മുംബൈ : ഐ പി സി മുംബൈ വെസ്റ്റ് ഡിസ്ട്രിക്ട് 29 -മത് വാർഷിക കൺവെൻഷൻ ജനു. 5-7 വരെ
ഭയെന്ദേർ റെയിൽവേ സ്റ്റേഷൻ സമീപം ശ്രീ സീതാറാം ദേവാജി ചൗദരി സഭാ ഗൃഹ, ബയെന്ദേർ ഈസ്റ്റ്, മുംബൈ യിൽ നടക്കും. ഐ പി സി മുംബൈ വെസ്റ്റ് ഡിസ്ട്രിക്ട് പ്രസിഡൻ്റും സ്റ്റേറ്റ് സെക്രട്ടറിയുമായ പാസ്റ്റർ കെ. എ. മാത്യൂ ഉദ് ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ വി. പി. ഫിലിപ്പ് ദൈവവചനം ശുശ്രൂഷിക്കും. സജി സാമുവേൽ & ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
സുവിശേഷ സമ്മേളനം, ബൈബിൾ ക്ലാസ്, മധ്യസ്ഥ പ്രാർത്ഥന, സംയുക്ത ആരാധന എന്നിവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
പാസ്റ്റർ കെ. എ. മാത്യൂ (പ്രസിഡൻ്റ്), പാസ്റ്റർ വില്യം ജോർജ് (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ പ്രഭിൻ ടി. വറുഗീസ് (സെക്രട്ടറി), യോഹന്നാൻ സാമുവേൽ (ജോ.സെക്രട്ടറി), ജോസ് ദാനിയേൽ (ട്രഷറർ) എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
Post Views: 161