Friday Fasting

‘സങ്കീർത്തന ധ്യാനം’ – 32

‘സങ്കീർത്തന ധ്യാനം’ – 32പാ. കെ. സി. തോമസ് നടപ്പ് ദൈവത്തിന്റെ ചുവടുകളിൽ തന്നെ ആയിരിക്കേണം, സങ്കീ : 17:5 വലിയ പ്രതികൂലത്തിലും, കഷ്ടങ്ങളിലും, പോരാട്ടങ്ങളിലും കൂടെ കടന്ന് പോയ സന്ദർഭത്തിൽ, ശൗൽ തന്നെ പിടിക്കുവാൻ വേട്ടയാടി നടന്ന സന്ദർഭത്തിൽ ദാവീദ് എഴുതിയ വാക്കുകളാണിത്. എന്റെ നടപ്പ് നിന്റെ ചുവടുകളിൽ തന്നെ ആയിരുന്നു. എത്ര പേർക്ക് കഷ്ടങ്ങളുടെ നടുവിൽ ഇങ്ങനെ പറയുവാൻ കഴിഞ്ഞിട്ടുണ്ട്. സാഹചര്യങ്ങൾ എല്ലാം അനുകൂലമായിരിക്കുമ്പോൾ നടപ്പ് ദൈവത്തിന്റെ ചുവടുകളിൽ തന്നെ ആയിരിപ്പാൻ എളുപ്പമാണ്. എന്റെ കാൽ വഴുതിയതുമില്ലായെന്ന് പറയുവാനും എളുപ്പമാണ്. പ്രതികൂലങ്ങൾ […]

‘സങ്കീർത്തന ധ്യാനം’ – 32 Read More »

‘സങ്കീർത്തന ധ്യാനം’ – 31

‘സങ്കീർത്തന ധ്യാനം’ – 31പാ. കെ. സി. തോമസ് ‘ദൈവം വലത്തു ഭാഗത്ത് ഉള്ളത് കൊണ്ട്’, സങ്കീ : 16:8 കുലുങ്ങിപ്പോകത്തക്ക അനേക സാഹചര്യങ്ങളിലൂടെ ദാവീദ് കടന്ന് പോയിട്ടുണ്ട്. ദൈവജനത്തെ കുലുക്കുന്ന ഇളക്കുന്ന പരിശോധനകളും കഷ്ടങ്ങളും ജീവിതയാത്രയിൽ ഉണ്ടാകും. കുലുങ്ങിയാൽ സ്ഥിരത നഷ്ടപ്പെടും. ഇളക്കം നേരിട്ടാൽ നിലനിൽപ്പ് തന്നെ പ്രയാസകരമായി തീരും. കുലുങ്ങിയാൽ വീഴ്ച സംഭവിക്കാൻ സാധ്യത ഉണ്ട്. അംബരചുംബികളായി നിൽക്കുന്ന കെട്ടിടങ്ങൾ പോലും ചില നിമിഷങ്ങളിലെ കുലുക്കം നിമിത്തം നിലം പരിശായി തീരുന്നതായി നാം കേൾക്കാറുണ്ട്.

‘സങ്കീർത്തന ധ്യാനം’ – 31 Read More »

‘സങ്കീർത്തന ധ്യാനം’ – 30

‘സങ്കീർത്തന ധ്യാനം’ – 30പാ. കെ. സി. തോമസ് ‘എനിക്ക് നല്ലൊരു അവകാശം ലഭിച്ചിരിക്കുന്നു’, സങ്കീ : 16:6 അവകാശങ്ങൾ എല്ലാം നിഷേധിക്കപ്പെട്ടവനായി ദീർഘവർഷങ്ങൾ ജീവിക്കേണ്ടി വന്ന ഒരുവനായിരുന്നു ഈ സങ്കീർത്തനക്കാരൻ. അപ്പനും അമ്മയും തന്നെ ഉപേക്ഷിച്ച സമയങ്ങൾ ഉണ്ടായിട്ടുണ്ട്. അമ്മായിയപ്പൻ തന്നെ വീട്ടിൽ കയറ്റാതെ കൊല്ലുവാൻ നടന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാം നഷ്ട്ടപെട്ടവനായി മരുഭൂമിയിലും, ഗുഹകളിലും, വനാന്തരങ്ങളിലുമായി രാപ്പകൽ കഴിയേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ന്യായമായി ലഭിക്കേണ്ട എല്ലാ അവകാശങ്ങളും നഷ്ട്ടപെട്ടവനായി ജീവിക്കുന്ന സാഹചര്യങ്ങളിലും തനിക്ക് ആനന്ദവും

‘സങ്കീർത്തന ധ്യാനം’ – 30 Read More »

