന്നു. ഋതുഭേദങ്ങൾ മാറി മാറി വരും. നിറങ്ങൾ മാറും, മനുഷ്യൻ മാറും. എന്നാൽ ദൈവത്തിന് മാറ്റമില്ല. മനുഷ്യൻ വികാരത്തിനൊത്ത് മാറുന്നവനാണ്. ദൈവം അങ്ങനെയല്ല. യാക്കോബ് ദൈവത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു; “അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല” (യാക്കോ […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 19 Read More »

‘സങ്കീർത്തന ധ്യാനം’ – 95

‘സങ്കീർത്തന ധ്യാനം’ – 95 പാ. കെ. സി. തോമസ് നമുക്ക് വേണ്ടിയുള്ള ദൈവത്തിന്റെ അത്ഭുത പ്രവർത്തികളും വിചാരങ്ങളും വലുതാകുന്നു, സങ്കീ : 40:5 ദാവീദ് ദൈവത്തെ രുചിച്ചറിഞ്ഞ ഒരു കർത്തൃദാസനായിരുന്നു. തനിക്ക് വേണ്ടിയുള്ള ദൈവത്തിന്റെ വിചാരങ്ങളും പ്രവർത്തികളും എത്ര വലുതാണെന്ന് അനുഭവിച്ചറിയാൻ തനിക്ക് കഴിഞ്ഞിരുന്നു. ഒരു പിതാവ് മക്കൾക്ക് വേണ്ടി വിചാരപ്പെടുന്നത് പോലെ, നാം മക്കൾക്കായി പ്രവർത്തിക്കുന്നതിന് ഉപരിയായി വിചാരപ്പെടുന്നവനും പ്രവർത്തിക്കുന്നവനുമാണ് നമ്മുടെ ദൈവം. നമുക്ക് വേണ്ടിയുള്ള ദൈവത്തിന്റെ വിചാരങ്ങൾ വളരെയാണ്. അത് എണ്ണിക്കൂടാതെവണ്ണം വളരെയാണ്. അത്കൊണ്ടാണ് നാം ഒന്നിനെക്കുറിച്ചും

‘സങ്കീർത്തന ധ്യാനം’ – 95 Read More »

ഐപിസി കുവൈറ്റ് റീജിയന് പുതിയ നേതൃത്വം (പാസ്റ്റർ ബെൻസൻ തോമസ് (പ്രസിഡണ്ട്), പാസ്റ്റർ അജു ജേക്കബ് എബ്രഹാം (സെക്രട്ടറി))

കുവൈറ്റ് : ഐപിസി കുവൈറ്റ് റീജിയന് പുതിയ നേതൃത്വം നിലവിൽ വന്നു. പാസ്റ്റർ ബെൻസൻ തോമസ് (പ്രസിഡണ്ട്), പാസ്റ്റർ റെജിമോൻ ജേക്കബ് (വൈസ് പ്രസിഡണ്ട്), പാസ്റ്റർ അജു ജേക്കബ് എബ്രഹാം (സെക്രട്ടറി), പാസ്റ്റർ ജെയിംസ് എബനേസർ (ജോയിന്റ് സെക്രട്ടറി), സുനിൽ ജെയിംസ് (ജോയിന്റ് സെക്രട്ടറി), ജിജി ഫിലിപ്പ് (ട്രഷറർ) എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു. തോംസൺ കെ. വർഗീസ് (പബ്ലിസിറ്റി കൺവീനർ), ജെസൻ ജോൺ (ഓഡിറ്റർ), പാസ്റ്റർ എ. റ്റി. ജോൺസൺ, ജിനു ചാക്കോ (ജനറൽ കൗൺസിൽ മെമ്പേഴ്സ്),

ഐപിസി കുവൈറ്റ് റീജിയന് പുതിയ നേതൃത്വം (പാസ്റ്റർ ബെൻസൻ തോമസ് (പ്രസിഡണ്ട്), പാസ്റ്റർ അജു ജേക്കബ് എബ്രഹാം (സെക്രട്ടറി)) Read More »

ചർച്ച് ഓഫ് ഗോഡ് കൊൽക്കത്ത റീജിയൺ ജനറൽ കൺവൻഷൻ ആരംഭിച്ചു

കൊൽക്കത്ത : ചർച്ച് ഓഫ് ഗോഡ് കൊൽക്കത്ത റീജിയൺ ജനറൽ കൺവൻഷൻ ആരംഭിച്ചു. റീജിയൺ ഓവർസീയർ റവ. ബെന്നി ജോൺ ഇന്ത്യാ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷൻ ഉത്ഘാടനം ചെയ്തു. ഞായറാഴ്ച വരെ കൊൽക്കത്ത താക്കൂർപുക്കൂറിൽ വെച്ച് നടക്കുന്ന കൺവൻഷനിൽ ഇന്ത്യാ ദൈവസഭ ഓൾ ഇന്ത്യ ഗവേണിംഗ് ബോർഡ് സെക്രട്ടറി, തമിഴ്നാട് സ്റ്റേറ്റ് ഓവർസിയർ റവ. എബനേസർ സെൽവരാജ്, റവ. ഷിബു തോമസ് തുടങ്ങിയവർ പ്രാരംഭരാത്രി വചനശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ ബിജു ഏബ്രഹാം അദ്ധ്യക്ഷത

ചർച്ച് ഓഫ് ഗോഡ് കൊൽക്കത്ത റീജിയൺ ജനറൽ കൺവൻഷൻ ആരംഭിച്ചു Read More »

പാസ്റ്റർ മുട്ടം ഗീവർഗീസ് (ജോൺ വര്ഗീസ് – 100) നിത്യതയിൽ

പള്ളിപ്പാട് : പ്രസിദ്ധ ഗാനരചയിതാവും, സുവിശേഷ പ്രസംഗകനുമായ, പാ. ജോൺ വര്ഗീസ് (മുട്ടം ഗീവർഗീസ് – 100) ഇന്ന് (ഫെബ്രു. 8 ന്) നിത്യതയിൽ ചേർക്കപ്പെട്ടു. കാർത്തികപ്പള്ളി താലൂക്കിൽ, പള്ളിപ്പാട് പെരുമ്പള്ളി കിഴക്കേതിൽ വീട്ടിൽ, യോഹന്നാൻ, മറിയാമ്മ ദമ്പതികളുടെ ഏഴാമത്തെ മകനായി 1925 ആഗസ്റ്റിലാണ് പാ. ഗീവർഗീസ് ജനിച്ചത്. 166 തവണ വിമാനയാത്ര ചെയ്ത്, ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിലും പോയി കർത്താവിനെ സാക്ഷീകരിച്ചു. തന്റെ കൈകീഴിൽ 6,554 പേരെ സ്നാനപെടുത്തി. യേശുക്രിസ്തുവിന്റെ സ്നേഹം, യേശുക്രിസ്തുവിലൂടെയുള്ള രക്ഷ, പൂർണ്ണത,

പാസ്റ്റർ മുട്ടം ഗീവർഗീസ് (ജോൺ വര്ഗീസ് – 100) നിത്യതയിൽ Read More »

ദി പെന്തെക്കോസ്ത് മിഷൻ സാർവ്വദേശീയ കൺവൻഷന് സുവിശേഷ വിളംബര ജാഥയോടെ കൊട്ടാരക്കരയിൽ തുടക്കം 

കൊട്ടാരക്കര : ശുഭ്രവസ്ത്രധാരികളായ ആയിരങ്ങൾ വേദപുസ്തകവും തിരുവചന പ്ലാക്കാർഡും കൈയിലേന്തി നടത്തിയ സുവിശേഷ വിളംബര ജാഥ കൊട്ടാരക്കരയെ സ്‌തുതി സ്തോത്ര മുഖരിതമാക്കി. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ വേദവാക്യങ്ങൾ വിളിച്ചുപറഞ്ഞും ആത്മീയ ഗാനങ്ങൾ പാടിയും ആയിരങ്ങൾ അണിനിരന്നു.  ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷന് മുന്നോടിയായി ഇന്ന് (ഫെബ്രു. 7 ന്) വൈകിട്ട് നടന്ന സുവിശേഷ വിളംബര ജാഥ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൊട്ടാരക്കര നഗരത്തിലുടെ റ്റി.പി.എം കൺവൻഷൻ

ദി പെന്തെക്കോസ്ത് മിഷൻ സാർവ്വദേശീയ കൺവൻഷന് സുവിശേഷ വിളംബര ജാഥയോടെ കൊട്ടാരക്കരയിൽ തുടക്കം  Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന് പുതിയ ഭരണസമിതി (പാസ്റ്റര്‍ സാംകുട്ടി മാത്യു, സെക്രട്ടറി / പാസ്റ്റര്‍ ഷിജു മത്തായി, ട്രഷറാര്‍) 

