Tuesday Thoughts

‘ഇതാ, നോഹയുടെ കാലം’ – 69

‘ഇതാ, നോഹയുടെ കാലം’ – 69 പാ. ബി. മോനച്ചൻ, കായംകുളം ജോസീഫസ് എന്ന ചരിത്രകാരൻ അതിനെകുറിച്ച് പറയുന്നത് : റോമാ കൈസർ ആയിരുന്ന തീത്തോസിന്റെ കാലത്ത് റോമൻ സൈന്യാധിപനായ വെസ്‌പെഷ്യന്റെ നേതൃത്വത്തിൽ ഒരു വലിയ സൈന്യം വന്ന് യെരുശലേമിനെ നിരോധിച്ചു. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതിരുന്ന യെരുശലേം നിവാസികളെ ബലപ്രയോഗത്തിലൂടെ കീഴടക്കുവാൻ അവർ തീരുമാനിച്ചു. യെരുശലേമിന് ചുറ്റും കിടങ്ങുകൾ കുഴിച്ച് പുറത്തേക്കും അകത്തേക്കും ജനത്തിന് പോകുവാൻ കഴിയാതെയായി. ഭക്ഷ്യധാന്യങ്ങൾ മുഴുവൻ തീർന്നു കഴിഞ്ഞു. ജനം ദാഹവും വിശപ്പും കൊണ്ട് […]

‘ഇതാ, നോഹയുടെ കാലം’ – 69 Read More »

‘ഇതാ, നോഹയുടെ കാലം’ – 68

‘ഇതാ, നോഹയുടെ കാലം’ – 68 പാ. ബി. മോനച്ചൻ, കായംകുളം 34 മുന്നറിയിപ്പിനെ അവഗണിക്കരുത് ലോക പ്രശസ്തനായ സുവിശേഷകനായ ബില്ലി ഗ്രഹാം ഒരിക്കൽ പറഞ്ഞു : “അമേരിക്കയെ ദൈവം ന്യായം വിധിച്ചില്ലായെങ്കിൽ സോദോമിനോടും ഗൊമോരയോടും ക്ഷമ ചോദിക്കേണ്ടി വരും”. അമേരിക്കൻ ജനതയുടെ മ്ലേച്ഛതയും പാപപ്രവർത്തിയും കണ്ടിട്ടായിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞത്. കാരണം അമേരിക്കയുടെ പാപം സോദോമിനെ കവിയുന്നതായി ആ ദൈവഭൃത്യന് തോന്നി. നമ്മുടെ കർത്താവ് ഒരിക്കൽ കോരസ്, ബെത്‌സയിദ തുടങ്ങിയ പട്ടണങ്ങളോട് പറഞ്ഞു : “കോരസിനെ, നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ

‘ഇതാ, നോഹയുടെ കാലം’ – 68 Read More »

‘ഇതാ, നോഹയുടെ കാലം’ – 67

‘ഇതാ, നോഹയുടെ കാലം’ – 67 പാ. ബി. മോനച്ചൻ, കായംകുളം എന്തിനാണ് ഞാനീ ചരിത്രം ഉദ്ധരിച്ചതെന്നോ ? ഈ ലോകത്തിലെ പ്രധാന പട്ടണങ്ങൾ എല്ലാം ഇന്ന് പോമ്പി നഗരത്തിന് തുല്യമായി മാറിയിരിക്കുകയാണല്ലോ ? മ്ലേച്ഛതയും ദുഷ്ടതയും ദുഷ്പ്രവർത്തികളും പാപത്തിന്റെ തനിയാവർത്തനങ്ങളുമല്ലേ മിക്ക വൻ നഗരങ്ങളിലും നടക്കുന്നത്. സൃഷ്ടാവിനെ മറന്ന് പാപാർത്തി പൂണ്ട് മൃഗസമാനമായി മനുഷ്യർ ചെയ്ത് കൂട്ടുന്ന പ്രവർത്തികൾ. ഹോ ! എത്രയോ ബീഭത്സo ! പാപാർത്തിയിൽ മുങ്ങിയ ലോകമേ, നിന്നെ വിഴുങ്ങുവാൻ കാത്തിരിക്കുന്ന വെസൂവിയസിന്റെ മുരൾച്ച നീ കേൾക്കുന്നില്ലേ ? ദുഷ്ടതയേറിയ ലോകമേ, നിന്റെ ചീറ്റലും ആക്രോശവും നിമിത്തം വെസൂവിയസിന്റെ

