Tuesday Thoughts

‘ഇതാ, നോഹയുടെ കാലം’ – 71

‘ഇതാ, നോഹയുടെ കാലം’ – 71 പാ. ബി. മോനച്ചൻ, കായംകുളം ഭൂമിയുടെ യഥാസ്ഥാപനത്തിന്റെ നാളുകൾ ആയിരിക്കും അത്. സ്വർഗ്ഗത്തിലെ ദൈവം ഈ  മനോഹരമായി സൃഷ്ടിച്ചു. സാത്താൻ ഈ ഭൂമിയെ വിരൂപമാക്കി കളഞ്ഞു. സാത്താൻ വിരൂപമാക്കിയ ഭൂമിയെ ന്യായവിധിക്ക് ശേഷം കർത്താവ് പുതുക്കുവാൻ പോകയാണ്. ഉല്പത്തി പലതിന്റെയും ആരംഭമായിരിക്കുമ്പോൾ വെളിപ്പാട് പലതിന്റെയും അവസാനമാകുന്നു. ഉല്പത്തിയിൽ നാം പാപത്തിന്റെയും മരണത്തിന്റെയും ദുഃഖത്തിന്റെയും വേദനയുടെയും വേർപ്പാടിന്റെയും ഒക്കെ ആരംഭം കാണുന്നു. വിശദമായി പറഞ്ഞാൽ ഉത്പത്തിയിൽ ഭൂമിയിലേക്ക് പാപം പ്രവേശിക്കുന്നു. പുതുവാന ഭൂമിയിൽ നിന്നും […]

‘ഇതാ, നോഹയുടെ കാലം’ – 71 Read More »

‘ഇതാ, നോഹയുടെ കാലം’ – 70

‘ഇതാ, നോഹയുടെ കാലം’ – 70 പാ. ബി. മോനച്ചൻ, കായംകുളം 35 പുതുയുഗം വിരിയുന്നു ഉല്പത്തി 8-)o അദ്ധ്യായം ആരംഭിക്കുന്നത്, “ദൈവം നോഹയെയും പെട്ടകത്തിലുള്ള സകലജീവികളെയും സകലമൃഗങ്ങളെയും ഓർത്തു” എന്ന് പറഞ്ഞു കൊണ്ടാണ്. സോദോമിനെ അതിന്റെ അതിക്രമം നിമിത്തം നശിപ്പിക്കുവാൻ ഇറങ്ങി വന്ന ദൈവം അബ്രഹാമിനെ ഓർത്തതായി നാം വായിക്കുന്നു. “അബ്രാഹാം രാവിലെ എഴുന്നേറ്റു താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു, സൊദോമിനും ഗൊമോറായ്ക്കും ആ പ്രദേശത്തിലെ സകല ദിക്കിനും നേരേ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു. എന്നാൽ

‘ഇതാ, നോഹയുടെ കാലം’ – 70 Read More »

‘ഇതാ, നോഹയുടെ കാലം’ – 69

‘ഇതാ, നോഹയുടെ കാലം’ – 69 പാ. ബി. മോനച്ചൻ, കായംകുളം ജോസീഫസ് എന്ന ചരിത്രകാരൻ അതിനെകുറിച്ച് പറയുന്നത് : റോമാ കൈസർ ആയിരുന്ന തീത്തോസിന്റെ കാലത്ത് റോമൻ സൈന്യാധിപനായ വെസ്‌പെഷ്യന്റെ നേതൃത്വത്തിൽ ഒരു വലിയ സൈന്യം വന്ന് യെരുശലേമിനെ നിരോധിച്ചു. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതിരുന്ന യെരുശലേം നിവാസികളെ ബലപ്രയോഗത്തിലൂടെ കീഴടക്കുവാൻ അവർ തീരുമാനിച്ചു. യെരുശലേമിന് ചുറ്റും കിടങ്ങുകൾ കുഴിച്ച് പുറത്തേക്കും അകത്തേക്കും ജനത്തിന് പോകുവാൻ കഴിയാതെയായി. ഭക്ഷ്യധാന്യങ്ങൾ മുഴുവൻ തീർന്നു കഴിഞ്ഞു. ജനം ദാഹവും വിശപ്പും കൊണ്ട്

