‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 20

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 20

പാ. വി. പി. ഫിലിപ്പ്

ഭാരതത്തിലെ ക്രൈസ്തവരുടെ മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഭാരതത്തിൽ ക്രിസ്തുവിന്റെ ക്രൂശ് നമുക്ക് എത്രയധികം ഭംഗിയായി വഹിക്കാം എന്നതാണ്, ഡോ. കെ. രാജരത്നം

6

വിജയജീവിതം ക്രിസ്തുവിൽ

ക്രിസ്തുവിന് വേണ്ടി സൗരഭ്യവാസനായി തീരുന്ന ജീവിതമാണ് വിജയജീവിതം. വിശുദ്ധ പൗലോസിന്റെ വാക്കുകളിൽ “ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം. രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന്നു ക്രിസ്തുവിന്റെ സൌരഭ്യവാസന ആകുന്നു” (2 കോരി :2:14,15)

ഇരുണ്ട ഭൂഖണ്ഡമെന്ന് വിശേഷിപ്പിച്ച ആഫ്രിക്കയെ സുവിശേഷ ജ്വാല കൊണ്ട് പ്രഭാപൂരിതമാക്കിയ ഡേവിഡ് ലിവിങ്സ്റ്റൺ ആഫ്രിക്കയിലെ പതിനായിരങ്ങൾക്ക് വേണ്ടി ക്രിസ്തുവിന്റെ സൗരഭ്യവാസനയായി. 1873 മെയ് ഒന്നിന് മുഴങ്കാലിൽ പ്രാർത്ഥനയ്ക്കായി ഇരുന്ന നിലയിൽ ഡേവിഡ് ലിവിങ്സ്റ്റണിന്റെ മൃതദേഹമാണ് സ്നേഹിതർ കണ്ടത്. കറുത്ത വർഗ്ഗത്തെ ക്രിസ്തുവിൽ പ്രകാശിപ്പിച്ച ഡേവിഡ് ലിവിങ്സ്റ്റന്റെ ഹൃദയം ആഫ്രിക്കയുടെ മണ്ണിൽ സംസ്കരിക്കുകയും മൃതദേഹം ഇംഗ്ലണ്ടിലെ പ്രശസ്തമായ വെസ്റ്റ് മിനിസ്റ്റർ ആൽബിയിൽ സംസ്കരിക്കുകയും ചെയ്തു. രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും, നശിക്കുന്നവരുടെ ഇടയിലും ഡേവിഡ് ഒരുപോലെ സൗരഭ്യവാസനയായി.

വിജയകരമായ ജീവിതത്തിന്റെ രഹസ്യം ക്രിസ്തുവിലാണ്. ആ വ്യജയ ജീവിതം പൂർണമാകണമെങ്കിൽ നാം ക്രിസ്തുവിന്റെ സൗരഭ്യവാസനാകണം.

പശ്ചാത്തലം

‘ക്രിസ്ത്യാനിത്വത്തിന്റെ രണ്ടാം സ്ഥാപകൻ’ (The second founder of Christianity) എന്ന് വിശേഷിപ്പിക്കുന്ന പൗലോസിന്റെ പ്രൗഢ കുംഭേരമായ ലേഖനങ്ങളിൽ തിളങ്ങി നിൽക്കുന്ന ഒന്നാണ് കൊരിന്ത്യർക്കെഴുതിയ രണ്ടാം ലേഖനം. രണ്ടാമത്തെ മിഷനറി യാത്രയിലാണ് റോമൻ പ്രവിശ്യയിൽ അഖായയിലെ കൊരിന്തിൽ പൗലോസ് എത്തി ചേരുന്നത്. ഏകദേശം 18 മാസം അദ്ദേഹം അവിടെ പ്രവർത്തിച്ചു. എ. ഡി. 50 -ലായിരിക്കാം പൗലോസ് കൊരിന്തിലെത്തിയതെന്ന് വേദശാസ്ത്ര പണ്ഡിതന്മാർ കരുതുന്നു. കാരണം അപ്പൊ. പ്രവർ. 18:12 ൽ അഖായയിലെ റോമൻ ഗവർണറായ ഗല്ലിയോന്റെ മുന്പാകെ പൗലോസ് നിൽക്കുന്നതായി കാണുന്നു. ഗല്ലിയോന്റെ ഭരണകാലം എ. ഡി. 51 ജൂലൈ മുതൽ 52 ജൂൺ വരെയാണ്. പിന്നീട് ഫിലിപ്പിയയിൽ എത്തിയ പൗലോസ് കൊരിന്ത്യർക്ക് ആദ്യ ലേഖനമെഴുതി. രണ്ടാം ലേഖനം ഒരു വർഷത്തിന് ശേഷം എഴുതി. ഒന്നാം ലേഖനം എഴുതിയപ്പോഴുള്ള സ്ഥിതികളല്ല രണ്ടാം ലേഖനം എഴുതിയപ്പോൾ കൊരിന്തിൽ ഉണ്ടായിരുന്നത്. പൗലോസിന്റെ അപ്പോസ്തോലാധികാരത്തെ ചോദ്യം ചെയ്യുന്നവർ അവിടെയുണ്ടായിരുന്നു. തന്റെ ആത്മാർത്ഥമായ പ്രവർത്തനങ്ങളെ ആരോപണത്തിന്റെ കണ്ണുകളോടെ കാണുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്യുന്നവർ അവിടെയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം ലേഖനമെഴുതുന്നത്. എഫെസൊസിൽ നിന്നും ത്രോവാസിലെത്തിയ പൗലോസ് തീത്തോസിന്റെ വരവിന് കാലതാമസമുണ്ടായത് കൊണ്ട് താൻ മക്കദോന്യയ്ക്ക് പുറപ്പെട്ടു. ആ വിവരണം പറയുന്നതിനിടയിലാണ് ക്രിസ്തുവിലുള്ള വിജയ ജീവിതത്തിന്റെ രഹസ്യം പ്രസ്താവിക്കുന്നത്.                   

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

1 × three =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5728957
Total Visitors
error: Content is protected !!