‘സങ്കീർത്തന ധ്യാനം’ – 62

‘സങ്കീർത്തന ധ്യാനം’ – 62

പാ. കെ. സി. തോമസ്

‘യഹോവയുടെ ശബ്ദം വെള്ളത്തിൻ മീതെ മുഴങ്ങുന്നു’, സങ്കീ : 29:3 

ദൈവത്തെ എങ്ങനെ ആരാധിക്കണം എന്ന് പറഞ്ഞിട്ടാണ് ദൈവശബ്ദം മുഴങ്ങുന്നതിനെക്കുറിച്ച് പറഞ്ഞത്. ദൈവപുത്രന്മാരെ യഹോവയ്‌ക്ക് കൊടുപ്പിൻ. കൊടുത്ത് ആരാധിക്കണം. എന്ത് കൊടുക്കണം ? യഹോവയ്‌ക്ക് അവന്റെ നാമത്തിന്റെ മഹത്വം കൊടുക്കണം. ആ നാമം എല്ലാ നാമങ്ങൾക്കും മേലായ നാമം ആകയാൽ ആ നാമത്തിന്റെ സ്രേഷ്ഠതയ്ക്ക് അനുസരിച്ചാണ് മഹത്വം കൊടുക്കേണ്ടത്. സങ്കീ : 96:8 ൽ യഹോവയ്‌ക്ക് അവന്റെ നാമത്തിന് തക്ക മഹത്വം കൊടുക്കണം. ഒരാളിന്റെ മഹത്വത്തിന് തക്കവണ്ണമാണ് ആ ആളിനെ ആളുകൾ ബഹുമാനിക്കുന്നത്. മന്ത്രിമാരേക്കാൾ മുഖ്യമന്ത്രിയെയും ആളുകൾ ബഹുമാനിക്കുന്നു. നമ്മുടെ ദൈവം സ്വർലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുന്ന ദൈവമാണ്. എല്ലാ കപ്പലിനും ഒരു വിലയല്ല. കപ്പലിന്റെ വിലയനുസരിച്ചാണ് വാങ്ങുന്നവർ വില കൊടുക്കുന്നത്. നമ്മുടെ ദൈവത്തെ പോലെ ഒരു ദൈവം വേറെയില്ല. അത് കൊണ്ട് ആ ദൈവത്തിന്റെ മുൻപിൽ തിരുമുൽ കാഴ്ചകളുമായി ചെന്ന് മഹത്വം കൊടുക്കണം. അങ്ങനെ ചെല്ലുമ്പോൾ ദൈവത്തിന് മഹത്വം കൊടുക്കണം. അങ്ങനെ ചെയ്യുമ്പോൾ ദൈവശബ്ദം നമുക്ക് വേണ്ടി മുഴങ്ങും. നമ്മെ സഹായിക്കുവാൻ നമുക്ക് വേണ്ടി പ്രവർത്തിക്കാൻ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദൈവശബ്ദം മുഴങ്ങും. ദൈവത്തിന്റെ ശബ്ദം വെള്ളത്തിൻ മീതെ മുഴങ്ങും, പെരുവെള്ളത്തിൻ മീതെ മഹത്വത്തിന്റെ ദൈവം ഇടിമുഴക്കം പോലെ തന്റെ ശബ്ദം മുഴക്കും. മുൻപ് വെള്ളം ഭൂമിയിൽ മൂടി കിടന്ന് കാലത്ത് ഇരുട്ട് ഭൂമിയെ മൂടിയിരുന്ന കാലത്ത് വെളിച്ചമുണ്ടാകട്ടെ എന്ന ദൈവശബ്ദം മുഴങ്ങി. ഉടനെ വെളിച്ചം ഉണ്ടായി. ഭൂമി കാണായി വരട്ടെ എന്ന ശബ്ദം മുഴങ്ങി ഭൂമി വെള്ളത്തിൽ നിന്നും ഉയർന്നു വന്നു. അത് പോലെ വെള്ളങ്ങളും പെരുവെള്ളങ്ങളും പുരുഷാരത്തെ കാണിക്കുന്നു. ദൈവത്തിന് മഹത്വം കൊടുത്ത് ആരാധിക്കുന്ന തന്റെ ജനത്തിന് വേണ്ടി ജനസമുദായ കടലിന് മീതെ ദൈവശബ്ദം ഇടിമുഴക്കം പോലെ മുഴങ്ങും. അവർക്ക് ദോഷം ചെയ്യുന്നവരുടെ നേരെ ദൈവശബ്ദം മുഴങ്ങും. കാറ്റേ അടങ്ങുക കടലേ ശാന്തമാകുക എന്ന് പറഞ്ഞുള്ള ദൈവശബ്ദം മുഴങ്ങിയപ്പോൾ കാറ്റ് അടങ്ങി കടൽ ശാന്തമായി. ആരാധിക്കുന്ന ജനത്തോടാണ് ദൈവം സംസാരിക്കുന്നത്. അവർക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ശക്തിയോടും മഹിമയോടും ദൈവശബ്ദം അവർക്ക് വേണ്ടി മുഴങ്ങും. ദൈവശബ്ദം മുഴങ്ങിയാൽ വലിയ പ്രവർത്തികൾ നടക്കും. ആകാശം വരെ ചില്ലകൾ നീട്ടി അഹങ്കാരത്തോടെ ഉയർന്ന് നിൽക്കുന്ന ദേവദാരുപോലെ ഉള്ളവരെ തകർക്കുവാൻ ദൈവശബ്ദം മുഴങ്ങും. ആ ശബ്ദത്തിന് മുൻപിൽ അവർ തകർന്ന് വീഴും. ദൈവശബ്ദം ലെബാനോനെയും സീയോനെയും കാട്ടു പോത്തിൻ കുട്ടിയെ പോലെ തുള്ളിക്കുന്നത് പോലെ ദൈവശബ്ദം കേട്ട് സന്തോഷത്താൽ അനേകർ തുള്ളി ചാടും. ദൈവശബ്ദം അഗ്നിശോധനകളെ ചിന്നിച്ച് അതിന്റെ ബലം ഇല്ലാതാക്കും. ദൈവശബ്ദം കേട്ട് ചിലർ നടുങ്ങി പോകും. ദൈവശബ്ദം ആത്മീയ ശിശുക്കളുടെ ജനനത്തിന് കാരണമാകും. കേൾക്കുന്ന ദൈവവചനത്തിൽ ദൈവാത്മാവ് വ്യാപാരിക്കുമ്പോഴാണ് വീണ്ടും ജനനത്തിലേക്ക് ജനങ്ങൾ നയിക്കപ്പെടുന്നത്. ദൈവശബ്ദം ചിലതിന്റെ തോൽ ഉരിക്കും. ചിലതിനെ രൂപാന്തരപ്പെടുത്തും. ദൈവത്തിന് മഹത്വം കൊടുക്കുന്ന ഇടത്ത് അനേക പ്രവർത്തികൾ നടന്ന് കൊണ്ടിരിക്കും.         

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

5 × 5 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5700773
Total Visitors
error: Content is protected !!