Tuesday Thoughts

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 26

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 26 പാ. വി. പി. ഫിലിപ്പ് “വലിയത് ചിന്തിക്കുക; വലിയത് പ്രവർത്തിക്കുക; വലിയതാകുക”, നോർമാൻ വിൻസെന്റ് പേൾ 9 വിജയജീവിതം പ്രതിസന്ധികൾക്കെതിരെ ശാസ്ത്രവും വിവര സാങ്കേതിക വിദ്യയും മനുഷ്യന്റെ വേഗതയെ കുതിപ്പിച്ചുവെങ്കിലും പരാജയത്തിന്റെയും പിന്തിരിപ്പൻ ആശയങ്ങളുടെയും ശരീരത്തിന്റെ വഴങ്ങാത്ത അവസ്ഥയുടെയും ആകെ തുകയായി മനുഷ്യൻ ഇന്ന് പരിമിതപ്പെട്ടിരിക്കുകയാണ്. അവന് മുൻപേ ലോകം കുതിച്ചു പായുന്നു. മറ്റുള്ളവരെല്ലാം തന്നെ പുറകിലാക്കി എന്ന ചിന്തയും വല്ലാതെ അലട്ടുന്നു. പാപത്തിന്റെയും പരാജയത്തിന്റെയും തിക്തഫലമായി മനസ്സ് അശാന്തിയിൽ മുങ്ങുന്നു. ആത്മവിശ്വാസം നഷ്ടപ്പെടുന്നതോടെ തനിക്ക് […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 26 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 25

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 25 പാ. വി. പി. ഫിലിപ്പ് “ധൈര്യഹീനരായ ക്രിസ്ത്യാനികൾ ക്രൂശിന്റെ നിഴൽ കാണുമ്പോൾ ഭയന്നോടും” 8 വിജയജീവിതം ക്രൂശ് വഹിക്കുന്നതിലൂടെ “ഒരു മനുഷ്യൻ യെരുശലേമിൽ നിന്ന് യെരീഹോവിലേക്ക് പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു. അവർ അവനെ വസ്ത്രം അഴിച്ച് മുറിവേൽപ്പിച്ചു. അർദ്ധപ്രാണനായി വിട്ടേച്ചു പോയി” സൺഡേസ്‌കൂളിന്റെ ചിത്രരചനാ മത്സരത്തിന് കുട്ടികൾക്ക് വരയ്ക്കുവാൻ കൊടുത്ത ആശയം ഇതായിരുന്നു. നല്ല ശമര്യക്കാരന്റെ കഥ ! കുട്ടികൾ വ്യത്യസ്തമായ ചിത്രം വരച്ചു. രക്തത്തിൽ കുളിച്ചു കിടക്കുന്ന മനുഷ്യന്റെ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 25 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 24

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 24 പാ. വി. പി. ഫിലിപ്പ് ‘സമയം വീണ്ടെക്കുക’ എന്ന പദപ്രയോഗം മാർക്കെറ്റിംഗിന് ഉപയോഗിക്കുന്ന ഒരു പദപ്രയോഗമായിട്ടാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. (Redeem means to buy up for oneself or to by up an opportunity). ബിസിനസുക്കർ തങ്ങളുടെ കച്ചവടം പുരോഗമിക്കുവാൻ അനുകൂലമായ സമയം ഫലപ്രദമായി ഉപയോഗിക്കുന്നതിനെ ഇത് കുറിക്കുന്നു. വിനിമയം ചെയ്യുന്ന (exchanging) അർത്ഥത്തിൽ വേണം നാമിത് മനസ്സിലാക്കുവാൻ. ദൈവീക പദ്ധതിയിൽ സമയം നന്നായി വിനിമയം ചെയ്യുക. റിച്ചാർഡ് ചെസ്റ്റർ ഇപ്രകാരം പറയുന്നു

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 24 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 23