‘ഇതാ, നോഹയുടെ കാലം’ – 69 Read More »

‘ഇതാ, നോഹയുടെ കാലം’ – 68

‘ഇതാ, നോഹയുടെ കാലം’ – 68 പാ. ബി. മോനച്ചൻ, കായംകുളം 34 മുന്നറിയിപ്പിനെ അവഗണിക്കരുത് ലോക പ്രശസ്തനായ സുവിശേഷകനായ ബില്ലി ഗ്രഹാം ഒരിക്കൽ പറഞ്ഞു : “അമേരിക്കയെ ദൈവം ന്യായം വിധിച്ചില്ലായെങ്കിൽ സോദോമിനോടും ഗൊമോരയോടും ക്ഷമ ചോദിക്കേണ്ടി വരും”. അമേരിക്കൻ ജനതയുടെ മ്ലേച്ഛതയും പാപപ്രവർത്തിയും കണ്ടിട്ടായിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞത്. കാരണം അമേരിക്കയുടെ പാപം സോദോമിനെ കവിയുന്നതായി ആ ദൈവഭൃത്യന് തോന്നി. നമ്മുടെ കർത്താവ് ഒരിക്കൽ കോരസ്, ബെത്‌സയിദ തുടങ്ങിയ പട്ടണങ്ങളോട് പറഞ്ഞു : “കോരസിനെ, നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ

‘ഇതാ, നോഹയുടെ കാലം’ – 68 Read More »

‘ഇതാ, നോഹയുടെ കാലം’ – 67

‘ഇതാ, നോഹയുടെ കാലം’ – 67 പാ. ബി. മോനച്ചൻ, കായംകുളം എന്തിനാണ് ഞാനീ ചരിത്രം ഉദ്ധരിച്ചതെന്നോ ? ഈ ലോകത്തിലെ പ്രധാന പട്ടണങ്ങൾ എല്ലാം ഇന്ന് പോമ്പി നഗരത്തിന് തുല്യമായി മാറിയിരിക്കുകയാണല്ലോ ? മ്ലേച്ഛതയും ദുഷ്ടതയും ദുഷ്പ്രവർത്തികളും പാപത്തിന്റെ തനിയാവർത്തനങ്ങളുമല്ലേ മിക്ക വൻ നഗരങ്ങളിലും നടക്കുന്നത്. സൃഷ്ടാവിനെ മറന്ന് പാപാർത്തി പൂണ്ട് മൃഗസമാനമായി മനുഷ്യർ ചെയ്ത് കൂട്ടുന്ന പ്രവർത്തികൾ. ഹോ ! എത്രയോ ബീഭത്സo ! പാപാർത്തിയിൽ മുങ്ങിയ ലോകമേ, നിന്നെ വിഴുങ്ങുവാൻ കാത്തിരിക്കുന്ന വെസൂവിയസിന്റെ മുരൾച്ച നീ കേൾക്കുന്നില്ലേ ? ദുഷ്ടതയേറിയ ലോകമേ, നിന്റെ ചീറ്റലും ആക്രോശവും നിമിത്തം വെസൂവിയസിന്റെ

‘ഇതാ, നോഹയുടെ കാലം’ – 67 Read More »

