പെന്തെക്കോസ്ത് സഭകളുടെ 2022 ലെ ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

പെന്തെക്കോസ്ത് സഭകളുടെ 2022 ലെ ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
(ശാരോൻ, PMG ജനറൽ കൺവൻഷനുകൾ സമാപിച്ചു;
NICOG – ജനു. 13-16,
IPC – ജനു. 16-23,
CGI കേരള സ്റ്റേറ്റ് – ജനു. 27-29,
WME – ഫെബ്രു. 21-27,
CGI കേരള റീജിയൻ – ഫെബ്രു. 23-25)

കോവിഡ് – 19 മഹാമാരി കാലത്തും ദൈവസഭകളുടെ പ്രവർത്തനങ്ങൾ അത്ഭുതകരമായി ദൈവം നടത്തുന്നു. പുതുവർഷത്തിൽ വിവിധ പെന്തെക്കോസ്ത് പ്രസ്ഥാനങ്ങളുടെ ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മാർഗ്ഗ നിർദ്ദേശാനുസരണം പരിമിതമായ അംഗങ്ങൾക്ക് മാത്രമായിരിക്കും കൺവൻഷൻ നഗരിയിലേക്ക് പ്രവേശനം.

ശാരോൻ ഫെലോഷിപ്പ് ചർച്ച് (SFC)
തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ജനറൽ കൺവൻഷൻ 2021, ഡിസം. 2-5 വരെ ഓൺലൈനായി നടത്തപ്പെട്ടു. ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ് പാ. ജോൺ തോമസ് കൺവൻഷൻ ഉത്‌ഘാടനം ചെയ്തു. പൊതുയോഗം, വനിതാ സമാജം, CEM, സൺഡേ സ്കൂൾ സമ്മേളനവും ഡിസം. 5 ന് നടന്ന സഭായോഗവും, സമാപന സമ്മേളനത്തോടും കൂടി ജനറൽ കൺവൻഷൻ സമാപിച്ചു.

പെന്തെക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ച് (PMG)
തിരുവനന്തപുരം : പെന്തെക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ചിന്റെ 16 – മത് ജനറൽ കൺവൻഷൻ തിരുവനന്തപുരം സഭാസ്ഥാനത്തുള്ള കർമ്മേൽ പ്രയർ ഹാളിൽ 2021, ഡിസം. 23-25 വരെ നടന്നു. PMGC ജനറൽ പ്രസിഡന്റ്, പാ. എം. എ. വർഗീസ് ഉത്‌ഘാടനം ചെയ്ത കൺവൻഷനിൽ പാസ്റ്റർമാരായ പി. എം. പാപ്പച്ചൻ (PMGC കേരള സ്റ്റേറ്റ് പ്രസിഡന്റ്), ജി. ജെ. അലക്സാണ്ടർ (ഡിസ്ട്രിക്ട് പാസ്റ്റർ), ജോൺ ജോർജ് (ഡിസ്ട്രിക്ട് പാസ്റ്റർ), മാത്യു എബ്രഹാം (ദോഹ), എം. എ. ജോൺ (USA) എന്നിവർ വചനശുശ്രുഷ നിർവഹിച്ചു.

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് – ജനുവരി 13-16
ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ, ജനുവരി 13 മുതൽ 16 വരെ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. പാസ്റ്റർ വി എ തമ്പി പ്രാർത്ഥിച്ച് ആരംഭിക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ ആർ. എബ്രഹാം, ബിജു തമ്പി, ബാബു ചെറിയാൻ, റ്റി എം കുരുവിള, പ്രിൻസ് തോമസ്, അനീഷ് തോമസ്, റെജി കുര്യൻ, ജേക്കബ് മാത്യു, ബിജു സി എക്സ്, ബിനു തമ്പി, ഷിബു മാത്യു, തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും. സൺഡേസ്കൂൾ വൈപിസിഎ സംയുക്ത മീറ്റിങ്ങ് എന്നിവ നടക്കും. ക്രൈസ്റ്റ് ഫോർ ഇന്ത്യ സിംഗേഴ്സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 16 – )o തീയതി സംയുക്ത ആരാധനയോടു കൂടി ജനറൽ കൺവൻഷൻ സമാപിക്കും.

