ശതാബ്ദി കുമ്പനാട് കൺവൻഷന് അനുഗ്രഹീത സമാപ്തി
(101 മത് ജനറൽ കൺവൻഷൻ 2025, ജനു. 12 – 19 വരെ)
ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 100 – )മത് അന്തർദേശീയ കൺവൻഷൻ ഇന്ന് (ജനു. 21 ന്) സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് സമാപിച്ചു. രാവിലെ പതിനായിരങ്ങൾ പങ്കെടുത്ത സംയുക്ത ആരാധനയിൽ ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാം കത്തൃമേശയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ പി. എ. കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ജനുവരി 14 ന് ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം ഉത്ഘാടനം ചെയ്ത മഹായോഗത്തിന്റെ ചിന്താവിഷയം “യേശു ക്രിസ്തുവിനെ ശ്രദ്ധിച്ചു നോക്കുക” എന്നതായിരുന്നു.
അതിഥി പ്രസംഗകരെ കൂടാതെ ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. ടി. വത്സൻ എബ്രഹാം, പാസ്റ്റർമാരായ ഫിലിപ്പ് പി. തോമസ്, തോംസൺ കെ. മാത്യു, ബാബു ചെറിയാൻ, തോമസ് ഫിലിപ്പ്, സണ്ണി കുര്യൻ, ജോൺ കെ. മാത്യു, കെ. സി. തോമസ്, വിത്സൺ ജോസഫ്, ജെയിംസ് ജോർജ്, വർഗീസ് എബ്രഹാം, രാജു ആനിക്കാട്, കെ. ജെ. തോമസ്, ഷാജി ഡാനിയേൽ എന്നിവർ വചന ശുശ്രുഷ നിർവഹിച്ചു.
ഭാരതത്തിലെ പെന്തെക്കോസ്ത് കൺവൻഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ട കുമ്പനാട് കൺവൻഷനിൽ മദ്ധ്യസ്ഥ പ്രാർത്ഥന, പ്രഭാത പ്രാർത്ഥന, ബൈബിൾ ക്ലാസ്സ്, മിഷനറി സമ്മേളനം, പ്രഫഷനുകളുടെ സമ്മേളനം, മ്യൂസിക്ക് ഫെസ്റ്റ്, ഹെബ്രോൻ ബൈബിൾ കോളേജ് ബിരുദദാനം, സൺഡേ സ്കൂൾ / PYPA / വിമൻസ് ഫെലോഷിപ്പ് സമ്മേളനങ്ങൾ, ഹിന്ദിയിലുള്ള പ്രത്യേക സമ്മേളനം, യൂത്ത് അഡ്വാൻസ്, വിദേശ മലയാളീ വിശ്വാസികളുടെ സമ്മേളനം, ഐപിസി ഗ്ലോബൽ മീഡിയ മീറ്റ്, സ്നാനം, പൊതുയോഗങ്ങൾ എന്നിവ നടത്തപ്പെട്ടു.
ഗായകരായ വിജയ് ബെനഡിക്ട് (മുംബൈ), വിത്സൺ ജോർജ് (ജയ്പൂർ), ദയാനിധി റാവു (കൊൽക്കത്ത), എന്നിവരോടൊപ്പം ഐപിസി ശതാബ്ദി കൺവൻഷൻ ഗായകസംഘം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി. കേരളത്തിന് പുറത്ത് നിന്ന് 2500 ലധികം ശുശ്രുഷകന്മാർ ശതാബ്ദി കൺവൻഷനിൽ പങ്കെടുത്തു. ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് ശ്രീ. വി. ഡി. സതീശൻ, ആരോഗ്യ മന്ത്രി ശ്രീമതി വീണാ വിജയൻ, ഗോവ ഗവർണർ ശ്രീ. ശ്രീധരൻപിള്ള, ശശി തരൂർ എം. പി., തുടങ്ങിയ രാഷ്ട്രീയ നേതാക്കന്മാർ പങ്കെടുത്തു. കൺവൻഷന് മുന്നോടിയായി 40 ദിന ഉപവാസ പ്രാർത്ഥന കുമ്പനാട് നടത്തപ്പെട്ടു.
ഐപിസി 101 മത് ജനറൽ കൺവൻഷൻ 2025, ജനു. 12 – 19 വരെ ഹെബ്രോൻപുരത്ത് നടക്കും.