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 23 പാ. വി. പി. ഫിലിപ്പ് “സമയം ചിലവഴിക്കയല്ല, അത് ദൈവരാജ്യത്തിൽ നിക്ഷേപിക്കുകയാണ് ചെയേണ്ടത്”- ജോൺ ബ്ലാൻചാർഡ് 7 വിജയജീവിതം സമയം വീണ്ടെടുക്കുന്നതിൽ നിങ്ങളുടെ ജീവിതത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ? മറ്റുള്ളവർ നിങ്ങളെ കുറിച്ച് എന്ത് പറയുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ ? മറ്റുള്ളവരെ സ്വാധീനിക്കുന്ന ജീവിതമാണ് എന്റേതെന്ന് നിങ്ങൾ കരുതുന്നുവോ ? നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ സംതൃപ്തരാണോ ? സാധാരണയായി മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യപ്പെടുത്തി നമ്മുടെ ജീവിതത്തിന് നാം മാർക്കിടാറുണ്ട്. എന്നാൽ നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി നാം മനസ്സിലാക്കാറില്ല. നമ്മുടെ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 23 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 22

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 22 പാ. വി. പി. ഫിലിപ്പ് മറ്റുള്ളവരെ സ്വാധീനിക്കുന്ന ജീവിതം വിജയജീവിതം മറ്റുള്ളവരെ സ്വാധീനിക്കുന്ന ജീവിതമാണ്. “രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന് ക്രിസ്തുവിന്റെ സൗരഭ്യവാസനത്കുന്നു”. ക്രിസ്തുവിന് വേണ്ടി ജീവിതം സമർപ്പിച്ച മഹാൻമാരുടെ ജീവിതം മറ്റുള്ളവരുടെ ജീവിതത്തിന് വഴിത്തിരിവാകുന്നു. ഭാരതമണ്ണിൽ വില്യം കേറി കൊളുത്തിയ ദീപം നൂറ്റാണ്ടുകളായി തലമുറകൾക്ക് ക്രിസ്തുവിന്റെ പ്രകാശമായി മാറി. ചൈനയ്ക്ക് വേണ്ടി ജീവിതം വിതറിയ ഹഡ്സൺ ടെയ്‌ലറും, പോളിനേഷ്യയുടെ അപ്പോസ്തോലനായ ജോൺ വില്യംസും, ബർമ്മയ്ക്ക് വേണ്ടി കത്തിയെരിഞ്ഞ അഡോണിറാം ജഡ്സണും, ഭാരതത്തിൽ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 22 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 21

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 21 പാ. വി. പി. ഫിലിപ്പ് ക്രിസ്തുവിലുള്ള ജീവിതം വിജയ ജീവിതത്തിന്റെ ഒന്നാമത്തെ തത്വം ക്രിസ്തുവിൽ ജീവിക്കുക എന്നതാണ്. 2 കോരി : 2:14 ൽ “ക്രിസ്തുവിൽ ഞങ്ങളെ ഇപ്പോഴും ജയോത്സവമായി നടത്തുകയും … ” എന്നുള്ള പ്രയോഗം വളരെ ശ്രദ്ധേയമാണ്. റോമൻ പട്ടാളത്തിന്റെ വിജയഗാഥയുടെ പശ്ചാത്തലത്തിലാണ് പൗലോസ് ഈ വാക്ക് ഉപയോഗിക്കുന്നത്. വലിയ യുദ്ധങ്ങളിൽ ശത്രുവിനെ കീഴടക്കുന്ന റോമൻ പടയാളികളെ വിജയ നേട്ടത്തിനൊടുവിൽ സ്വീകരിച്ചു കൊണ്ട് ജാഥയായി റോമിലൂടെ നയിക്കുന്നു. ഈ വിജയാഘോഷത്തിന് മുൻപിൽ ജയിച്ച പടയാളികളും

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 21 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 20

