December 2021

‘വിഷൻ റെസ്ക്യൂ’ 2.25 ടൺ കോവിഡ് പ്രതിരോധ സാമഗ്രികൾ ആന്റോ ആന്റണി എം.പി. യ്ക്ക് കൈമാറി

ചിങ്ങവനം : കോവിഡ് മൂന്നാം തരംഗഭീഷണി നേരിടുന്നതിൻ്റെ ഭാഗമായി പത്തനംതിട്ട എം.പി. ശ്രീ ആന്റോ ആന്റണിക്ക്, മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘വിഷൻ റെസ്ക്യൂ’ 2.25 ടൺ കോവിസ് പ്രതിരോധ സാമഗ്രികൾ കൈമാറി. കെ.എൻ. 95 മാസ്ക്കുകൾ, ഹാൻഡ് സാനിറ്റെസറുകൾ, ആൽക്കഹോൾ വൈപ്പുകൾ, സ്പ്രേകൾ തുടങ്ങിയവയാണ് കൈമാറിയത്.ചിങ്ങവനം ബഥേസ്ദാ നഗറിൽ നടന്ന മീറ്റിംഗിൽ പാ. വി. ഏ. തമ്പി, ‘വിഷൻ റെസ്ക്യൂ’ സ്ഥാപകൻ ബിജു തമ്പി എന്നിവരിൽ നിന്നും ശ്രീ ആൻ്റോ ആൻ്റണി പ്രതിരോധ സാമഗ്രികൾ […]

‘വിഷൻ റെസ്ക്യൂ’ 2.25 ടൺ കോവിഡ് പ്രതിരോധ സാമഗ്രികൾ ആന്റോ ആന്റണി എം.പി. യ്ക്ക് കൈമാറി Read More »

മണ്ണാറകുളഞ്ഞി മൂന്നുതണ്ടിൽ ജോഷുവ എം. ഡി. (64) നിത്യതയിൽ

മണ്ണാറകുളഞ്ഞി : മൂന്നുതണ്ടിൽ ഭവനാംഗം ജോഷുവ എം. ഡി. (64) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ ഇന്ന് (ഡിസം. 30 ന്) രാവിലെ 9 മണിക്ക് ഭവനത്തിലും തുടർന്ന് 12 മണിക്ക് IPC പെനിയേൽ സഭാ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ : ലില്ലി ജോഷുവ, മക്കൾ : ഡേവിഡ്, ഡെയ്‌സി

മണ്ണാറകുളഞ്ഞി മൂന്നുതണ്ടിൽ ജോഷുവ എം. ഡി. (64) നിത്യതയിൽ Read More »

നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) യുടെ നേതൃത്വത്തിൽ ജനുവരി 13 ന് മാധ്യമ ശില്പശാല ‘ഇംപാക്ട് – 2022’

ഡൽഹി: ഉത്തരേന്ത്യയിലെ ക്രൈസ്തവ മാധ്യമ കൂട്ടായ്മയായ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) യുടെ നേതൃത്വത്തിൽ നടത്തുന്ന പ്രഥമ മാധ്യമ ശില്പശാല ‘ഇംപാക്ട്-2022’, ജനുവരി 13 ന് ഇന്ത്യൻ സമയം വൈകുന്നേരം 7 മുതൽ നടക്കും. പ്രശസ്ത ചരിത്രകാരനും, എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ ഡോ. ബാബു കെ വർഗീസ് (മുംബൈ) മുഖ്യാതിഥിയായി പങ്കെടുക്കും. NICMA ജനറൽ സെക്രട്ടറി പാ. സുനു ടി ഡാനിയേൽ മീറ്റിങിനെ അഭിസംബോധന ചെയ്തു സംസാരിക്കും. NICMA ജനറൽ കൗൺസിൽ നേതൃത്വം നൽകുന്ന ഈ ശില്പശാല മീറ്റിങ്ങിന് ഹിന്ദി പരിഭാഷയും ഉണ്ടായിരിക്കും. ZOOM ID : 815 1104 0735 passcode :

നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) യുടെ നേതൃത്വത്തിൽ ജനുവരി 13 ന് മാധ്യമ ശില്പശാല ‘ഇംപാക്ട് – 2022’ Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (152)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (152)പാ. വീയപുരം ജോർജ്കുട്ടി ഈ വാക്യങ്ങളിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാകുന്നത് : നമ്മുടെ പ്രാണൻ വിലയേറിയതാണ്. അത് ദൈവത്താൽ ലഭിച്ചതാണ്; അതിനെ തിരിച്ചെടുക്കുവാനുള്ള അധികാരം ദൈവത്തിന് മാത്രമുള്ളതാണ് എന്നതാണ്. മനുഷ്യൻ ഈ അധികാരത്തിൽ കൈ കടത്തി സ്വന്തം പ്രാണനെ ആത്മഹത്യയിൽ കൂടി നശിപ്പിക്കുന്നത് ദൈവത്തോടുള്ള വെല്ലുവിളിയാണ്. അത് കുറ്റകരവും ശിക്ഷാർഹവുമാണ് എന്നതിന് രണ്ട് പക്ഷമില്ല. പൂർണ്ണ വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിനെ അബോർഷനിൽ കൂടി നശിപ്പിക്കുന്നതും കുലപാതകം തന്നെയാണ്.അനേക നാളുകൾക്ക്

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (152) Read More »