‘ഇതാ, നോഹയുടെ കാലം’ – 67 Read More »

‘ഇതാ, നോഹയുടെ കാലം’ – 66

‘ഇതാ, നോഹയുടെ കാലം’ – 66 പാ. ബി. മോനച്ചൻ, കായംകുളം വെസൂവിയസ് മുരളുന്നു വായനക്കാരിൽ പലർക്കും തലക്കുറി മനസ്സിലായില്ല എന്നറിയാം. പുരാതന റോമാ സാമ്രാജ്യത്തിലെ പ്രസിദ്ധമായൊരു പട്ടണമായിരുന്നു ‘പോമ്പി നഗരം’. അക്കാലത്തെ സമ്പന്നർ അവിടെ കുടിയേറിയിരുന്നു. പാപത്തിന്റെ ഈറ്റില്ലമെന്നോ പാപ ചേറ്റ് കണ്ടമെന്നോ വിശേഷിപ്പിക്കാവുന്ന തരത്തിൽ സകല മ്ലേച്ഛതകളും നിറഞ്ഞ ഈ പട്ടണത്തിൽ റോമിലെ മറ്റ് പട്ടണങ്ങളിൽ നിന്ന് പോലും വൈകുന്നേരങ്ങളിൽ ആളുകൾ പാപക്കൂട്ടായ്മയ്ക്കായി ചേക്കേറുമായിരുന്നു. ‘ആഫിം തിയേറ്റേർസ്’ എന്നും ‘കൊളോസിയങ്ങൾ’ എന്നും അറിയപ്പെട്ട കൂറ്റൻ പബ്ലിക് സ്റ്റേഡിയങ്ങൾ ഈ സ്ഥലത്തെ ഒരു പ്രത്യേകതയായിരുന്നു. മല്ലയുദ്ധം, ദ്വന്ദയുദ്ധം, എന്നിവ ഇവിടുത്തെ

‘ഇതാ, നോഹയുടെ കാലം’ – 66 Read More »

‘ഇതാ, നോഹയുടെ കാലം’ – 65

‘ഇതാ, നോഹയുടെ കാലം’ – 65 പാ. ബി. മോനച്ചൻ, കായംകുളം എത്രയും ക്രൂരവും നീചവും പൈശാചികവുമായിട്ടാണ് മുൻ രേഖപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിൽ വർഗ്ഗീയ ഭീകരവാദികൾ ക്രിസ്തുനാമധാരികളെ കൊന്നൊടുക്കുന്നത്. നിരനിരയായി കൊണ്ട് നിർത്തി ചെവിപ്പുറകിൽ വെടിവയ്ക്കുന്നു. വലിയ കുന്നിൻ മുകളിൽ നിന്ന് കടലിലേക്ക് തള്ളുന്നു. ഇവരിൽ നല്ല പങ്കിന്റെയും മൃതശരീരം കടൽ മത്സ്യങ്ങൾക്ക് ആഹാരമായി തീരുന്നു. ചിലരുടെ കഴുത്ത് വെട്ടി കൊല്ലുന്നു. മറ്റ് ചിലരെ സ്റ്റൻഗണ്ണിൽ നിന്നും വെടിയുണ്ട പായിച്ച് ചിന്നഭിന്നമാക്കി കളയുന്നു. ഇനിയും ചിലരുടെ കൈയ്യും കാലും വെട്ടിക്കളയുന്നു. പിഞ്ചുകുഞ്ഞുങ്ങളെപോലും