‘സങ്കീർത്തന ധ്യാനം’ – 29

‘സങ്കീർത്തന ധ്യാനം’ – 29പാ. കെ. സി. തോമസ് ‘ജീവിതത്തിൽ ഒരു പങ്കാളി’, സങ്കീ : 16:5 മനുഷ്യന്റെ ആയുഷ്കാലം എഴുപത് സംവത്സരം ഏറെയായാൽ എൺപത് സംവത്സരം. അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രെ. മനുഷ്യജീവിതം സുഖദുഃഖസമ്മിശ്രമായ ഒരു ജീവിതമാണ്. എത്ര പ്രതാപത്തോട് ജീവിക്കുന്നവന്റെ അവസ്ഥയും പ്രയാസവും ദുഃഖവും കലർന്നതാണ്. സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനുമത്രെയെന്നും, തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യൻ കഷ്ടതയ്ക്കായി, ജനിച്ചിരിക്കുന്നുയെന്നും നാം തിരുവചനത്തിൽ വായിക്കുന്നു. ഉയരത്തിലേക്ക് പറക്കുന്ന തീപ്പൊരി ശ്രദ്ധിച്ചാൽ ഒരു നിമിഷം

‘സങ്കീർത്തന ധ്യാനം’ – 29 Read More »

‘സങ്കീർത്തന ധ്യാനം’ – 28

‘സങ്കീർത്തന ധ്യാനം’ – 28പാ. കെ. സി. തോമസ് അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്ക് യഹോവ, സങ്കീ : 16:5 ദൈവത്തിൽ വലിയ വിശ്വാസമുള്ള ദൈവഭക്തനായിരുന്നു ദാവീദ്. ദൈവം ആരാണെന്നുള്ള വെളിപ്പാട് തനിക്ക് ലഭിച്ചിരുന്നു. കൂടാതെ ദൈവത്തെ അനുഭവിച്ചറിയുവാൻ തനിക്ക് ഭാഗ്യം ലഭിച്ചിരുന്നു. ദൈവം തന്റെ അവകാശത്തിന്റെ പങ്കുകാരനാണെന്നും പാനപാത്രത്തിന്റെ പങ്കുകാരനാണെന്നും തനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞു. തനിക്ക് അവകാശങ്ങൾ ഉണ്ടെന്നും തനിക്ക് പാനപാത്രമുണ്ടെന്നും മനസിലായി. തനിക്ക് അവകാശങ്ങൾ ദൈവമാണ് നൽകുന്നത്. പാനപാത്രവും ദൈവമാണ് നൽകുന്നത്. ദൈവത്തെ സേവിക്കുന്നവർക്ക് ദൈവം

‘സങ്കീർത്തന ധ്യാനം’ – 28 Read More »

‘സങ്കീർത്തന ധ്യാനം’ – 27

‘സങ്കീർത്തന ധ്യാനം’ – 27പാ. കെ. സി. തോമസ് ‘ദൈവം ഒഴികെ ഒരു നന്മയും ഇല്ല’, സങ്കീ : 16:2 ദൈവത്തെ അനുഭവിച്ചറിയുന്ന ജീവിതമാണ് ആത്മീയജീവിതം. ദാവീദ് ദൈവത്തെ വളരെ രുചിച്ചറിഞ്ഞ ഒരു ദൈവഭക്തനായിരുന്നു. അത് കൊണ്ട് താൻ മറ്റുള്ളവർക്ക് എഴുതി യഹോവ നല്ലവനെന്ന് രുചിച്ചറിയുവിൻ അവനെ ശരണം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. ദാവീദ് ദൈവത്തെ ശരണം പ്രാപിച്ച് ജീവിച്ച് അതിന്റെ ഭാഗ്യവും അനുഗ്രഹവും എല്ലാം പ്രാപിച്ചു. ഈ സങ്കീർത്തനത്തിന്റെ ആരംഭത്തിൽ ദാവീദ് എഴുതി, ദൈവമേ ഞാൻ

‘സങ്കീർത്തന ധ്യാനം’ – 27 Read More »

‘സങ്കീർത്തന ധ്യാനം’ – 26

‘സങ്കീർത്തന ധ്യാനം’ – 26പാ. കെ. സി. തോമസ് ‘ഇങ്ങനെ ചെയ്യുന്നവൻ കുലുങ്ങുകയില്ല’, സങ്കീ : 15:5 ഹൃദയം കലങ്ങുക, മനസ്സ് ഇളകുക, കുലുങ്ങി പോകുക മുതലായ കാര്യങ്ങൾ മനുഷ്യർക്ക് സംഭവിക്കാറുണ്ട്. പലവിധത്തിലുള്ള കഷ്ടങ്ങളും, പ്രശ്‍നങ്ങളും, ഞെട്ടിപ്പിക്കുന്ന സംഭവങ്ങളും, ഭീഷണികളും, ഒക്കെ മനുഷ്യജീവിതത്തിൽ ഉണ്ടാകുന്നത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഭയപ്പെടുന്ന അനുഭവങ്ങളും പിടിച്ച് നില്ക്കാൻ പ്രയാസം തോന്നുന്ന പ്രതിസന്ധികളും പ്രതികൂലങ്ങളും ദൈവമക്കൾക്ക് സംഭവിക്കാം. എന്നാൽ ദൈവമക്കൾ എന്ന് അവകാശപ്പെടുന്ന പലരും ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കുലുങ്ങിപ്പോകാറുണ്ട്. എന്നാൽ ദൈവത്തിന്റെ

