Friday Fasting

‘സങ്കീർത്തന ധ്യാനം’ – 42

‘സങ്കീർത്തന ധ്യാനം’ – 42 പാ. കെ. സി. തോമസ് ‘വായിലെ വാക്കുകളും ഹൃദയത്തിലെ ധ്യാനവും’, സങ്കീ : 19:14 ദൈവത്തിന് പ്രസാദകരമായ ജീവിതം നയിക്കുവാനാണ് ഒരു ദൈവഭക്തൻ ഇപ്പോഴും ആഗ്രഹിക്കുന്നത്. ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുന്നില്ലെങ്കിൽ ഒരുവന്റെ ജീവിതത്തിന് ഒരു അർത്ഥവും കല്പിക്കുവാനില്ല. മനുഷ്യരെ പ്രസാദിപ്പിക്കുന്നുവെങ്കിൽ എനിക്ക് ക്രിസ്തുവിന്റെ ദാസനായിരിക്കുവാൻ കഴിയുകയില്ലെന്ന് പൗലോസ് എഴുതി. (ഗലാ :1:10). ദൈവത്തെ പ്രസാദിപ്പിച്ചാലേ ഇഹത്തിലോ പരത്തിലോ എന്തെങ്കിലും അനുഗ്രഹമുള്ളൂയെന്ന് വിശ്വസിക്കുന്നവരാണ് പൊതുവെ എല്ലാ മനുഷ്യരും. ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കാമെന്ന് അവർക്ക് അറിയുകയില്ല. എന്നാൽ ദൈവത്തെ […]

‘സങ്കീർത്തന ധ്യാനം’ – 42 Read More »

‘സങ്കീർത്തന ധ്യാനം’ – 41

‘സങ്കീർത്തന ധ്യാനം’ – 41 പാ. കെ. സി. തോമസ് ‘യഹോവയുടെ ന്യായപ്രമാണം തികവുള്ളത്’, സങ്കീ : 19:7  ദൈവം പൂർണ്ണനായിരിക്കുന്നത് പോലെ ദൈവത്തിന്റെ ന്യായപ്രമാണവും തികവുള്ളതും പൂർണ്ണവുമാണ്. ദൈവത്തിന് എത്രയും വിലയുണ്ടോ അത്രയും വില ദൈവത്തിന്റെ വചനത്തിനുമുണ്ട്. വചനവും ദൈവവും ഒന്നാണ്. വചനം ദൈവമായിരുന്നുവെന്ന് യോഹന്നാന്റെ സുവിശേഷത്തിൽ നാം വായിക്കുന്നു. ദൈവത്തിന്റെ വചനത്തിന് വ്യക്തിത്വം കല്പിച്ചും ആളത്വം കല്പിച്ചും ദൈവത്വം കല്പിച്ചും എബ്രായലേഖന കർത്താവ് എഴുതി, എബ്രാ. 4:12 “അവന് മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയും ഇല്ല. സകലവും അവന്റെ കണ്ണിന് നഗ്നവും

‘സങ്കീർത്തന ധ്യാനം’ – 41 Read More »

‘സങ്കീർത്തന ധ്യാനം’ – 40

‘സങ്കീർത്തന ധ്യാനം’ – 40 പാ. കെ. സി. തോമസ് എതിർക്കുന്നവർക്ക്  മീതെ ഉയർത്തുന്ന ദൈവം, സങ്കീ : 18:48 സകല ശത്രുക്കളുടെ കയ്യിൽ നിന്നും ശൗലിന്റെ കയ്യിൽ നിന്നും വിടുതൽ ലഭിച്ച ദാവീദിന്റെ വാക്കുകളാണ് നമ്മുടെ ചിന്താ വിഷയം. തന്നോട് എതിർത്ത് നിന്നവരെ ഒക്കെ നശിച്ചു പോകുന്നത് കാണുവാൻ ദാവീദിന് ഇടയായ സന്ദർഭങ്ങൾ വളരെയാണ്. തന്നോട് എതിർത്ത് നിന്ന ഗോല്യാത്തിന്റെ നാമത്തിന്റെ മീതെ ദാവീദിനെയും അവന്റെ നാമത്തെയും ദൈവം ഉയർത്തി. തന്നോട് എതിർത്ത് നിന്ന ശൗൽ ഗ്രഹത്തിന്റെ മീതെ

‘സങ്കീർത്തന ധ്യാനം’ – 40 Read More »