‘ഇതാ, നോഹയുടെ കാലം’ – 65 Read More »

‘ഇതാ, നോഹയുടെ കാലം’ – 64

‘ഇതാ, നോഹയുടെ കാലം’ – 64 പാ. ബി. മോനച്ചൻ, കായംകുളം 32 നിങ്ങളെ കൊല്ലുന്നവനെല്ലാം ദൈവത്തിന് വഴിപാട് കഴിക്കുന്നു എന്ന് വിചാരിക്കുന്നു നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവ് തന്നെ തന്റെ വരവിനെക്കുറിച്ച് പറഞ്ഞ അടയാളങ്ങളിൽ അതിപ്രധാനമായ ‘നോഹയുടെ കാലം പോലെ’ എന്ന വിഷയം മാത്രമാണ് ഈ ലേഖനത്തിൽ വിചിന്തനം ചെയ്യുന്നത്. എങ്കിലും ആനുകാലികമായ ചില തിരുവചനഭാഗങ്ങളുടെ നിവൃത്തി കൂടെ ചൂണ്ടി കാണിക്കട്ടെ. യോഹന്നാന്റെ സുവിശേഷത്തിൽ നമ്മുടെ കർത്താവ് തന്നെ പറഞ്ഞു, ‘നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. അവർ നിങ്ങളെ പള്ളിഭ്രഷ്ടർ

‘ഇതാ, നോഹയുടെ കാലം’ – 64 Read More »

‘ഇതാ, നോഹയുടെ കാലം’ – 63

‘ഇതാ, നോഹയുടെ കാലം’ – 63 പാ. ബി. മോനച്ചൻ, കായംകുളം യുദ്ധത്തിൽ ആറ്റംബോംബും, ഹൈഡ്രജൻ ബോംബും ഒക്കെ പരീക്ഷിച്ച ലോകം ഇന്ന് രാസായുധങ്ങളും രോഗാണുബോംബുകളും തയ്യാറാക്കിയിരിക്കുന്നു. രോഗാണുബോംബുകളുടെ പ്രത്യേകത, അത് മനുഷ്യജീവനല്ലാതെ മറ്റൊന്നിനും കേട് വരുത്തുന്നില്ല എന്നതാണ്. നെർവ് ഗ്യാസ്, മസ്റ്റർഡ് ഗ്യാസ്, സയനേഡ് ഗ്യാസ്, ക്ലോറിൻ ഗ്യാസ്, ഫോസ്‌ജിൻ ഗ്യാസ്, തുടങ്ങിയ മാരകവും അപ്പോൾ തന്നെ ചിലവ് കുറഞ്ഞതുമായ രാസായുധങ്ങൾ ലോകരാഷ്ട്രങ്ങൾ കൂട്ടിവച്ചിരിക്കുന്നു (മനോരമ 1991 ജനു.18). നെർവ് ഗ്യാസ് നുരയും പതയും ഛർദ്ദിയും ഉണ്ടാക്കി മനുഷ്യരെ നിമിഷങ്ങൾക്കുള്ളിൽ മരണത്തിന്മേൽപ്പിക്കുന്നു. മസ്റ്റർഡ് ഗ്യാസിനാൽ ഛർദ്ദിൽ, ചൊറിച്ചിൽ, പൊള്ളൽ, അന്ധത തുടങ്ങിയവയും ഒടുവിൽ മരണവും സംഭവിക്കും. അണുവായുധങ്ങൾ

‘ഇതാ, നോഹയുടെ കാലം’ – 63 Read More »

