Tuesday Thoughts

‘ഇതാ, നോഹയുടെ കാലം’ – 52

‘ഇതാ, നോഹയുടെ കാലം’ – 52 പാ. ബി. മോനച്ചൻ, കായംകുളം 27 ഇളകുന്ന സിംഹാസനങ്ങൾ ഞാൻ ഈ ലേഖനത്തിന്റെ പണിപ്പുരയിൽ ആയിരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ ഭാരതം വീണ്ടും ഒരു തിരഞ്ഞെടുപ്പിനായുള്ള ഒരുക്കത്തിലാണ്. മന്ത്രിസഭകളുടെ വീഴ്ചയും എഴുന്നേൽപ്പും ഇവിടെ നിത്യ സംഭവമായി മാറിയിരിക്കുന്നു. കാരണം ഇന്നലെ പിന്തുണച്ചവർ ഇന്ന് എതിരാളികളായി. ഇന്നലെ കൂടെ നിന്നവർ ഇന്ന് കാല് വാരുന്നു. എന്തെല്ലാം കള്ളക്കളികളും അന്തർനാടകങ്ങളുമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ നാം കാണുന്നത്. ആരോ പറഞ്ഞത് പോലെ ‘മര്യാദ ഇല്ലാത്ത […]

‘ഇതാ, നോഹയുടെ കാലം’ – 52 Read More »

‘ഇതാ, നോഹയുടെ കാലം’ – 51

‘ഇതാ, നോഹയുടെ കാലം’ – 51 പാ. ബി. മോനച്ചൻ, കായംകുളം ആ കാലത്തിലെ മനുഷ്യന്റെ മാനസികനില ഞെട്ടൽ, പരിഭ്രമം, ചാഞ്ചല്യം എന്നിവയായിരിക്കും. “അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു. പുസ്തകച്ചുരുൾ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി. ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും; ഞങ്ങളുടെ മേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിൻ”, വെളി : 6:13-16. എന്നാൽ വീണ്ടെടുക്കപെട്ട ദൈവമക്കൾക്ക്

‘ഇതാ, നോഹയുടെ കാലം’ – 51 Read More »

‘ഇതാ, നോഹയുടെ കാലം’ – 50

‘ഇതാ, നോഹയുടെ കാലം’ – 50 പാ. ബി. മോനച്ചൻ, കായംകുളം 26 ആകാശത്തിന്റെ ശക്തികൾ ഇളകും “ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും.”, ലൂക്കോസ് : 21:26 വിശുദ്ധ വേദപുസ്തകം എഴുതപ്പെട്ട ഭാഷയായ ഗ്രീക്കിൽ ആകാശം എന്ന പദത്തിന് ‘യുറേനസ്’ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. യുറേനസിൽ നിന്നും മനുഷ്യർ കാൺകെ ഭൂമിയിലേക്ക് തീ വീഴും എന്നാണ് ഒരു ഭാഷാന്തരം. യുറേനസ് എന്ന വക്കിൽ നിന്നാണ് യുറേനിയം എന്ന വാക്ക് ഉണ്ടായത്. ആറ്റംബോംബ് ഉണ്ടാക്കുവാൻ

‘ഇതാ, നോഹയുടെ കാലം’ – 50 Read More »

  ‘ഇതാ, നോഹയുടെ കാലം’ – 49

‘ഇതാ, നോഹയുടെ കാലം’ – 49 പാ. ബി. മോനച്ചൻ, കായംകുളം അതെ, ഈ നാളിലൊന്നിൽ അത് സംഭവിക്കും. തനിക്കായി കാത്ത് നിൽക്കുന്നവരുടെ രക്ഷയ്ക്കായി യേശു മടങ്ങി വരും. ദൈവസഭ എടുത്ത് കൊള്ളപ്പെടും. അതിന് ശേഷം ഈ ഭൂമിയിൽ സംഭവിക്കുന്ന അതിഭീകരമായ സംഭവങ്ങളിൽ ചിലതിനെകുറിച്ചാണ് നാം കഴിഞ്ഞ അദ്ധ്യായത്തിൽ വിചിന്തനം ചെയ്തത്. തുടർന്ന് വെളിപ്പാട് പുസ്തകം പറയുന്നു, താലന്തോളം ഘനമുള്ള കല്ലായി വലിയ കല്മഴ ആകാശത്ത് നിന്ന് മനുഷ്യരുടെ മേൽ പെയ്തു. കല്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ട് മനുഷ്യർ ആ ബാധ നിമിത്തം

