‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 19

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 19

പാ. വി. പി. ഫിലിപ്പ്

ദൈവം നൽകുന്ന ധൈര്യവും ഉറപ്പും

യോശുവയെ വിജയിക്കുന്ന ഒരു നായകനായി ഉപയോഗിക്കുവാൻ ദൈവം അവനോട് പറയുന്ന വാക്ക്, “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക”, (1:6) എന്നാണ്. ഭൂമിയിലെ എല്ലാ ചരാചരങ്ങൾക്കും മാറ്റം സംഭവിക്കുന്നു. ഋതുഭേദങ്ങൾ മാറി മാറി വരും. നിറങ്ങൾ മാറും, മനുഷ്യൻ മാറും. എന്നാൽ ദൈവത്തിന് മാറ്റമില്ല. മനുഷ്യൻ വികാരത്തിനൊത്ത് മാറുന്നവനാണ്. ദൈവം അങ്ങനെയല്ല. യാക്കോബ് ദൈവത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു; “അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല” (യാക്കോ : 1:17). ചുരുക്കത്തിൽ ദൈവം അനന്യനാണ് എബ്രായ ലേഖന കർത്താവ് യേശുക്രിസ്തുവിനെക്കുറിച്ച് പറയുമ്പോൾ “നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല”, (എബ്രാ : 1:12) എന്ന് എടുത്ത് പറയുന്നു. മാറ്റമില്ലാത്ത ദൈവം നൽകുന്ന ഉറപ്പും ധൈര്യവുമാണ് നമ്മുടെ വിശ്വാസ ജീവിതത്തിന്റെ രഹസ്യം.

ദൈവത്തോടുള്ള വിശ്വസ്തത

യിസ്രായേൽ ജനത ദൈവസന്നിധിയിൽ നിരവധി തവണ അവിശ്വസ്തരായി. വിശ്വസ്തതയിൽ മഹാനായ ദൈവത്തിന് മുൻപാകെ ചെറിയ കാര്യങ്ങളിൽ പോലും ജനം അവിശ്വസ്തത കാണിച്ചത് ദൈവത്തിന് ഇഷ്ടമായില്ല. അത് കൊണ്ട് ദൈവം യോശുവയോട് പറയുന്നു : “ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു” (1:7). ദൈവവാക്കുകളിൽ നിന്ന് മാറി ഏതെങ്കിലും ദിശയിലേക്ക് പോയാൽ ദൈവസന്നിധിയിൽ നാം അവിശ്വസ്തരായി തീരും. അവിശ്വസ്തർക്ക് വിജയിക്കുവാൻ കഴിയുകയില്ല. സങ്കീർത്തനക്കാരൻ ഇങ്ങനെ വിലപിക്കുന്നു : “യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതെപോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു” (12:1). മനുഷ്യപുത്രന് ദൈവമനുഷ്യനാകണമെങ്കിൽ അവൻ വിശ്വസ്തനായേ തീരൂ.

ദൈവവചനത്തോടുള്ള അടുപ്പം

വചനം ദൈവത്തിന്റെ വാക്കുകളാണ്. ദൈവത്തിന്റെ ദൂതുകളാണ്. വിജയജീവിതം വേദപുസ്തക കേന്ദ്രീകൃതമായിരിക്കണം. വചനം എന്ന അടിസ്ഥാനത്തിലാണ് വിജയജീവിതം പണിയപ്പെടുന്നത്. ഈ ദൂത് യോശുവയോട് ദൈവം വ്യക്തമാക്കുന്നു. “ന്യായപ്രാമണപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും.”, (1:8)

ആവർത്തിക്കപ്പെടുന്ന ദൈവസാന്നിധ്യത്തിന്റെ ഉറപ്പ്

ദൈവം തന്റെ അരുളപ്പാട് യോശുവയോട് പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ ദൈവം നൽകാം എന്ന് പറഞ്ഞ തന്റെ സാന്നിദ്ധ്യം ആവർത്തിച്ചു ഉറപ്പിക്കുന്നു. ദൈവം പറയുന്നു, “നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ.”, (1:9). ദൈവസാന്നിദ്ധ്യവും, അത് മൂലമുണ്ടാകുന്ന ഉറപ്പും ധൈര്യവും ദൈവം വീണ്ടും പ്രഖ്യാപിക്കുന്നു. വളരെ പ്രാധാന്യമുള്ള കാര്യങ്ങൾ മാത്രമേ ആവർത്തിച്ചു പറയാറുള്ളൂ. സാധാരണകാര്യങ്ങൾ ആവർത്തിക്കാറില്ല. ദൈവസാന്നിദ്ധ്യം ഒരു അസാധാരണ കാര്യമാണ്. ആ അസാധാരണ കാര്യത്തിന്റെ ഫലമാണ് ദൈവം നൽകുന്ന ധൈര്യവും ഉറപ്പും. യോശുവയുടെ ജീവിതം വിജയകരമായി തീരുവാൻ കാരണമായിത്തീർന്നത് ദൈവസാന്നിധ്യമാണ്. ജാതികളെ തോല്പിച്ച് രാജ്യങ്ങളെ കൈവശമാക്കുവാൻ തന്നെയും കൂടെയുള്ളവരെയും പ്രാപ്തരാക്കിയത് ദൈവസാന്നിധ്യമാണ്. നിറയുന്ന ദൈവസാന്നിധ്യത്തിനായി നമുക്ക് പ്രാർത്ഥിക്കാം. അതിനായി ദൈവത്തോടും നന്ദി പറയാം.           

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

6 − 6 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5730694
Total Visitors
error: Content is protected !!