ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം നടന്നു

(വൺ റുപ്പി ചലഞ്ച്‌ ഏറ്റെടുത്ത് തിരുവനന്തപുരം മേഖല)

ഇൻഷുറൻസ് പോളിസി വിതരണോദ്ഘാടനം
വൺ റുപ്പി ചലഞ്ച്‌ ബോക്സ് വിതരണ ഉത്‌ഘാടനം സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ നിർവഹിക്കുന്നു

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് നിർവഹിച്ചു. മാർച്ച് 4ന് തിരുവനന്തപുരം മരുതൂരിൽ നടന്ന സമ്മേളനത്തിൽ സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് അധ്യക്ഷത വഹിച്ചു. വെൽഫെയർ ബോർഡ് ഐ.പി.സി കേരള സ്റ്റേറ്റിലെ എല്ലാ ശുശ്രൂഷകന്മാർക്കും കൗൺസിൽ അംഗങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നല്കുന്ന ഇൻഷുറൻസ് പോളിസി വിതരണോദ്ഘാടനവും നടന്നു. ഐപിസി ഹരിയാന സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ഉമ്മൻ ആണ് എല്ലാ ശുശ്രൂഷകന്മാർക്കമുള്ള ഇൻഷുറൻസിനുള്ള സാമ്പത്തിക സഹായം നല്കുന്നത്.

കൂടാതെ സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന വൺ റുപ്പി ചലഞ്ച്‌ ബോക്സ് വിതരണ ഉത്‌ഘാടനം സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ നിർവഹിച്ചു. ശുശ്രൂഷകന്മാരുടെ മക്കളുടെ ഉപരിപഠന സഹായ പദ്ധതി, ഭവനനിർമ്മാണ പദ്ധതി, വിവാഹ സഹായപദ്ധതി, വിധവ സഹായ പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങളാണ് വൺ റുപ്പി ചലഞ്ചിലൂടെ ബോർഡ് ലക്ഷ്യമിടുന്നത്. സംസ്ഥാന ഭാരവാഹികളായ ട്രഷറാർ പി.എം ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ്, സ്റ്റേറ്റ് കൗൺസിൽ അംഗം ഡേവിഡ് സാം എന്നിവർ ആശംസകൾ അറിയിച്ചു. ബോർഡ് ഭാരവാഹികൾ വിവിധ പദ്ധതികളുടെ വിശദ്ധീകരണങ്ങൾ നടത്തി. സമ്മേളനത്തിൽ ജില്ലയിലെ സെന്റർ ശുശ്രൂഷകന്മാരും, നിരവധി പാസ്റ്റർമാരും, നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.

ഐപിസി കേരള സ്റ്റേറ്റ് ഭരണ സമിതിയുടെ പ്രധാന പദ്ധതികളിലൊന്നായ ‘വൺ റുപ്പി ചലഞ്ച്‌’ പ്രോജക്ടിന് ആവേശകരമായ വരവേൽപ്പാണ് തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത്. ഉൽഘാടനസമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരും ബോക്സിൽ പണം നിക്ഷേപിച്ചു മികച്ച പിന്തുണയാണ് പദ്ധതിയ്ക്ക് നൽകിയത്. കേരളത്തിലെ എല്ലാ സഭകളിലും അടുത്ത ദിവസങ്ങളിൽ ബോക്സുകൾ എത്തിക്കും. എല്ലാ സഭകളിലും ഓരോ വിശ്വാസിയും എല്ലാ ഞായറാഴ്ചകളിലും ഓരോ രൂപ (വൺ റുപ്പീ) ഹാളിൽ പ്രത്യേകം സ്ഥാപിക്കപ്പെടുന്ന ബോക്സിൽ നിക്ഷേപിക്കുക. കൃത്യമായ ഇടവേളകളിൽ തുക ശേഖരിക്കുകയും ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി. ലഭിക്കുന്ന തുക അർഹതപ്പെട്ട കരങ്ങളിൽ എത്തിക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. സഭാ ജനങ്ങൾക്ക് വലിയ ഭാരം നൽകാതെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഈ പ്രോജക്ടിന് വളരെ പിന്തുണയാണ് വിവിധ സഭകളിൽ നിന്നും നിലവിൽ ലഭിക്കുന്നത്. കൂടാതെ വിദേശ സഭകളേയും, ക്ഷേമ പ്രവർത്തനങ്ങൾക്ക് താൽപ്പരരായ ആളുകളയേയും ഉൾപ്പെടുത്തി വിവിധ ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുക എന്നതും മുഖ്യ ലക്ഷ്യമാണ്.

സജി മത്തായി കാതേട്ട് (ചെയർമാൻ), ജോസ് ജോൺ കായംകുളം (വൈസ് ചെയർമാൻ), ബേസിൽ അറക്കപ്പടി (സെക്രട്ടറി), പാസ്റ്റർ ബോബൻ ക്ലീറ്റസ് (ജോയിൻ സെക്രട്ടറി) , ജോബി എബ്രഹാം (ട്രഷറർ), പാസ്റ്റർ ജോൺസൺ കുര്യൻ (കോഡിനേറ്റർ), ജോർജ് തോമസ് (ഫിനാൻസ് കോഡിനേറ്റർ), സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ) തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വെസ്ലി മാത്യു (ഡാളസ്) ആണ് ഡയറക്ടർ. സോഷ്യൽ വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി കൗൺസിൽ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോർഡിനേറ്റരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും. സ്പോൺസർ ഡയറക്ടർമാരായി പാസ്റ്റർമാരായ എബ്രഹാം ഉമ്മൻ, ജോസഫ് വില്യംസ്, ഫിലിപ്പ് പി. തോമസ്, ജോൺ എസ്. മരത്തിനാൽ എന്നിവർ പ്രവർത്തിക്കുന്നു.

സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ)

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

5 + 10 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5740945
Total Visitors
error: Content is protected !!