ഇതാ, നോഹയുടെ കാലം’ – 47

‘ഇതാ, നോഹയുടെ കാലം’ – 47

പാ. ബി. മോനച്ചൻ, കായംകുളം

“അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാൻ നോക്കുവിൻ. ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ തെറ്റി ഒഴിയാതിരുന്നു എങ്കിൽ സ്വർഗ്ഗത്തിൽനിന്നു അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എത്ര അധികം”, എബ്രാ : 12:25

വഷളത്തം നിറഞ്ഞ ലോകത്തിൽ അതിഭയങ്കരമായ ചില ന്യായവിധികൾ വരാനിരിക്കുന്നു. വെളിപ്പാട് പുസ്തകം ഇതിനെകുറിച്ച് പറയുന്നത്, ദൈവത്തിന്റെ ക്രോധകലശങ്ങൾ എന്നാണ്. ദൈവീക ന്യായവിധിയുടെ വെള്ളം താഴേക്ക് പെയ്ത് ഇറങ്ങിയപ്പോൾ നീതിപ്രസംഗിയായ നോഹയും കുടുംബവും ദൈവീക കല്പന അനുസരിച്ച് അകത്ത് കയറിയ മൃഗജാലങ്ങളും അടങ്ങിയ പെട്ടകം മുകളിലേക്ക് ഉയർന്നത് പോലെ ഈ നാളിലൊന്നിൽ ദൈവം തന്റെ സഭയെ ഈ ഭൂമിയിൽ നിന്നും എടുത്ത് മാറ്റും. അതോടെ ക്രോധകലശങ്ങൾ ഭൂമിയുടെ മേൽ വീഴ്ത്തപ്പെടുകയും ചെയ്യും. വെളിപ്പാട് പുസ്തകം പറയുന്നത് ശ്രദ്ധിക്കുക : “അനന്തരം ഒരു കഴുകു: ഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികൾക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കാൺകയും കേൾക്കയും ചെയ്തു.” (വെളി : 8:13). നമ്മുടെ കർത്താവ് അതിനെകുറിച്ച് പറഞ്ഞത്, ലോകാരംഭം മുതൽ ഇന്ന് വരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതുമായ വലിയ കഷ്ടം അന്ന് ഉണ്ടാകും. (മത്തായി : 24:10) എന്നാണ്. കഷ്ടത എന്ന പദത്തിന് ഗ്രീക്കിൽ Thlipsis Tribulation എന്നാണ്. ഈ വേദഭാഗത്ത് കഷ്ടതയെ സൂചിപ്പിക്കുന്നതിന് Megas thlipsis – greatest tribulathion എന്ന് ഉപയോഗിച്ചിരിക്കുന്നു. അത് കൊണ്ട് മഹാപീഡനം എന്നോ ഭീകരമായത് എന്നോ ബീഭത്സയമായതെന്നോ അർത്ഥമാക്കാം.

അതെ, സ്നേഹിതരെ, സ്വാഭാവികമായി ഒരു നല്ല കാലം വന്ന് ചേരുമെന്ന് നാം പ്രതീക്ഷിക്കരുത്. നാശത്തിന്മേൽ നാശവും, അപകടത്തിന്മേൽ അപകടവും, സ്വസ്ഥത ഇല്ലായ്മയും, കഷ്ടകാലരാത്രികളും മാനവജാതിക്ക് വന്ന് ചേരുവാൻ പോകയാണ്. ദൈവസഭ ഈ ഭൂമിയിൽ നിന്നും എടുത്ത് കൊള്ളപ്പെട്ട ശേഷം സംഭവിക്കുന്ന വസ്തുതകൾ എന്തൊക്കെയാണെന്ന് ചുരുക്കമായി വിവരിക്കാം.

ഒന്ന്, ഒരു ഏകലോക സർക്കാർ അധികാരത്തിൽ വരും. എതിർക്രിസ്തു (Anti Christ) അഥവാ അന്തി ക്രിസ്തു എന്ന് പേരുള്ള ഒരുവൻ ലോകത്തിന്റെ ഭരണസാരഥ്യം ഏൽക്കും. (11 രാജ്യങ്ങൾ ചേർന്ന് രൂപം കൊടുത്ത യൂറോപ്പ്യൻ കോമ്മൺ മാർക്കറ്റ് 1999 ജനുവരി ഒന്നിന് പുറത്തിറക്കിയ യുറോ എന്ന നാണയം ഇതിന് തെളിവാണ്) യൂറോ എന്ന നാണയം പുറത്തിറങ്ങിയതോടെ ലോകത്ത് അത് വരെ മുന്നിലായിരുന്ന അമേരിക്കൻ ഡോളറിന്റെ മൂല്യം കുറഞ്ഞു. യൂറോയുടെ മൂല്യം അതിന് മുകളിലായി. ലോകത്തിൽ എവിടെ നിന്നും മാറാവുന്ന ക്രെഡിറ്റ് കാർഡുകളും, ലോകത്തിന്റെ ഏത് കോണിലിരുന്നും പരസ്പരം ബന്ധപ്പെടാവുന്ന ഇന്റർനെറ്റും എല്ലാം ഈ രാജ്യത്തിന് വേഗം വഴിയൊരുക്കുകയാണ്.