  ‘ഇതാ, നോഹയുടെ കാലം’ – 49 Read More »

‘ഇതാ, നോഹയുടെ കാലം’ – 48

‘ഇതാ, നോഹയുടെ കാലം’ – 48 പാ. ബി. മോനച്ചൻ, കായംകുളം നിങ്ങൾ കൈവിടപ്പെട്ടാൽ മാനവകുലത്തിന്റെ പാപത്തിന്റെ പരിഹാരത്തിനായി മരിച്ച ക്രിസ്തു തന്റെ പാവനരക്തത്താൽ വീണ്ടെടുക്കപെട്ട ദൈവസഭയെ ഈ പാപലോകത്തിൽ നിന്നും വീണ്ടുകൊൾവാൻ അതിവേഗം ഇറങ്ങി വരും. അവന്റെ വരവിൽ അവനോടൊപ്പം എടുത്ത് കൊള്ളപ്പെടേണ്ടത് ആരെന്ന ചോദ്യത്തിന് വിശുദ്ധ വേദപുസ്തകം നൽകുന്ന മറുപടി : ക്രിസ്തുവിനുള്ളവർ (1 കോരി :15:23), ക്രിസ്തുവിലുള്ളവർ (1 തെസ്സ :4:16,17), വിശുദ്ധന്മാർ (വെളി : 20:6), കാത്തിരിക്കുന്നവർ (എബ്രാ : 9:27,31), ഒരുങ്ങിയിരിക്കുന്നവർ (മത്താ :9:27,28),ഉണർന്നിരിക്കുന്നവർ (മത്താ : 25:13) എന്നിങ്ങനെ എട്ട് കൂട്ടരാണെന്ന് കാണാം. ഈ വേദവാക്യങ്ങൾ

‘ഇതാ, നോഹയുടെ കാലം’ – 48 Read More »

ഇതാ, നോഹയുടെ കാലം’ – 47

‘ഇതാ, നോഹയുടെ കാലം’ – 47 പാ. ബി. മോനച്ചൻ, കായംകുളം “അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാൻ നോക്കുവിൻ. ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ തെറ്റി ഒഴിയാതിരുന്നു എങ്കിൽ സ്വർഗ്ഗത്തിൽനിന്നു അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എത്ര അധികം”, എബ്രാ : 12:25 വഷളത്തം നിറഞ്ഞ ലോകത്തിൽ അതിഭയങ്കരമായ ചില ന്യായവിധികൾ വരാനിരിക്കുന്നു. വെളിപ്പാട് പുസ്തകം ഇതിനെകുറിച്ച് പറയുന്നത്, ദൈവത്തിന്റെ ക്രോധകലശങ്ങൾ എന്നാണ്. ദൈവീക ന്യായവിധിയുടെ വെള്ളം താഴേക്ക് പെയ്ത് ഇറങ്ങിയപ്പോൾ നീതിപ്രസംഗിയായ നോഹയും കുടുംബവും ദൈവീക കല്പന അനുസരിച്ച് അകത്ത് കയറിയ മൃഗജാലങ്ങളും അടങ്ങിയ പെട്ടകം മുകളിലേക്ക് ഉയർന്നത്

ഇതാ, നോഹയുടെ കാലം’ – 47 Read More »

‘ഇതാ, നോഹയുടെ കാലം’ – 46

‘ഇതാ, നോഹയുടെ കാലം’ – 46 പാ. ബി. മോനച്ചൻ, കായംകുളം 24 ഇതൊരു നിഴൽ മാത്രം നോഹയുടെ കാലവും ആ കാലത്തിന്മേലുള്ള ദൈവീക ന്യായവിധിയും ഒകെ നിഴലായ വസ്തുത മാത്രം. പൊരുളായത് വരുന്നുണ്ട്. ദൈവം മാനവജാതിക്ക് വേണ്ടി ഒരുക്കിയ മഹാരക്ഷ, തന്റെ പുത്രനെ കുരിശിൽ തകർത്ത് ഒരുക്കിയ രക്ഷ – അത് തള്ളിക്കളഞ്ഞാൽ കഠിനമായ ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന് വചനം മുന്നറിയിപ്പ് തരുന്നു. “ദൈവപുത്രനെ ചവിട്ടിക്കളയുകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്ന് നിരൂപിക്കുകയും കൃപയുടെ ആത്മാവിനെ നിന്ദിക്കുകയും

