നെടുമ്പ്രം : പ്രഭാഷണവേദിയിൽ 50 വര്ഷം പൂർത്തിയാക്കിയ പ്രസിദ്ധ പ്രഭാഷകനും ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ ജനറൽ സെക്രെട്ടറിയുമായ പാ. ഡോ. കെ. സി. ജോണിനെ നെടുമ്പ്രം പൗരാവലിയും ഐപിസി ഗോസ്പൽ സെന്റർ സഭയും ചേർന്ന് അനുമോദിച്ചു.
പ്രഭാഷണകലയുടെ സുവർണ്ണ ജ്വാല എന്ന പ്രത്യേക പരിപാടിയിൽ പാ. എബ്രഹാം ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത് അംഗം സാം ഈപ്പൻ, വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരായ ആർ. സനൽകുമാർ, സതീഷ് ചാത്തങ്കേരി, കെ. ആർ. പ്രതാപചന്ദ്രവർമ്മ, അരുന്ധതി അശോക്, റേച്ചൽ ബേബി, ,റിന്സൻ തോമസ്, ജോജി ഐയ്പ് മാത്യൂസ്, സുധി എബ്രഹാം, പാ. സി. പി. മോനായി, എന്നിവർ പ്രസംഗിച്ചു. പാ. ഡോ. കെ. സി. ജോൺ മറുപടി പ്രസംഗം നടത്തി.
Post Views: 287