ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഷാർജ സഭയുടെ സിൽവർ ജൂബിലി സമ്മേളനം നവംബർ രണ്ടിന് ആരംഭിക്കും. രാത്രി 7.30 ന് നടക്കുന്ന വചന പ്രഘോഷണവും സംഗീത ശൂശ്രൂഷയും ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ് പാ. ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. സഭാ ശുശ്രൂക്ഷകൻ പാ. കോശി ഉമ്മൻ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ പ്രിൻസ് തോമസ് റാന്നി, ഷിബു തോമസ് ഒക്കലഹോമ , സജു ചാത്തന്നൂർ എന്നിവർ വചനശുശ്രുഷ നിർവഹിക്കും.
ദേശീയ പ്രസിഡന്റ് പാ. എബ്രഹാം ജോസഫ്, SFC സെക്രട്ടറി പാ. ജോൺസൺ കെ. സാമുവൽ , യു.എ.ഇ. റീജിയൺ പ്രസിഡന്റ് പാ. ജേക്കബ്ബ് ജോർജ് എന്നിവർ മുഖ്യാതിഥികളായിരിക്കും. ഷാർജ ശാരോൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 469 076 9636
passcode: 123456
കൂടുതൽ വിവരങ്ങൾക്ക് : +971 543 272 103
Post Views: 237