പത്തനാപുരം : PYPA പത്തനാപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ക്യാമ്പും കൺവൻഷനും, ‘ശാലേം ഫെസ്റ്റ്’ ഇന്ന് (ആഗസ്റ്റ് 20 ന്) ആരംഭിക്കും. ഐപിസി ശാലേം ഗോസ്പൽ സെന്റർ ഇടത്തറയിൽ എല്ലാ ദിവസവും രാത്രി 7 മണി മുതൽ 9 മണി വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പാ. സി. എ. തോമസ് (പത്തനാപുരം സെന്റർ മിനിസ്റ്റർ) ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാ. സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), പാ. അനീഷ് തോമസ് (റാന്നി), പാ. റെജി മാത്യു, പാ. കെ. ജെ. തോമസ് (കുമളി) എന്നിവർ പ്രഭാഷകരായിരിക്കും. ബിജോയ് തമ്പി, സ്റ്റാൻലി വയല, ജിത്തു ഉമ്മൻ, സ്റ്റീഫൻ രാജൻ, ഇവാ. ഷിബു ജോർജ്, സിസ്റ്റർ ബെൻസി ലിനു എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. റെനി വെസ്ലി, സിബിൻ പ്രിജോ (ട്രാൻസ്ഫോർമെഴ്സ് ടീം) എന്നിവർ കിഡ്സ് സെക്ഷന് നേതൃത്വം നൽകും. ക്യാമ്പ് ആഗസ്റ്റ് 22 ന് സമാപിക്കും.
Post Views: 280