‘COVID-19’ : നാടിന് കരുതലായ് ഐപിസി മാരാമൺ
മാരാമൺ : ‘COVID-19’ ന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കരുതലായി ഐപിസി മാരാമൺ സഭയും, പെന്തെക്കോസ്ത് യുവജന സംഘടനയും. കോയിപ്രം, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ ഏകദേശം 2000 ഭവനങ്ങളിൽ 8 കിലോ വീതമുള്ള പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.
പച്ചക്കറി കിറ്റുകളുടെ വിതരണോത്ഘാടനം ഐപിസി സ്റ്റേറ്റ് സെക്രട്ടറിയും സഭാ സീനിയർ ശുശ്രുഷകനുമായ പാ. ഷിബു നെടുവേലിൽ നിർവഹിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോൻസി കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു.
മാരാമൺ PYPA പ്രതിനിധികളായ ജസ്റ്റിൻ നെടുവേലിൽ, ജോജി ടി. മാത്യു, അജയൻ ജോൺ, പാസ്റ്റർമാരായ എബി, ബിനോയ്, സുമിത്ത്, സജി പനച്ചയിൽ, ജോയൽ കിഴക്കേടത്ത്, രഞ്ജി ഡേവിഡ്, തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Post Views: 373