‘ഇതാ, നോഹയുടെ കാലം’ – 66

‘ഇതാ, നോഹയുടെ കാലം’ – 66 പാ. ബി. മോനച്ചൻ, കായംകുളം വെസൂവിയസ് മുരളുന്നു വായനക്കാരിൽ പലർക്കും തലക്കുറി മനസ്സിലായില്ല എന്നറിയാം. പുരാതന റോമാ സാമ്രാജ്യത്തിലെ പ്രസിദ്ധമായൊരു പട്ടണമായിരുന്നു ‘പോമ്പി നഗരം’. അക്കാലത്തെ സമ്പന്നർ അവിടെ കുടിയേറിയിരുന്നു. പാപത്തിന്റെ ഈറ്റില്ലമെന്നോ പാപ ചേറ്റ് കണ്ടമെന്നോ വിശേഷിപ്പിക്കാവുന്ന തരത്തിൽ സകല മ്ലേച്ഛതകളും നിറഞ്ഞ ഈ പട്ടണത്തിൽ റോമിലെ മറ്റ് പട്ടണങ്ങളിൽ നിന്ന് പോലും വൈകുന്നേരങ്ങളിൽ ആളുകൾ പാപക്കൂട്ടായ്മയ്ക്കായി ചേക്കേറുമായിരുന്നു. ‘ആഫിം തിയേറ്റേർസ്’ എന്നും ‘കൊളോസിയങ്ങൾ’ എന്നും അറിയപ്പെട്ട കൂറ്റൻ പബ്ലിക് സ്റ്റേഡിയങ്ങൾ ഈ സ്ഥലത്തെ ഒരു പ്രത്യേകതയായിരുന്നു. മല്ലയുദ്ധം, ദ്വന്ദയുദ്ധം, എന്നിവ ഇവിടുത്തെ

‘ഇതാ, നോഹയുടെ കാലം’ – 66 Read More »

‘ഇതാ, നോഹയുടെ കാലം’ – 65

‘ഇതാ, നോഹയുടെ കാലം’ – 65 പാ. ബി. മോനച്ചൻ, കായംകുളം എത്രയും ക്രൂരവും നീചവും പൈശാചികവുമായിട്ടാണ് മുൻ രേഖപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിൽ വർഗ്ഗീയ ഭീകരവാദികൾ ക്രിസ്തുനാമധാരികളെ കൊന്നൊടുക്കുന്നത്. നിരനിരയായി കൊണ്ട് നിർത്തി ചെവിപ്പുറകിൽ വെടിവയ്ക്കുന്നു. വലിയ കുന്നിൻ മുകളിൽ നിന്ന് കടലിലേക്ക് തള്ളുന്നു. ഇവരിൽ നല്ല പങ്കിന്റെയും മൃതശരീരം കടൽ മത്സ്യങ്ങൾക്ക് ആഹാരമായി തീരുന്നു. ചിലരുടെ കഴുത്ത് വെട്ടി കൊല്ലുന്നു. മറ്റ് ചിലരെ സ്റ്റൻഗണ്ണിൽ നിന്നും വെടിയുണ്ട പായിച്ച് ചിന്നഭിന്നമാക്കി കളയുന്നു. ഇനിയും ചിലരുടെ കൈയ്യും കാലും വെട്ടിക്കളയുന്നു. പിഞ്ചുകുഞ്ഞുങ്ങളെപോലും

‘ഇതാ, നോഹയുടെ കാലം’ – 65 Read More »

‘ഇതാ, നോഹയുടെ കാലം’ – 64

‘ഇതാ, നോഹയുടെ കാലം’ – 64 പാ. ബി. മോനച്ചൻ, കായംകുളം 32 നിങ്ങളെ കൊല്ലുന്നവനെല്ലാം ദൈവത്തിന് വഴിപാട് കഴിക്കുന്നു എന്ന് വിചാരിക്കുന്നു നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവ് തന്നെ തന്റെ വരവിനെക്കുറിച്ച് പറഞ്ഞ അടയാളങ്ങളിൽ അതിപ്രധാനമായ ‘നോഹയുടെ കാലം പോലെ’ എന്ന വിഷയം മാത്രമാണ് ഈ ലേഖനത്തിൽ വിചിന്തനം ചെയ്യുന്നത്. എങ്കിലും ആനുകാലികമായ ചില തിരുവചനഭാഗങ്ങളുടെ നിവൃത്തി കൂടെ ചൂണ്ടി കാണിക്കട്ടെ. യോഹന്നാന്റെ സുവിശേഷത്തിൽ നമ്മുടെ കർത്താവ് തന്നെ പറഞ്ഞു, ‘നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. അവർ നിങ്ങളെ പള്ളിഭ്രഷ്ടർ