‘ഇതാ, നോഹയുടെ കാലം’ – 62

‘ഇതാ, നോഹയുടെ കാലം’ – 62 പാ. ബി. മോനച്ചൻ, കായംകുളം കൊസോവോയിൽ നിന്നും വരുന്ന അഭയാർത്ഥികൾക്ക് കുക്കസ് പനി എന്ന ഓമനപ്പേരുള്ള മരണപനിയാണ്. മഴയും പൊടിയും ദാഹവും മലിനജലവും കാറ്റും മാനസിക പിരിമുറുക്കവും നിമിത്തവുമുള്ള ഈ പനിക്ക് മരുന്നില്ല. റൊട്ടിക്കായി ക്യൂ നിൽക്കുന്ന അഭയാർഥികളുടെ മുഖത്ത് ഭീതിയുടെ നിഴലാട്ടം. അവരുടെ തോളിൽ രണ്ട് മൂന്ന് കുഞ്ഞുങ്ങൾ തളർന്ന് കിടക്കുന്നു. മുലകുടി മാറാത്ത കുട്ടികൾ വരണ്ട മനസ്സും നിർജ്ജീവവുമായ ശരീരവുമുള്ള അമ്മയുടെ മുലപ്പാലിനായി ആഞ്ഞ് വലിക്കുന്നു. അതിൽ ഒരു സ്ത്രീയുടെ

‘ഇതാ, നോഹയുടെ കാലം’ – 62 Read More »

‘ഇതാ, നോഹയുടെ കാലം’ – 61

‘ഇതാ, നോഹയുടെ കാലം’ – 61 പാ. ബി. മോനച്ചൻ, കായംകുളം 31 യുദ്ധങ്ങൾ, യുദ്ധശ്രുതികൾ ഈ ലേഖനം എഴുതുമ്പോഴും വിവിധ രാജ്യങ്ങളുടെ പോരാട്ടങ്ങളുടെ വാർത്താചിത്രങ്ങളും വിവരണങ്ങളും കൊണ്ട് പത്രമാസികകളുടെ പേജുകളിൽ യുദ്ധത്തിൽ വീരചരമം അടഞ്ഞ അനവധി യുവസൈനികരുടെ വിധവകളായ തീർന്ന ഭാര്യമാരുടെയും അനാഥരായി തീർന്ന കുഞ്ഞുങ്ങളുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴികളും ദൃശ്യമാണ്. സന്താനത്തെ കൊതിതീരെ കാണുംമുൻപ് അവരെ യാത്രയാക്കേണ്ടി വന്ന മാതാപിതാക്കളുടെ ദുഃഖവും പതംപറച്ചിലും എല്ലാം കണ്ടും കേട്ടും എന്റെയും കണ്ണുകൾ ഈറനണിയുന്നു. എന്റെ മാതൃരാജ്യമെന്ന നിലയിൽ അതിർത്തിയിലെ സംഭവങ്ങൾ

‘ഇതാ, നോഹയുടെ കാലം’ – 61 Read More »