എതിർക്രിസ്തു ലോകഭരണം ഏൽക്കുന്നതോടെ യുദ്ധം, ക്ഷാമം, ഭൂകമ്പം, ഇവ വർധിക്കും. ആ കാലത്തെക്കുറിച്ച് ബൈബിൾ പറയുന്നത് ശ്രദ്ധിക്കുക : “മിന്നലും, ഇടിമുഴക്കവും, വലിയ ഭൂകമ്പവും ഉണ്ടായി. ഭൂമിയിൽ മനുഷ്യർ ഉണ്ടായത് പോലെ അത്‍ജ്ര വലുതായൊരു ഭൂകമ്പം ഉണ്ടായിട്ടില്ല. മഹാനഗരം മൂന്നംശമായി പിരിഞ്ഞു. ജാതികളുടെ പട്ടണങ്ങളും വീണ് പോയി. സകല ദ്വീപും ഓടിപോയി, മലകൾ കാണ്മാൻ ഇല്ലാതെയായി” (വെളി :16:18). ലോകാരംഭം മുതൽ ഇത് വരെ ഉണ്ടാകാത്ത വലിയ ഭൂകമ്പങ്ങൾ ഉണ്ടാകുവാൻ പോകുകയാണ്. ഇംഗ്ലണ്ട്, ഇറ്റലി, പാരീസ്, ജർമ്മനി, ന്യൂയോർക്ക്, മുംബൈ, കൊൽക്കത്ത, ന്യൂഡൽഹി, തുടങ്ങിയവ പോലുള്ള വൻ പട്ടണങ്ങൾ ഒറ്റ ദിവസം കൊണ്ട്  നിന്നും കാണാതെയാകുന്ന തരത്തിൽ ഭൂകമ്പങ്ങൾ ഉണ്ടാകുമെന്ന് ബൈബിൾ പറയുന്നു.

“ഭൂവാസിയേ, പേടിയും കുഴിയും കണിയും നിനക്കു നേരിട്ടിരിക്കുന്നു. പേടി കേട്ടു ഓടിപ്പോകുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കണിയിൽ അകപ്പെടും; ഉയരത്തിലെ കിളിവാതിലുകൾ തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു. ഭൂമി പൊടുപൊടെ പൊട്ടുന്നു; ഭൂമി കിറുകിറെ കീറുന്നു; ഭൂമി കിടുകിട കിടുങ്ങുന്നു. ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവൽമാടംപോലെ ആടുന്നു; അതിന്റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു; അതു വീഴും, എഴുന്നേൽക്കയുമില്ല.” (യെശ :24:17). “യഹോവ ഭൂമിയെ നിർജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കയും അതിലെ നിവാസികളെ ചിതറിക്കയും ചെയ്യും.” (യെശ : 24:1)

ഭൂമി ദുഃഖിച്ച് വാടിപ്പോകുന്നു, ഭൂതലം ക്ഷയിച്ച് വാടിപ്പോകുന്നു. ഭൂമിയിലെ ഉന്നതന്മാർ ക്ഷണിച്ച് പോകുന്നു. ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു. അവർ പ്രമാണങ്ങളെ ലംഘിച്ചു. ചട്ടങ്ങളെ മറിച്ചു. നിത്യനിയമത്തിന് ഭങ്ങൾ വരുത്തിയിരിക്കുന്നു. അത് കൊണ്ട് ഭൂമി ശാപഗ്രസ്തമായി. അതിൽ പാർക്കുന്നവർ ശിക്ഷ അനുഭവിക്കുന്നു. അത് കൊണ്ട് ഭൂവാസികൾ ദഹിച്ചു പോയി. ചുരുക്കം പേർ മാത്രം ശേഷിച്ചിരിക്കുന്നു. ഈ പ്രവചന വാക്യങ്ങൾ എല്ലാം നിവർത്തിക്കുവാൻ സമയം അടുത്ത് വരുന്നു.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

6 − one =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5736856
Total Visitors
error: Content is protected !!