‘സങ്കീർത്തന ധ്യാനം’ – 39

‘സങ്കീർത്തന ധ്യാനം’ – 39 പാ. കെ. സി. തോമസ് ദൈവത്തിന്റെ വഴി തികവുള്ളത്, സങ്കീ : 18:30 ദൈവം നടത്തിയ വഴികളെക്കുറിച്ച് ഓർത്ത ദാവീദിന് പറയാൻ കഴിഞ്ഞു ദൈവത്തിന്റെ വഴികൾ പൂർണ്ണതയുള്ളതാണ്. മനുഷ്യന്റെ വഴികളും ദൈവത്തിന്റെ വഴികളും തമ്മിൽ വ്യത്യാസം ഉണ്ട്. ദൈവത്തിന്റെ പ്രവർത്തികൾ തികവുള്ളതായിരിക്കുന്നത് പോലെ, ദൈവത്തിന്റെ ന്യായപ്രമാണം തികവുള്ളതായിരിക്കുന്നത് പോലെ, ദൈവം തന്നെ പൂർണ്ണത ഉള്ളവനായിരിക്കുന്നത് പോലെ, ദൈവത്തിന്റെ വഴികളും ദൈവം ചെയ്യുന്നതും എല്ലാം തന്നെ പൂർണ്ണതയുള്ളതാണ്. ദൈവം അരുളിച്ചെയ്തു “ആകാശം ഭൂമിയ്ക്ക് മീതെ ഉയർന്നിരിക്കുന്നത് പോലെ എന്റെ വഴികൾ

‘സങ്കീർത്തന ധ്യാനം’ – 39 Read More »

‘സങ്കീർത്തന ധ്യാനം’ – 38

‘സങ്കീർത്തന ധ്യാനം’ – 38 പാ. കെ. സി. തോമസ് ‘ദൈവം എന്റെ ദീപത്തെ കത്തിക്കും’, സങ്കീ : 18:28 സകല ശത്രുക്കളുടെ കയ്യിൽ നിന്നും, ശൗലിന്റെ കയ്യിൽ നിന്നും വിടുതൽ പ്രാപിച്ച ദാവീദ് ദൈവം കൊടുത്ത വിടുതലിനെ സ്മരിച്ചുകൊണ്ട് പറഞ്ഞ വാക്കാണ് നമ്മുടെ ധ്യാന വിഷയം. ദാവീദിന്റെ ദീപത്തെ അണച്ച് അവനെ അന്ധകാരത്തിൽ ആക്കി അവന്റെ വഴികൾ അടയ്ക്കുവാൻ ശൗലും സൈന്യങ്ങളും മറ്റ് ശത്രുക്കളും പ്രവർത്തിച്ചു. ആ ദീപത്തെ കെടുത്തി ഞങ്ങൾ ജയിച്ചു. ഇനി അവൻ വെളിയിൽ വരികയില്ല. ഇനി

‘സങ്കീർത്തന ധ്യാനം’ – 38 Read More »

‘സങ്കീർത്തന ധ്യാനം’ – 37

‘സങ്കീർത്തന ധ്യാനം’ – 37 പാ. കെ. സി. തോമസ് ‘യഹോവ എനിക്ക് തുണയായിരുന്നു’, സങ്കീ : 18:18 ദാവീദിന്റെ ശത്രുക്കൾ ദാവീദിനെക്കാൾ ബലമുള്ളവരായിരുന്നു. ദാവീദിനെ അനർത്ഥദിവസത്തിൽ അവർ തന്നെ ആക്രമിച്ച്‌ നശിപ്പിക്കാൻ ടുത്ത സമയങ്ങളുണ്ട്. എന്നാൽ അവർക്ക് അവന് ദോഷം ചെയ്യാൻ കഴിഞ്ഞില്ല. അനർത്ഥദിവസത്തിൽ ദാവീദിന്റെ ദൈവം തന്റെ തുണയായി കൂടെയിരുന്നു. ദൈവം തന്റെ ഭക്തന്മാർക്ക് സങ്കേതവും ബലവും കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയാണ്. വലിയ അനർത്ഥത്തിൽ ദാവീദ് അകപ്പെട്ട സമയങ്ങൾ ഉണ്ട്. അതിലൊരു സന്ദർഭമാണ് ദാവീദ് സീഫ്

‘സങ്കീർത്തന ധ്യാനം’ – 37 Read More »

‘സങ്കീർത്തന ധ്യാനം’ – 36

‘സങ്കീർത്തന ധ്യാനം’ – 36 പാ. കെ. സി. തോമസ് ‘കഷ്ടതയിൽ യഹോവയെ വിളിച്ചപേക്ഷിച്ചു’, സങ്കീ : 18:4 ദാവീദിനെ ദൈവം സകല ശത്രുക്കളുടെ കയ്യിൽ നിന്നും ശൗലിന്റെ കയ്യിൽ നിന്നും വിടുവിച്ച കാലത്ത് ദൈവത്തെ പാടി സ്തുതിച്ച പാട്ടിന്റെ ഒരു പല്ലവിയാണ് നമ്മുടെ ചിന്താവിഷയം. കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു. എന്റെ ദൈവത്തോട് നിലവിളിച്ചു. അവൻ തന്റെ മന്ദിരത്തിൽ നിന്നും എന്റെ അപേക്ഷ കേട്ടു. കഷ്ടകാലത്ത് ദാവീദ് ഇന്ന് പലരും ചെയ്യുന്നത് പോലെ പിറുപിറുക്കുകയോ, നിരാശപ്പെടുകയോ, പിന്മാറിപോകുകയോ  അല്ല ചെയ്തത്, പ്രത്യുത കഷ്ടകാലത്ത് നീ

