SIAG യുടെ ജനറൽ സൂപ്രണ്ടായി പാ. ഡോ. വി. ടി. എബ്രഹാം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
കന്യാകുമാരി : സൗത്ത് ഇന്ത്യൻ അസ്സംബ്ലീസ് ഓഫ് ഗോഡിന്റെ (SIAG) 2019-’21 ലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. ട്രൈ സീ ബീച്ചിൽ സെപ്റ്റംബർ 24 ന് ആരംഭിച്ച ത്രിദിന വാർഷിക കോൺഫെറൻസിലാണ് തിരെഞ്ഞെടുപ്പ് നടത്തപ്പെട്ടത്.
ഏ. ജി. മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് പാ. ഡോ. വി. ടി. എബ്രഹാം ജനറൽ സൂപ്രണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാ. പോൾ തങ്കയയാണ് (കർണാടക ഡിസ്ട്രിക്ട് കൗൺസിൽ) അസിസ്റ്റന്റ് സൂപ്രണ്ട്. പാ. കെ. ജെ. മാത്യു (മലയാളം ഡിസ്ട്രിക്ട്) സെക്രട്ടറിയായി ചുമതല വഹിക്കും. എൻ. സത്യനേശൻ (സൗത്തേൺ ഡിസ്ട്രിക്ട്) ട്രഷററായും, പാ. പാ. തിമോത്തി റാവു (ആന്ധ്രാ ഡിസ്ട്രിക്ട്) കമ്മറ്റി അംഗമായും സേവനമനുഷ്ഠിക്കും. പാ. സ്റ്റീവ് ജയരാജ് SIAG നിന്നുമുള്ള ദേശീയ AG ഭരണസമിതിയിലേക്കുള്ള പ്രതിനിധിയായും തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ സൂപ്രണ്ട് പാ. ഡോ. ഡി. മോഹൻ നിയമന പ്രാർത്ഥന നടത്തി.
‘യാഗപീഠത്തിൽ ഇപ്പോഴും തീ കത്തി കൊണ്ടിരിക്കണം’ എന്നതായിരുന്നു സമ്മേളന ചിന്താവിഷയം.
(വാർത്ത : പാ. ലിജോ കുഞ്ഞുമോൻ)