‘ഇതാ, നോഹയുടെ കാലം’ – 60

‘ഇതാ, നോഹയുടെ കാലം’ – 60 പാ. ബി. മോനച്ചൻ, കായംകുളം ഭൂമി മുഴുവൻ സമൃദ്ധി കൊണ്ട് നിറയും. ഭൂലോകം മുഴുവൻ ഒരു രാഷ്ട്രമായി മാറും. കൃഷിനാശമോ വിഷബാധയോ ക്ഷാമമോ ദാരിദ്ര്യമോ എങ്ങും ഉണ്ടായിരിക്കയില്ല, ഭൂമി നൂറ് മേനി വിളവ് നൽകും. ജന്തുക്കൾ തമ്മിലുള്ള പോരാട്ടങ്ങൾ ഉണ്ടായിരിക്കുകയില്ല. സമുദ്രം വെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നത് പോലെ ഭൂമി യഹോവയുടെ പരിജ്ഞാനം കൊണ്ട് നിറയും. എല്ലാറ്റിനും ഉപരി ഭൂലോകത്തെ മുഴുവൻ തെറ്റിച്ച് കളയുന്ന ദുഷ്ടപിശാചിനെ പിടിച്ചു കെട്ടി അഗാധ കൂപത്തിൽ അടച്ചിരിക്കും. യെരുശലേം കേന്ദ്രമാക്കി രാജാധിരാജാവായ ദൈവപുത്രൻ ഭൂലോകത്തെ നീതിയോടും ന്യായത്തോടും ഭരിക്കും. (യെശ : 11:4-10; വെളി :20:1-3). പട്ടിണിമരണങ്ങൾ, വഴിതടയൽ, കുലപാതകങ്ങൾ എന്നിവ ഇല്ല. സ്ത്രീ പീഡനങ്ങളോ ശിശു മരണങ്ങളോ ഇല്ല. വഞ്ചനയില്ല, തട്ടിപ്പില്ല, ബന്ദോ ഹർത്താലോ ഇല്ല. ബോംബ് സ്ഫോടനമോ ഭീകരന്മാരോ അവിടെയില്ല. കോടതി വരാന്തകൾ, ജയിലറകൾ, ചൂതാട്ടകേന്ദ്രങ്ങൾ, വ്യഭിചാരശാലകൾ, മദ്യഷാപ്പുകൾ, ബീയർ പാർലറുകൾ, നൈറ്റ് ക്ലബുകൾ, തുടങ്ങി പാപത്തിന്റെ മൊത്ത വ്യാപാര കേന്ദ്രങ്ങൾ ഒന്നും ആ രാജ്യത്ത് കാണുകയില്ല. വൃദ്ധ മന്ദിരങ്ങൾ, അനാഥശാലകൾ ഒന്നുമില്ലാത്ത രാജ്യം ! അതെ, നമ്മുടെ കർത്താവ് രാജാധിരാജാവായി വാഴും. അവന്റെ വിശുദ്ധന്മാരും അവനോടൊപ്പം ഭരണം നടത്തും. എണ്ണമില്ലാത്ത സ്വർഗീയ സൈന്യത്തിന്റെ അകമ്പടിയുള്ള രാജാധിരാജാവായ കർത്താവായ യേശുവിന് പോലീസിന്റെയും പട്ടാളത്തിന്റെയും കര നാവിക വ്യോമ സേനകളുടെയും ആവശ്യമില്ല. (വെളി :19:11). ആ രാജ്യത്തിൻറെ പേര് ‘ദൈവരാജ്യം'(The kingdom of God) എന്നായിരിക്കും (ലുക്കോ : 6:20, മത്താ :26:19). ഇന്ന് ഭൂമിയിലുള്ള സകലരാജ്യങ്ങളുടെയും പേരുകളും അതിർത്തികളും നീക്കപെടും. പല കൊടികീഴിൽ പല തലസ്ഥാനങ്ങളിൽ ആയിരിക്കുന്ന ലോകജനത ഒരു കൊടികീഴിലും ഒരു തലസ്ഥാനത്തിന് കീഴിലും ആകും. അങ്ങ് എവിടെയും അതിർത്തി തർക്കം ഉണ്ടാവുകയില്ല. ആ രാജ്യത്തിൻറെ ഭരണസിരാ കേന്ദ്രം യെരുശലേം ആയിരിക്കും. ദൈവീക ഭരണം (Divine ruling), ദൈവീക പരമാധികാരം (Divine sovereignity), ദൈവീക അനുഗ്രഹം (Divine blessing) നിറഞ്ഞ ലോകം അങ്ങനെ സ്ഥാപിക്കപെടും. പ്രിയ വായനക്കാരെ, വിശുദ്ധ വേദപുസ്തകത്തിലെ വാക്യങ്ങൾ സഹിതം ഈ കുറിമാനം എഴുതുവാൻ കാരണം, വിശുദ്ധ ബൈബിളിൽ എഴുതിയിരിക്കുന്ന പ്രവചനങ്ങൾ ഏറിയ പങ്കും നമ്മുടെ കണ്ണിന്മുന്പിൽ നിവർത്തിക്കപ്പെടുന്നുവെങ്കിൽ, നിവർത്തിക്കപ്പെട്ടുവെങ്കിൽ ഇവയും നിറവേറും എന്ന് നാം ഗ്രഹിക്കേണ്ടതാണ്. മനുഷ്യവർഗ്ഗത്തിന് വേണ്ടി സമ്പൂർണ്ണ താഴ്ച ഭവിച്ച ശ്രീയേശുക്രിസ്തു തന്റെ സമ്പൂർണ്ണ മഹത്വത്തിൽ പ്രത്യക്ഷനാകുവാൻ പോകുന്നു. ആ രാജ്യത്തിൽ പങ്കാളിയാകുവാൻ നിങ്ങൾ ഒരുങ്ങുക. ആ നാടിന്റെയും ഭരണത്തിന്റെയും പ്രചാരകരാകേണ്ട ദൈവമക്കൾ പോലും ഈ നശ്വരലോകത്തിന്റെ കെട്ടുപണിയിൽ മുഴുകുന്ന കാഴ്ച നാം കാണുന്നു. അവരും ലോകത്തെ നന്നാക്കാൻ ഇറങ്ങിപുറപ്പെടുന്നു. “പുറപ്പെട്ടു പോകുവിൻ; നാശത്തിന്നു, കഠിനനാശത്തിന്നു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം (പാപം നിമിത്തം) ഇതു നിങ്ങൾക്കു വിശ്രാമസ്ഥലമല്ല.”, (മീഖാ : 2:10) എന്ന് പ്രവാചകൻ പറഞ്ഞത് ഓർത്തു കൊള്ളുക. “നിന്റെ രാജ്യം വരേണമേ എന്ന് കർത്താവിന്റെ ശിഷ്യന്മാർ പ്രാർഥിച്ചത് പോലെയും “ആമേൻ, കർത്താവെ അങ്ങ് വേഗം വരേണമേ” എന്ന് ദൈവസഭ പ്രാർത്ഥിക്കട്ടെ.  നാം വരുവാനുള്ള നിത്യരാജ്യം, ഇളകാത്ത രാജ്യം കാത്തിരിക്കുന്നവരാണ്. പാപലിങ്കമായ, സാത്താന്യ അധിനിവേശമുള്ള ഈ ഭൂമിയിൽ ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുവാൻ ആർക്കും കഴിയുകയില്ല. ഭൂലോകത്തിന്റെ ആരംഭം മുതൽ മിക്ക ഭരണാധികാരികളിലും സാത്താൻ ഉൾ പ്രവേശിച്ച് അനീതിയും അക്രമവും കുലപാതകവും ദുഷ്ടതയും നടത്തിയെടുക്കുന്നു. പിശാചിനെയും അവന്റെ പ്രവർത്തികളെയും അഴിപ്പാൻ ശക്തനായവൻ, അവനെ കാൽവരിയിൽ തോൽപിച്ച് അവന്റെ മേൽ ജയോത്സവം കൊണ്ടാടിയവൻ, രാജാവായി പിറന്നവനെങ്കിലും ദരിദ്രനായി ജീവിച്ചവൻ, അഗതിയെപ്പോലെ മരിച്ചവൻ, മരണത്തെ ജയിച്ചവൻ, രാജത്വം പ്രാപിച്ചു മടങ്ങി വരുവാൻ പോയവൻ, നീതിസൂര്യനായവൻ, ഭൂരാജാക്കന്മാർക്ക് അധിപതിയായവൻ – നസ്രായനായ യേശു. അവന് മാത്രമേ ലോകത്തെ നീതിയോടും ന്യായത്തോടും കൂടെ ഭരിക്കുവാൻ കഴിയൂ എന്ന് ലോകം തിരിച്ചറിയുന്ന നാൾ വരുന്നു. ആമേൻ, കർത്താവെ നിന്റെ രാജ്യം വരേണമേ !   

‘ഇതാ, നോഹയുടെ കാലം’ – 60 Read More »

error: Content is protected !!