‘സങ്കീർത്തന ധ്യാനം’ – 36 Read More »

‘സങ്കീർത്തന ധ്യാനം’ – 35

‘സങ്കീർത്തന ധ്യാനം’ – 35പാ. കെ. സി. തോമസ് ‘സ്തുത്യനായ യഹോവയെ വിളിച്ചപേക്ഷിക്കുന്നു’, സങ്കീ : 18:3 സകല ശത്രുക്കളുടെ കയ്യിൽ നിന്നും ശൗലിന്റെ കയ്യിൽ നിന്നും രക്ഷ പ്രാപിച്ച ദാവീദ് തന്റെ അനുഭവത്തിൽ നിന്നും കുറിച്ച വാക്കുകളാണ് നമ്മുടെ ധ്യാന വിഷയം. തന്റെ വിടുതലിന്റെയും വിജയത്തിന്റെയും പ്രധാന രഹസ്യം സ്തുത്യനായ യഹോവയെ താൻ വിളിച്ചപേക്ഷിച്ചതായിരുന്നു. സ്തുതിയ്ക് യോഗ്യനായവനെ സ്തുതിയോടെ വിളിച്ചപേക്ഷിച്ചാൽ വിടുതലും വിജയവും ലഭിക്കും. സ്തുതിക്ക് യോഗ്യനായ ദൈവം സ്തുതിയുടെ മീതെ വസിക്കുന്നവനാണ്. നിങ്ങളുടെ ആവശ്യങ്ങൾ

‘സങ്കീർത്തന ധ്യാനം’ – 35 Read More »

‘സങ്കീർത്തന ധ്യാനം’ – 34

‘സങ്കീർത്തന ധ്യാനം’ – 34പാ. കെ. സി. തോമസ് “ബലമായ യഹോവേ ഞാൻ സ്നേഹിക്കുന്നു”, സങ്കീ : 18:1 ദൈവത്തെ അനുഭവത്തിലൂടെ വളരെ അധികം രുചിച്ചറിഞ്ഞ ഒരു ദൈവമനുഷ്യനായിരുന്നു ദാവീദ്. ആത്മീയ ജീവിതം കേട്ട് കേൾവികളുടെ ജീവിതമല്ല; അനുഭവത്തിന്റെ ജീവിതമാണ്. ദാവീദിനെ സകല ശത്രുക്കളുടെ കയ്യിൽ നിന്നും ശൗലിന്റെ കയ്യിൽ നിന്നും വിടുവിച്ച കാലത്ത് രചിച്ച സങ്കീർത്തനത്തിലെ വാക്കുകളാണ്. തനിക്ക് ലഭിച്ച വിടുതലിൽ ഹൃദയം നന്ദി കൊണ്ട് നിറഞ്ഞ് എഴുതിയ വാക്കുകളായിരുന്നു. ‘എന്റെ ബലമായ യഹോവേ ഞാൻ

‘സങ്കീർത്തന ധ്യാനം’ – 34 Read More »

‘സങ്കീർത്തന ധ്യാനം’ – 33

‘സങ്കീർത്തന ധ്യാനം’ – 33പാ. കെ. സി. തോമസ് ‘തന്നെ ശരമാക്കുന്നവരെ രക്ഷിക്കുന്ന ദൈവം’, സങ്കീ : 17:6 ദൈവത്തെ ശരണമാക്കുന്നവർക്കുള്ള അനുഗ്രഹം വളരെയാണ്. മനുഷ്യരിൽ àആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്. പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്. എന്ത് കൊണ്ടെന്നാൽ ദൈവത്തിൽ ശരണപ്പെടുന്നവർ ഭാഗ്യവാന്മാരാണ്. രഥങ്ങളിലും കുതിരകളിലും ആശ്രയിക്കുന്നവർ കുനിഞ്ഞ് വീണു പോകുമ്പോൾ യഹോവയിൽ ആശ്രയിക്കുന്നവർ എഴുന്നേറ്റ് നിവർന്ന് നിൽക്കും. ദൈവത്തെ ശരണമാക്കുന്നവർക്കുള്ള അനേക അനുഗ്രഹങ്ങൾ അനുഭവിച്ചിട്ടുള്ള ആളായിരുന്നു ദാവീദ്. മല്ലനായ ഗോല്യാത്ത് വെല്ലുവിളിച്ച സമയങ്ങളിൽ

‘സങ്കീർത്തന ധ്യാനം’ – 33 Read More »

error: Content is protected !!