തിരുവല്ല : പ്രഥമ ജോർജ് മത്തായി സി. പി. എ. മീഡിയ എക്സലെൻസി പുരസ്കാരത്തിന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി. വി. മാത്യു അർഹനായി. ക്രൈസ്തവ മാധ്യമ , സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. സഭാ ഭേദമെന്യേ ലോകമെങ്ങും ചിതറി പാർക്കുന്ന മലയാളീ പെന്തക്കൊസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ
മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷനാണ് 20,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ഏർപ്പെടുത്തിയത്. 2021 സെപ്റ്റംബറിൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട ജോർജ് മത്തായി സി. പി. എ. യുടെ സ്മരണാർത്ഥം നൽകുന്ന പുരസ്കാരം ഫെബ്രുവരി ആദ്യവാരം സി. വി. മാത്യുവിന് സമ്മാനിക്കും. പാസ്റ്റർ സാമുവേൽ ജോൺ ന്യൂയോർക്ക്, പാസ്റ്റർ ഫിന്നി ജോർജ് പുനലൂർ, ജോൺസൺ എബ്രഹാം ഡാളസ്, പാസ്റ്റർ പി. ജി. മാത്യൂസ്, ഷിബു മുള്ളംകാട്ടിൽ എന്നിവർ ജൂറി അംഗങ്ങളായി പ്രവർത്തിച്ചു.
അര നൂറ്റാണ്ടിലേറെയായി പെന്തെക്കോസ്ത് പത്ര പ്രവർത്തന രംഗത്ത് നിറ സാന്നിധ്യമായ സി. വി. മാത്യു, ഇന്ത്യ എവരിഹോം ക്രൂസേഡിൽ പ്രസിദ്ധീകരണ വിഭാഗത്തിന്റെ എഡിറ്റർ, യുവജനകാഹളം എഡിറ്റർ, പി വൈ പി എ സിൽവർ ജൂബിലി സുവനീർ എഡിറ്റർ തുടങ്ങിയ ചുമതലകൾ നിർവഹിച്ചു. ഗുഡ്ന്യൂസ് വാരികയുടെ സ്ഥാപക പത്രാധിപരായ സി. വി., നിരവധി എഴുത്തുകാരെ വളർത്തിയെടുത്തവരിൽ പ്രധാനിയാണ്. കേരളത്തിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യത്തിനും സഹകരണത്തിനും നിരന്തരം എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹം ഐക്യ പെന്തെക്കോസ്ത് സംരംഭങ്ങൾക്ക് നേതൃത്വം വഹിച്ചു. കാലാകാലങ്ങളിൽ സഭയിൽ കടന്നു കൂടിയ ജീർണതകൾക്ക് എതിരെ പത്രാധിപ ലേഖനങ്ങളിലൂടെ ശക്തമായ താക്കീത് നൽകി. പരിമിത വാക്കുകൾ കൊണ്ട് തനതായ ശൈലി സൃഷ്ടിച്ചെടുക്കുന്ന സി. വി. യുടെ ലേഖനങ്ങളും കുറിപ്പുകളും ചിന്താ വിഷയങ്ങളും ശ്രദ്ധേയമാണ്. ദീർഘ വർഷങ്ങൾ ഐപിസി ജനറൽ, സ്റ്റേറ്റ് കൗൺസിൽ അംഗമായി പ്രവർത്തിച്ചു. നിലവിൽ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ചെയർമാനുമാണ്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള സി. വി. മാത്യു തൃശ്ശൂർ ആൽപ്പാറ ഐപിസി അംഗമാണ്. ഭാര്യ: അമ്മിണി മാത്യു, മക്കൾ: ആശിഷ് മാത്യു, ഉഷസ് മാത്യു (ഷാർജ).
പ്രഥമ ജോർജ് മത്തായി സി. പി. എ. മീഡിയ എക്സലെൻസി പുരസ്കാരം സി. വി. മാത്യുവിന്
Advertisements
Related Posts
എഡിറ്റോറിയൽ
മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?
EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020 (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...
ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും
EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...
Church Pages
അടിയന്തര പ്രാർത്ഥനയ്ക്ക്
കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ
കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....
കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ
കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...
പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു
കൊല്ലം : അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...
കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക
കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...
AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ
ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.