‘സങ്കീർത്തന ധ്യാനം’ – 61

‘സങ്കീർത്തന ധ്യാനം’ – 61

പാ. കെ. സി. തോമസ്

‘അവൻ അവരെ പണിയാതെ ഇടിച്ച് കളയും’, സങ്കീ : 28:5

സീയോനെ പണിയുവാനും അതിന്റെ ഇടിവുകളെ നന്നാക്കുന്നവനുമാണ് ദൈവം. യഹോവ വീട് പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നുയെന്ന് വചനം പറയുന്നു. എന്നാൽ മനുഷ്യൻ പണിത പണി പൂർത്തീകരിക്കാൻ കഴിയാതെ പണി നിറുത്തിച്ച ചരിത്രമാണ് ബാബേൽ ഗോപുര പണിയിൽ കാണുന്നത്. ഇവിടെ ദൈവം പണിയുന്നില്ല എന്ന് മാത്രമല്ല പണിതതിനെ ഇടിച്ച് കളയുന്ന ദൈവമാണെന്ന് കാണുന്നു. എന്ത് കൊണ്ട് എന്നും അവിടെ വ്യക്തമാണ്. അവർ യഹോവയുടെ പ്രവർത്തികളെയും അവന്റെ കൈവേലയെയും വിവേചിക്കാത്തവരാണ്. എബ്രായ ലേഖന കർത്താവ് എഴുതി ഏത് ഭവനവും ചമയ്ക്കുവാൻ ഒരുവൻ വേണം സകലവും ചമച്ചവൻ ദൈവമാണ്. വിവേചിച്ചറിയുന്നവർക്കേ അത് ഗ്രഹിക്കാൻ കഴിയുകയുള്ളൂ. ഇല്ലാത്തതിനെ ഉള്ളതിനെ വിളിച്ച് വരുത്തും പോലെ വിളിച്ച് വരുത്താൻ ദൈവം ശക്തനായ ദൈവമാണ്. അതിന്റെ തെളിവാണ് ഈ പ്രവഞ്ചം. ദൈവത്തിന്റെ നീട്ടിയ ഭുജത്താലും ഭുജമാഹാത്മ്യത്താലും ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. സൂര്യനും ചന്ദ്രനും ഭൂമിയും കോടാനുകോടി നക്ഷത്രങ്ങളും ദൈവത്തിന്റെ വാക്കിന്റെ ശക്തിയാൽ ഉളവായതാണ്. കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി ജീവനുള്ള കല്ലുകളെ ചേർത്ത് വച്ച് ദൈവസഭയാകുന്ന കെട്ടിടത്തിന്റെ പണി ദൈവം നടത്തിക്കൊണ്ടിരിക്കുന്നു. പാതാളഗോപുരശക്തികൾ ഈ പണിക്ക് എതിരെ എഴുന്നേറ്റു എങ്കിലും പാതാളഗോപുരങ്ങൾക്ക് ഇന്ന് വരെ ദൈവം പണിയുന്ന പനിയെ ഇടിച്ചു കളയുവാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഈ ജീവനുള്ള ദൈവം തനിക്ക് ഹിതമല്ലാത്ത നൂറ് നൂറ് പണികൾ ഇടിച്ചു കളഞ്ഞു. അത് കൊണ്ടാണ് അത് പൂർത്തീകരിക്കാൻ കഴിയാതെ പോയത്. ഇവിടെ ദാവീദിന് എതിരായി ദോഷം ചെയ്ത് കൊണ്ടിരിക്കുന്നവരുടെ പണികളെകുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ദൈവജനത്തിനെതിരായി നിൽക്കുന്നവരുടെ പണികളുടെ പിമ്പിൽ വ്യാപാരിക്കുന്നത് പൈശാചിക ശക്തികളാണ്. അവർ നിമിത്തം ദാവീദ് പ്രാർത്ഥിച്ചു. യഹോവേ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു. എന്റെ പറയായുള്ളോവേ നീ കേൾക്കാതിരിക്കരുതേ. നീ മിണ്ടാതിരുന്നിട്ട് ഞാൻ കുഴിയിൽ ഇറങ്ങുന്നവരെ പോലെ ആകാതിരിപ്പാൻ തന്നെ. ശത്രു ആ നിലയിൽ ആണ് തന്നോട് പോരാടി കൊണ്ട് നിന്നത്. (വാക്യം 1) ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടെ എന്നെ വലിച്ചു കൊണ്ടുപോകരുതേ; അവർ കൂട്ടുകാരോടു സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ടു. അവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവർക്കു കൊടുക്കേണമേ; അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ; അവർക്കു തക്കതായ പ്രതിഫലം കൊടുക്കേണമേ എന്ന് പ്രാർത്ഥിച്ചു (വാക്യം 3, 4). അവർ ദൈവത്തിന്റെ പ്രവർത്തിയെയും കൈവേലയും വിവേചിക്കാത്തവരാണ്. അവർ ദൈവജനത്തിന് ദോഷം ചെയ്യുന്നവരും ദൈവത്തെ അറിയാത്തവരും ആണ്. അങ്ങനെ ഉള്ളവരെ ദൈവം പണിയുകയില്ലെന്ന് മാത്രമല്ല അവർ പണിയുന്ന പണികൾ ദൈവം ഇടിച്ചു കളയുമെന്ന് ദാവീദ് വിശ്വസിച്ചു. കാരണം ദൈവത്തിന്റെ കൈ തന്നെ അന്വേഷിക്കുന്നവർക്കാണ് അനുകൂലമായി നിൽക്കുന്നത്. അല്ലാത്തവർക്ക് ദൈവത്തിന്റെ കൈ പ്രതികൂലമായി നിൽക്കുന്നു. ദൈവം നമ്മെ പണിയും, ദൈവം നമ്മുടെ ഇടിവുകളെ നന്നാക്കും കാരണം നാം ദൈവത്തിന്റെ പ്രവർത്തികളെ അറിയുന്ന ജനമാണ്.   

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

one × five =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5703260
Total Visitors
error: Content is protected !!