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (IPC) – ജനുവരി 16-23
കുമ്പനാട് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) യുടെ 98 – മത് ജനറൽ കൺവൻഷൻ ജനുവരി 16-23 വരെ ഹെബ്രോൻപുരത്ത് നടക്കും. ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന മഹായോഗത്തിൽ ജനറൽ സെക്രട്ടറി, പാ. സാം ജോർജ് അദ്ധ്യക്ഷനായിരിക്കും. ‘യേശുവിനെ കാണുക’ (യോഹ : 12:21) എന്നതാണ് ഈ വർഷത്തെ കൺവൻഷൻ ചിന്താവിഷയം. പൊതുയോഗങ്ങൾ, സഹോദരി സമ്മേളനം, യുവജന സമ്മേളനം, ഉപവാസ പ്രാർത്ഥന, എന്നിവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. ജനറൽ കൗൺസിൽ ഭാരവാഹികളും, വിവിധ സ്റ്റേറ്റ്, റീജിയൻ ഭാരവാഹികളും വചനശുശ്രുഷ നിർവഹിക്കും. ജനുവരി 23 ന് നടക്കുന്ന സഭായോഗത്തോടും, സമാപന സമ്മേളനത്തോടും കൂടി കൺവൻഷൻ സമാപിക്കും.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് – ജനുവരി 27-29
മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 99 – മത് ജനറൽ കൺവൻഷൻ ജനുവരി 27-29 വരെ സഭാസ്ഥാനമായ മുളകുഴ സീയോൻ കുന്നിൽ വച്ച് നടക്കും. ജനുവരി 27 ന് ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് കൺവൻഷൻ ഉത്‌ഘാടനം ചെയ്യും.

വേൾഡ് മിഷൻ ഇവാഞ്ചലിസം ചർച്ച് ഓഫ് ഇന്ത്യ (WME) – ഫെബ്രുവരി 21-27
കരിയംപ്ലാവ് : വേൾഡ് മിഷൻ ഇവാഞ്ചലിസം ചർച്ച് ഓഫ് ഇന്ത്യ (WME) യുടെ 73 – മത് ജനറൽ കൺവൻഷൻ റാന്നി കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ ഫെബ്രുവരി 21 ന് ആരംഭിക്കും. ജനറൽ പ്രസിഡന്റ് പാ. ഒ. എം. രാജുകുട്ടി ഉത്‌ഘാടനം ചെയ്യുന്ന മഹായോഗത്തിൽ പൊതുയോഗം, സ്നാനശുശ്രുഷ, സംയുക്ത ആരാധന എന്നിവ നടക്കും. കൺവൻഷൻ ഫെബ്രു. 27 സമാപിക്കും.

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ – ഫെബ്രുവരി 23-25
പാക്കിൽ : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ജനറൽ കൺവൻഷനും ഗോൾഡൻ ജൂബിലി സമാപന സമ്മേളനവും 2022 ഫെബ്രുവരി 23,24,25 (ബുധൻ, വ്യാഴം, വെള്ളി) തീയതികളിൽ പാക്കിൽ പ്രത്യാശ നഗറിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ സ്റ്റേറ്റ് ഓവർസിയർ പാ. എൻ. പി. കൊച്ചുമോൻ കുമരകം ഉത്‌ഘാടനം ചെയ്യുന്ന മഹായോഗത്തിൽ ബൈബിൾ സ്കൂൾ ബിരുദദാന ചടങ്ങ്, സ്നാനം, വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെ പ്രോഗ്രാം, ഗോൾഡൻ ജൂബിലി സുവനീർ പ്രകാശനം എന്നിവ നടക്കും. 25-ാം തീയതി ഉച്ചയ്ക്കു 2 മണിക്ക് ഒരു വർഷം നീണ്ടു നിന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം പ്രത്യാശ നഗറിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനങ്ങൾ ആലപിയ്ക്കും.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

10 + fourteen =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5738619
Total Visitors
error: Content is protected !!