‘സങ്കീർത്തന ധ്യാനം’ – 26 Read More »

‘സങ്കീർത്തന ധ്യാനം’ – 25

‘സങ്കീർത്തന ധ്യാനം’ – 25പാ. കെ. സി. തോമസ് ‘തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുന്ന ദൈവം’, സങ്കീ : 14:7 ദൈവത്തിന് ബൈബിളിന്റെ ആധാരത്തിൽ വിവിധ പേരുകൾ വിളിക്കുവാൻ കഴിയും. ഉന്നതനായ ദൈവം, ഉയർന്നിരിക്കുന്ന ദൈവം, ശാശ്വതവാസിയായ ദൈവം, പരിശുദ്ധനായ ദൈവം, നിത്യനായ ദൈവം, സർവ്വശക്‌തനായ ദൈവം, സർവ്വവ്യാപിയായ ദൈവം, സർവ്വജ്ഞാനിയായ ദൈവം, സർവ്വകൃപാലുവായ ദൈവം, അനുഗ്രഹിക്കുന്ന ദൈവം, പ്രാർത്ഥന കേൾക്കുന്ന ദൈവം, സൗഖ്യമാക്കുന്ന ദൈവം, കരുതുന്ന ദൈവം, എന്നിങ്ങനെ അനേകം പേരുകൾ ദൈവത്തിന് കൊടുക്കുവാൻ കഴിയും.

‘സങ്കീർത്തന ധ്യാനം’ – 25 Read More »

‘സങ്കീർത്തന ധ്യാനം’ – 24

‘സങ്കീർത്തന ധ്യാനം’ – 24പാ. കെ. സി. തോമസ് ‘ദൈവത്തെ അന്വേഷിക്കുന്നവനെ കാണ്മാൻ യഹോവ നോക്കുന്നു’, സങ്കീ : 14:2 ദൈവം ഇല്ലായെന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു എന്ന് പറഞ്ഞിട്ട് ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാന്മാരുണ്ടോ എന്ന് കാണ്മാൻ ദൈവം സ്വർഗ്ഗത്തിൽ നിന്നും മനുഷ്യപുത്രന്മാരെ നോക്കുന്നു എന്നെഴുതി. ജീവിക്കുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്. അവൻ നോക്കാൻ കഴിയുന്ന കണ്ണുള്ള ദൈവമാണ്. ആ ദൈവം നോക്കുന്നത് ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ആരുണ്ടെന്നാണ്. ദൈവം ഇല്ലായെന്ന് പറയുന്നവൻ മൂഢനാണ്.

‘സങ്കീർത്തന ധ്യാനം’ – 24 Read More »

‘സങ്കീർത്തന ധ്യാനം’ – 23

‘സങ്കീർത്തന ധ്യാനം’ – 23പാ. കെ. സി. തോമസ് ‘യഹോവ എനിക്ക് നന്മ ചെയ്തിരിക്കുന്നു’, സങ്കീ : 13:6 ഒരുവന് നന്ദിയുള്ള ഹൃദയം ഉണ്ടായിരിക്കുന്നത് അവന്റെ വ്യക്തിത്വത്തിന്റെ സ്രേഷ്ഠതയെ വെളിപ്പെടുത്തുന്നു. ആരെങ്കിലും ഉപകാരം ചെയ്താൽ നന്ദി പറയുകയെന്നത് സാമാന്യ മര്യാദയാണ്. എന്നാൽ എത്ര ഉപകാരം ചെയ്താലും ഒരു നന്ദിയും ഇല്ലാതെ തിരിച്ച് ദോഷം ചെയ്യുന്ന നന്ദികെട്ട ആളുകൾ ഈ കാലത്ത് വളരെ ഉണ്ട്. എന്തെങ്കിലും നന്മ പ്രതീക്ഷിച്ച് സ്നേഹിക്കുന്നവരും, പ്രതീക്ഷിച്ച നന്മ ലഭിക്കുമ്പോൾ സ്നേഹപ്രകടനങ്ങൾ കാണിക്കുന്ന പലരും

‘സങ്കീർത്തന ധ്യാനം’ – 23 Read More »

error: Content is protected !!