‘ഇതാ, നോഹയുടെ കാലം’ – 64 Read More »

‘ഇതാ, നോഹയുടെ കാലം’ – 63

‘ഇതാ, നോഹയുടെ കാലം’ – 63 പാ. ബി. മോനച്ചൻ, കായംകുളം യുദ്ധത്തിൽ ആറ്റംബോംബും, ഹൈഡ്രജൻ ബോംബും ഒക്കെ പരീക്ഷിച്ച ലോകം ഇന്ന് രാസായുധങ്ങളും രോഗാണുബോംബുകളും തയ്യാറാക്കിയിരിക്കുന്നു. രോഗാണുബോംബുകളുടെ പ്രത്യേകത, അത് മനുഷ്യജീവനല്ലാതെ മറ്റൊന്നിനും കേട് വരുത്തുന്നില്ല എന്നതാണ്. നെർവ് ഗ്യാസ്, മസ്റ്റർഡ് ഗ്യാസ്, സയനേഡ് ഗ്യാസ്, ക്ലോറിൻ ഗ്യാസ്, ഫോസ്‌ജിൻ ഗ്യാസ്, തുടങ്ങിയ മാരകവും അപ്പോൾ തന്നെ ചിലവ് കുറഞ്ഞതുമായ രാസായുധങ്ങൾ ലോകരാഷ്ട്രങ്ങൾ കൂട്ടിവച്ചിരിക്കുന്നു (മനോരമ 1991 ജനു.18). നെർവ് ഗ്യാസ് നുരയും പതയും ഛർദ്ദിയും ഉണ്ടാക്കി മനുഷ്യരെ നിമിഷങ്ങൾക്കുള്ളിൽ മരണത്തിന്മേൽപ്പിക്കുന്നു. മസ്റ്റർഡ് ഗ്യാസിനാൽ ഛർദ്ദിൽ, ചൊറിച്ചിൽ, പൊള്ളൽ, അന്ധത തുടങ്ങിയവയും ഒടുവിൽ മരണവും സംഭവിക്കും. അണുവായുധങ്ങൾ

‘ഇതാ, നോഹയുടെ കാലം’ – 63 Read More »

‘ഇതാ, നോഹയുടെ കാലം’ – 62

‘ഇതാ, നോഹയുടെ കാലം’ – 62 പാ. ബി. മോനച്ചൻ, കായംകുളം കൊസോവോയിൽ നിന്നും വരുന്ന അഭയാർത്ഥികൾക്ക് കുക്കസ് പനി എന്ന ഓമനപ്പേരുള്ള മരണപനിയാണ്. മഴയും പൊടിയും ദാഹവും മലിനജലവും കാറ്റും മാനസിക പിരിമുറുക്കവും നിമിത്തവുമുള്ള ഈ പനിക്ക് മരുന്നില്ല. റൊട്ടിക്കായി ക്യൂ നിൽക്കുന്ന അഭയാർഥികളുടെ മുഖത്ത് ഭീതിയുടെ നിഴലാട്ടം. അവരുടെ തോളിൽ രണ്ട് മൂന്ന് കുഞ്ഞുങ്ങൾ തളർന്ന് കിടക്കുന്നു. മുലകുടി മാറാത്ത കുട്ടികൾ വരണ്ട മനസ്സും നിർജ്ജീവവുമായ ശരീരവുമുള്ള അമ്മയുടെ മുലപ്പാലിനായി ആഞ്ഞ് വലിക്കുന്നു. അതിൽ ഒരു സ്ത്രീയുടെ

‘ഇതാ, നോഹയുടെ കാലം’ – 62 Read More »

error: Content is protected !!