‘ഇതാ, നോഹയുടെ കാലം’ – 46 Read More »

‘ഇതാ, നോഹയുടെ കാലം’ – 45

‘ഇതാ, നോഹയുടെ കാലം’ – 45 പാ. ബി. മോനച്ചൻ, കായംകുളം എവിടെയാണ് ഈ അരാരത്ത് പർവതം ? ടർക്കി, ഇറാൻ, ഇറാഖ്, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു അരാരത്ത് പർവത നിര. ഇതിൽ എവിടെയായിരിക്കും നോഹയുടെ പെട്ടകം ഉറച്ചത് ? പാരമ്പര്യവിശ്വാസമനുസരിച്ച് അത് ടർക്കിയുടെ കിഴക്ക് ഭാഗത്താണെന്ന് പലരും കരുതുന്നു. ആണ്ടിൽ ഒമ്പത് മാസവും മഞ്ഞ് മൂടിക്കിടക്കുന്ന ഈ പർവ്വതത്തിൽ ആരോഹണത്തിന് പറ്റിയ സമയം ജൂലൈ ആഗസ്റ്റ് മാസങ്ങളാണ്. ആ കാലത്ത് ചരിത്രകുതുകികളായവർ ലോകമെങ്ങ് നിന്നും ടർക്കിയിൽ എത്തുന്നു. പതിനേഴായിരം അടി ഉയരത്തിൽ മാനം മുട്ടി നിൽക്കുന്ന

‘ഇതാ, നോഹയുടെ കാലം’ – 45 Read More »

‘ഇതാ, നോഹയുടെ കാലം’ – 44

‘ഇതാ, നോഹയുടെ കാലം’ – 44 പാ. ബി. മോനച്ചൻ, കായംകുളം 23 ജലപ്രളയം സത്യമോ മിഥ്യയോ ? നോഹയുടെ കാലത്തെ ജലപ്രളയം സത്യമോ മിഥ്യയോ എന്നറിയാൻ നമ്മുടെ കർത്താവിന്റെ വാക്കുകൾ തന്നെ ശ്രദ്ധിച്ചാൽ മതിയാകും (മത്താ : 24:37, ലുക്കോ :17:26). “നോഹയുടെ കാലത്ത് സംഭവിച്ചത് പോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും” ഈ പ്രസ്താവനകളിലൂടെ തന്നെ ജലപ്രളയം ചരിത്രസംഭവം ആയിരുന്നു എന്ന് യേശു തന്നെ തെളിയിക്കുന്നു. കർത്താവ് വ്യാജം പറയാത്തവനും അതിന് ആവശ്യമില്ലാത്തവനും ആയിരുന്നുവല്ലോ ?” “നോഹയുടെ വെള്ളങ്ങൾ”എന്ന് യെശയ്യാ പ്രവാചകനും (യെശയ്യാ : 54:9), ആ

‘ഇതാ, നോഹയുടെ കാലം’ – 44 Read More »

‘ഇതാ, നോഹയുടെ കാലം’ – 43

‘ഇതാ, നോഹയുടെ കാലം’ – 43 പാ. ബി. മോനച്ചൻ, കായംകുളം ഇവിടെ പല കാര്യങ്ങൾ നാം ഗ്രഹിക്കേണ്ടതുണ്ട്. അതിപ്രധാന കാര്യം – ഭക്തനായ മിസ്റ്റർ ലോത്തിന്റെ കെയറോഫിൽ അഭക്തനായ മിസിസ് ലോത്തിന് രക്ഷ കിട്ടുമെന്ന് കരുതരുത്. ഗുണപ്പെട്ട നോഹയുടെ മരുമക്കളുടെ കെയറോഫിൽ അവരുടെ അപ്പനമ്മമാർക്ക് രക്ഷയില്ല. ന്യായവിധി നാളിലും കർത്താവിന്റെ വരവിലും ഇങ്ങനെ ആർകെങ്കിലും പ്രത്യേക പരിഗണനകൾ ലഭിക്കുമെന്ന് ആരും കരുതരുത്. വ്യക്തിപരമായി കർത്താവുമായി ബന്ധം പുലർത്താത്ത ഏവരും തള്ളപ്പെടും, തീർച്ച. ലഭിച്ച അവസരങ്ങൾ വൃഥാവിലാക്കിയിട്ട് രക്ഷപ്പെടുവാൻ പിന്നീട് വീണ്ടും

‘ഇതാ, നോഹയുടെ കാലം’ – 43 Read More »

error: Content is protected !!