പ്രഥമ ജോർജ് മത്തായി സി. പി. എ. മീഡിയ എക്സലെൻസി പുരസ്‌കാരം സി. വി. മാത്യുവിന്

തിരുവല്ല : പ്രഥമ ജോർജ് മത്തായി സി. പി. എ. മീഡിയ എക്സലെൻസി പുരസ്‌കാരത്തിന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി. വി. മാത്യു അർഹനായി. ക്രൈസ്തവ മാധ്യമ , സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. സഭാ ഭേദമെന്യേ ലോകമെങ്ങും ചിതറി പാർക്കുന്ന മലയാളീ പെന്തക്കൊസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽമലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷനാണ് 20,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഏർപ്പെടുത്തിയത്. 2021 സെപ്റ്റംബറിൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട ജോർജ്

പ്രഥമ ജോർജ് മത്തായി സി. പി. എ. മീഡിയ എക്സലെൻസി പുരസ്‌കാരം സി. വി. മാത്യുവിന് Read More »

ഓർമ്മകളിൽ 2021 …

മങ്ങാത്ത ഓർമ്മകളും, വിങ്ങുന്ന ഹൃദയവും സമ്മാനിച്ച് അനേക ഭക്തന്മാർ നമ്മെ പിരിഞ്ഞ് ക്രിസ്തുവിനോട് കൂടെ ചേർന്ന ഒരു സംവത്സരം !!!2021 വിട ചൊല്ലുമ്പോഴും, ക്രിസ്തീയ പ്രത്യാശയോടെ ഭക്തൻ പുതുവർഷത്തിലേക്ക് പ്രവേശിക്കുന്നു.കഴിഞ്ഞ വർഷം ദൈവജനത്തെ നയിക്കുവാൻ അനേകർ നിയോഗിക്കപ്പെട്ടു, അഭിനന്ദനാർഹമായ നേട്ടങ്ങൾ കൈവരിച്ചു, ഈ ദുഷ്കാലത്തിലും ദൈവജനം വെല്ലുവിളികൾ അതിജീവിച്ചു, കോവിഡ്, പ്രളയ ദിനങ്ങൾ സമ്മാനിച്ച ദുരിതങ്ങളിൽ ആർദ്രതയോടെ സമൂഹത്തെ കൈകൊള്ളുവാൻ പെന്തെക്കോസ്ത് സമൂഹത്തെ ദൈവം ഉപയോഗിച്ചു ….ഒളിമങ്ങാതെ നിൽക്കുന്ന സന്തോഷ, ദുഃഖ സമ്മിശ്രമായ 2021 ലെ ചില

ഓർമ്മകളിൽ 2021 … Read More »

പാസ്റ്റർ കെ. എൽ. സണ്ണി നിത്യതയിൽ

തിരുവനന്തപുരം : ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ സീനിയർ ശുശ്രുഷകൻ പാ. കെ. എൽ. സണ്ണി ഡിസം. 26 ന് നിത്യതയിൽ പ്രവേശിച്ചു. ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം നെയ്യാറ്റിൻകര റീജിയനുകളുടെ രക്ഷാധികാരിയായിരുന്നു. ഭാര്യ : മേഴ്‌സി സണ്ണി, മക്കൾ : പാ. സ്പർജൻ സണ്ണി, ഹെപ്‌സി, പേഴ്സി, ഷൈജ.സംസ്കാരം പിന്നീട്.

പാസ്റ്റർ കെ. എൽ. സണ്ണി നിത്യതയിൽ Read More »

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്‌ ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ഡിസം. 27) മുതൽ അഞ്ച് ദിന ഉപവാസ പ്രാർഥനയും ഉണർവു യോഗവും

ശ്രീകാര്യം : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്‌ ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ഡിസം. 27) മുതൽ ഡിസം. 31 വരെ ഉപവാസ പ്രാർഥനയും ഉണർവു യോഗവും നടക്കും. രാവിലെ 10:00 മുതൽ 1:00 വരെയും വൈകിട്ട് 6:00 മുതൽ 8:30 വരെയുമാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർ ജിജി ചാക്കോ തേക്കതോട്, പാസ്റ്റർ അജി കെ. ജോൺ കൊട്ടിയം, എന്നിവർ വചനം ശുശ്രൂഷിക്കും. പാസ്റ്റർ സാം റ്റി മുഖത്തല യോഗങ്ങൾക്ക് നേതൃത്വം നൽകും. .

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്‌ ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ഡിസം. 27) മുതൽ അഞ്ച് ദിന ഉപവാസ പ്രാർഥനയും ഉണർവു യോഗവും Read More »

പെന്തെക്കോസ്ത് സഭകളുടെ 2022 ലെ ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

പെന്തെക്കോസ്ത് സഭകളുടെ 2022 ലെ ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു(ശാരോൻ, PMG ജനറൽ കൺവൻഷനുകൾ സമാപിച്ചു;NICOG – ജനു. 13-16,IPC – ജനു. 16-23,CGI കേരള സ്റ്റേറ്റ് – ജനു. 27-29,WME – ഫെബ്രു. 21-27,CGI കേരള റീജിയൻ – ഫെബ്രു. 23-25) കോവിഡ് – 19 മഹാമാരി കാലത്തും ദൈവസഭകളുടെ പ്രവർത്തനങ്ങൾ അത്ഭുതകരമായി ദൈവം നടത്തുന്നു. പുതുവർഷത്തിൽ വിവിധ പെന്തെക്കോസ്ത് പ്രസ്ഥാനങ്ങളുടെ ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മാർഗ്ഗ നിർദ്ദേശാനുസരണം പരിമിതമായ

പെന്തെക്കോസ്ത് സഭകളുടെ 2022 ലെ ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു Read More »

error: Content is protected !!