‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 21

ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 21

പാ. വി. പി. ഫിലിപ്പ്

ക്രിസ്തുവിലുള്ള ജീവിതം

വിജയ ജീവിതത്തിന്റെ ഒന്നാമത്തെ തത്വം ക്രിസ്തുവിൽ ജീവിക്കുക എന്നതാണ്. 2 കോരി : 2:14 ൽ “ക്രിസ്തുവിൽ ഞങ്ങളെ ഇപ്പോഴും ജയോത്സവമായി നടത്തുകയും … ” എന്നുള്ള പ്രയോഗം വളരെ ശ്രദ്ധേയമാണ്. റോമൻ പട്ടാളത്തിന്റെ വിജയഗാഥയുടെ പശ്ചാത്തലത്തിലാണ് പൗലോസ് ഈ വാക്ക് ഉപയോഗിക്കുന്നത്. വലിയ യുദ്ധങ്ങളിൽ ശത്രുവിനെ കീഴടക്കുന്ന റോമൻ പടയാളികളെ വിജയ നേട്ടത്തിനൊടുവിൽ സ്വീകരിച്ചു കൊണ്ട് ജാഥയായി റോമിലൂടെ നയിക്കുന്നു. ഈ വിജയാഘോഷത്തിന് മുൻപിൽ ജയിച്ച പടയാളികളും തൊട്ട് പിന്നാലെ തടവുകാരും ഉണ്ട്. തടവുകാർ അപമാനിതരാകുമ്പോൾ വിജയിച്ച പടയാളികൾക്ക് ആദരവും ലഭിക്കുന്നു. ഇ വിജയജാഥയിലെ വിജയിച്ച പടയാളിയാണ് പൗലോസ്. പടത്തലവൻ ക്രിസ്തുവാണ്. അത് കൊണ്ടാണ് ക്രിസ്തുവിലുള്ള ജയോത്സവ ജീവിതത്തെ കുറിച്ച് പൗലോസ് ഊന്നി പറയുന്നത്.

യേശു പറയുന്നു : “എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല”(യോഹ : 15:4). പൗലോസ് ഇതേ ആശയം തന്നെ ഗലാത്യർക്കുള്ള ലേഖനത്തിൽ കുറേകൂടി വ്യക്തമാക്കുന്നു. “ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു” (ഗലാ : 2:20)

ദൈവത്തിന്റെ പരിജ്ഞാനം വെളിപ്പെടുത്തുന്ന ജീവിതം

“ഞങ്ങളെകൊണ്ട് തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന് സ്തോത്രം” വിജയകരമായ ക്രിസ്തീയ ജീവിതത്തിന്റെ പ്രധാനമായ തെളിവുകളിലൊന്ന് ദൈവത്തിന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുന്നു എന്നതാണ്. 14 – )o വാക്യത്തിലെ ‘വാസന’ (Fragrance) എന്ന പദം ഗ്രീക്കിലെ ‘ഓസ്‌മേ’ എന്ന പദത്തിൽ നിന്ന് വന്നിട്ടുള്ളതാണ്. സുഗന്ധം പരത്തുന്നതും അല്ലാത്തതുമായ വാസനയെ ഇ പദം സൂചിപ്പിക്കുന്നു. എന്നാൽ തന്റെ സന്ദേശം കുറേക്കൂടെ വ്യക്തമാക്കുവാൻ അടുത്ത വാക്യത്തിൽ ‘യൂഡിയാ’ (Euodia) എന്ന പദം പൗലോസ് ഉപയോഗിക്കുന്നു. സൗരഭ്യവാസന എന്ന അർത്ഥമാണ് അതിനുള്ളത്. ദൈവത്തിന്റെ പരിജ്ഞാനം നമ്മിൽ പ്രകടമാക്കുമ്പോൾ അത് പ്രത്യേകതയുള്ള ജീവിതമായിത്തീരുന്നു.

ക്രിസ്തുവിൽ സൗരഭ്യവാസനായ ജീവിതം

യേശുക്രിസ്തു സൗരഭ്യവാസനയായി തീർന്നത് തന്റെ ത്യാഗബലിയിലൂടെയാണ്. ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്ക് വേണ്ടി തന്നെത്താൻ ദൈവത്തിന് സൗരഭ്യവാസനായ വഴിപാടും യാഗവുമായി അർപ്പിച്ചത് പോലെ സ്നേഹത്തിൽ നടപ്പിൻ (എഫെ : 5:2). യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിൽ തന്റെ ശരീരം സൗരഭ്യവാസനയായി എരിഞ്ഞ് തീരുകയായിരുന്നു.

സൗരഭ്യവാസന എന്ന മഹത്തായ ആശയത്തിന് മൂന്ന് പ്രധാന പശ്ചാത്തലങ്ങളുണ്ട്. ഒന്ന് പഴയനിയമ പശ്ചാത്തലം. യഹൂദന്മാർ യഹോവയ്‌ക്ക് അർപ്പിക്കുന്ന സൗരഭ്യവാസന (ലേവ്യ : 23:18, സംഖ്യാ :28:1-6). രണ്ട്, ജാതീയ പശ്ചാത്തലം. ജാതികൾ അവരുടെ ദൈവങ്ങൾക്ക് അർപ്പിക്കുന്ന ധൂപവർഗ്ഗത്തിന്റെ വാസന, മൂന്ന് ചരിത്ര പശ്ചാത്തലം. റോമൻ പട്ടാളക്കാരുടെ വിജയഗാഥയുടെ ഒടുവിൽ അവർ ജൂയിപീറ്റർ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. അവിടെ അർപ്പിക്കുന്ന ധൂപവർഗ്ഗത്തിന്റെ വാസന. ഓരോ ദൈവപൈതലും യേശുക്രിസ്തുവിന് വേണ്ടി സൗരഭ്യവാസനായി തീരേണ്ടവരാണ്. ആ പരിമളം മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നയിക്കുന്നു. വിശുദ്ധ പൗലോസ് വിതറിയ പരിമളത്തിന്റെ വാസന അനേകരെ ക്രിസ്തുവിങ്കലേക്ക് ആനയിച്ചു.                  

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

five × three =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5731478
Total Visitors
error: Content is protected !!