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 20 പാ. വി. പി. ഫിലിപ്പ് ഭാരതത്തിലെ ക്രൈസ്തവരുടെ മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഭാരതത്തിൽ ക്രിസ്തുവിന്റെ ക്രൂശ് നമുക്ക് എത്രയധികം ഭംഗിയായി വഹിക്കാം എന്നതാണ്, ഡോ. കെ. രാജരത്നം 6 വിജയജീവിതം ക്രിസ്തുവിൽ ക്രിസ്തുവിന് വേണ്ടി സൗരഭ്യവാസനായി തീരുന്ന ജീവിതമാണ് വിജയജീവിതം. വിശുദ്ധ പൗലോസിന്റെ വാക്കുകളിൽ “ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം. രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 20 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 19

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 19 പാ. വി. പി. ഫിലിപ്പ് ദൈവം നൽകുന്ന ധൈര്യവും ഉറപ്പും യോശുവയെ വിജയിക്കുന്ന ഒരു നായകനായി ഉപയോഗിക്കുവാൻ ദൈവം അവനോട് പറയുന്ന വാക്ക്, “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക”, (1:6) എന്നാണ്. ഭൂമിയിലെ എല്ലാ ചരാചരങ്ങൾക്കും മാറ്റം സംഭവിക്കുന്നു. ഋതുഭേദങ്ങൾ മാറി മാറി വരും. നിറങ്ങൾ മാറും, മനുഷ്യൻ മാറും. എന്നാൽ ദൈവത്തിന് മാറ്റമില്ല. മനുഷ്യൻ വികാരത്തിനൊത്ത് മാറുന്നവനാണ്. ദൈവം അങ്ങനെയല്ല. യാക്കോബ് ദൈവത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു; “അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല” (യാക്കോ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 19 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 18

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 18 പാ. വി. പി. ഫിലിപ്പ് ദൈവപ്രവർത്തിയിൽ പങ്കാളിയാകുക യോശുവയുടെ പുസ്തകം ഒന്നാം അദ്ധ്യായം ഒന്നാം വാക്യം ആരംഭിക്കുന്നത് ശ്രദ്ധേയമാണ്. “യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോടു അരുളിച്ചെയ്തത് ….” യിസ്രായേൽ ജനതയുടെ രണ്ടാം നായകനായി യോശുവ അഭിഷിക്തനാകുന്നതിന് മുൻപ് തന്നെ അവൻ ദൈവപ്രവർത്തിയിൽ പങ്കാളിയായിരുന്നു. വേദപുസ്തക ഭാഷയിൽ ‘മോശയുടെ ശുശ്രുഷകനായിരുന്നു’. മോശയെ സഹായിക്കുക എന്നത്, ദൈവത്തിന്റെ പദ്ധതിയിൽ പങ്കാളിയാകുക എന്നത് തന്നെയാണ്. നമ്മുടെ മുമ്പിലുള്ള ദൗത്യത്തെ കുറിച്ച് വർണ്ണ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 18 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 17

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 17   പാ. വി. പി. ഫിലിപ്പ്5“ഒരു മനുഷ്യനും തന്റെ ദൈവവും കൂടി ഒരു പർവ്വതം കീഴടക്കുമ്പോൾ അസാധ്യങ്ങൾ അപ്രത്യക്ഷമാകുന്നു” വിജയ ജീവിതം ദൈവസന്നിധിയിൽ ചരിത്രത്തിലെ ഏറ്റവും ശക്തനായ നായകനാണ് മോശ. മോശയെ ദൈവം വിളിച്ചതും, ദൈവനിയോഗമായി മോശ മിശ്രയെമിൽ നിന്നും പുറപ്പെട്ടതും ചരിത്രത്തിലെ വിമോചന സംഭവമാണ്. പിന്നീടുണ്ടായിട്ടുള്ള വിമോചന സമരങ്ങൾക്ക് പുറപ്പാട് പുസ്തകത്തിലെ സംഭവങ്ങൾ പ്രചോദനം നൽകിയിട്ടുണ്ട്. ആധുനിക ദൈവശാസ്ത്രത്തിലെ ശാഖകളായ ലാറ്റിൻ അമേരിക്കൻ വിമോചന ദൈവശാസ്ത്രവും, ദളിത് ദൈവശാസ്ത്രവും രൂപപ്പെട്ടത്

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 17 Read More »

error: Content is protected !!