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന് പുതിയ ഭരണസമിതി നിലവിൽ വന്നു. പാസ്റ്റര്‍ സാംകുട്ടി മാത്യു (സെക്രട്ടറി), പാസ്റ്റര്‍ പി. എ. ജെറാള്‍ഡ് (ജോയിന്റ് സെക്രട്ടറി), പാസ്റ്റര്‍ ഷിജു മത്തായി (ട്രഷറാര്‍), പാസ്റ്റര്‍ മാത്യു ബേബി (YPE പ്രസിഡന്റ്) എന്നിവരെ കൗണ്‍സില്‍ മീറ്റിംഗില്‍ തിരഞ്ഞെടുത്തു. സഭാസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ്  പാസ്റ്റര്‍ സി. സി. തോമസ് നേതൃത്വം നല്‍കി. പാസ്റ്റര്‍ സാംകുട്ടി മാത്യു (സെക്രട്ടറി) മൂന്ന് പതിറ്റാണ്ടിലധികമായി ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനാണ് പാസ്റ്റര്‍ സാംകുട്ടി

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന് പുതിയ ഭരണസമിതി (പാസ്റ്റര്‍ സാംകുട്ടി മാത്യു, സെക്രട്ടറി / പാസ്റ്റര്‍ ഷിജു മത്തായി, ട്രഷറാര്‍)  Read More »

കോട്ട ദി ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 8-10 വരെ സുവിശേഷമഹായോഗവും സംഗീതവിരുന്നും 

കോട്ട : ദി ചർച്ച് ഓഫ് ഗോഡ്, കോട്ട ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8, 9,10 തിയതികളിൽ സുവിശേഷമഹായോഗവും സംഗീതവിരുന്നും നടക്കും. പാ. റെജി ശാസ്താംകോട്ട, പാ. അജി എം. പോൾ, പാ. ജെയ്‌സ് പാണ്ടനാട് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ. നിബിൻ തോമസ് ആത്മീയശുശ്രുഷകൾക്ക് നേതൃത്വം നൽകും. ഫെബ്രു. 11 ന് മുളക്കുഴ സെക്ഷനിലുള്ള സഭകളുടെ സംയുക്ത ആരാധന നടക്കും. പാ. പ്രവീൺ കൊട്ടാരക്കരയുടെ നേതൃത്വത്തിൽ Missio Dei Music Band ഗാനശുശ്രുഷ നിർവഹിക്കും.

കോട്ട ദി ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 8-10 വരെ സുവിശേഷമഹായോഗവും സംഗീതവിരുന്നും  Read More »

കായംകുളം കണ്ടത്തിൽ തോമസ് ചെറിയാൻ (പൊന്നച്ചൻ – 74) കർത്തൃസന്നിധിയിൽ

കായംകുളം : കണ്ടത്തിൽ തോമസ് ചെറിയാൻ (പൊന്നച്ചൻ – 74) ഫെബ്രു. 5 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തങ്കമ്മ ചെറിയാനാണ് ഭാര്യ. മക്കൾ : മിനി ചെറിയാൻ, ബ്ലെസി ചെറിയാൻ, ജോയ്സ് ചെറിയാൻ, ജെയ്സൺ കെ. ചെറിയാൻ. സംസ്കാര ശുശ്രുഷ ഫെബ്രു. 9 ന് ഐപിസി എബനേസർ സഭയുടെ നേതൃത്വത്തിൽ നടക്കും.

കായംകുളം കണ്ടത്തിൽ തോമസ് ചെറിയാൻ (പൊന്നച്ചൻ – 74) കർത്തൃസന്നിധിയിൽ Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 18

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 18 പാ. വി. പി. ഫിലിപ്പ് ദൈവപ്രവർത്തിയിൽ പങ്കാളിയാകുക യോശുവയുടെ പുസ്തകം ഒന്നാം അദ്ധ്യായം ഒന്നാം വാക്യം ആരംഭിക്കുന്നത് ശ്രദ്ധേയമാണ്. “യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോടു അരുളിച്ചെയ്തത് ….” യിസ്രായേൽ ജനതയുടെ രണ്ടാം നായകനായി യോശുവ അഭിഷിക്തനാകുന്നതിന് മുൻപ് തന്നെ അവൻ ദൈവപ്രവർത്തിയിൽ പങ്കാളിയായിരുന്നു. വേദപുസ്തക ഭാഷയിൽ ‘മോശയുടെ ശുശ്രുഷകനായിരുന്നു’. മോശയെ സഹായിക്കുക എന്നത്, ദൈവത്തിന്റെ പദ്ധതിയിൽ പങ്കാളിയാകുക എന്നത് തന്നെയാണ്. നമ്മുടെ മുമ്പിലുള്ള ദൗത്യത്തെ കുറിച്ച് വർണ്ണ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 18 Read More »

error: Content is protected !!