‘സഫലമീ യാത്ര …‘ – (128)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
വേരുകളുടെ കരുത്ത്
വൃക്ഷങ്ങളെ കുറിച്ച് സാമാന്യ ബോധമുള്ള ഏവർക്കും അറിയാം. വൃക്ഷങ്ങളുടെ കരുത്ത് വേരുകളിലാണ്, ഇലകളിലല്ല. അതേകുറിച്ച് ഒരു ഗ്രന്ഥമുണ്ട് – ഓക്ക് മരങ്ങളുടെ കരുത്ത് ഗ്രന്ഥകാരൻ വില്യം ബ്രയന്റ് ലോഗർ രേഖപ്പെടുത്തിയിക്കുന്നു ഗ്രന്ഥകാരൻ. മുകളിൽ ഏറെ വളർച്ചയും, കീഴെ കുറച്ചു വേരുകളും മാത്രമുള്ള മരം ആയുസ്സ് കുറഞ്ഞതും, ദുർബലവും ആയിരിക്കും. വേഗത്തിൽ വേരുകൾ ഊന്നി മണ്ണിലേക്കിറക്കുന്ന മരങ്ങൾ, വേഗം കുറഞ്ഞാണ് ഇലകളും ശിഖരങ്ങളുമായി വളരുന്നതെങ്കിലും അവ ദീർഘായുസ്സുള്ളതും, കാറ്റും, മഴയും, സമ്മർദ്ദങ്ങളും അതിജീവിക്കുവാൻ കരുത്തുള്ളതും ആയിരിക്കും.
ഇത് മനുഷ്യരുടെ കാര്യത്തിലും, സംഘടനകളുടെ തലത്തിലും, എല്ലാം വലിയ ഗുണപാഠമാണ്. പെട്ടെന്നാകും വളർച്ചയും പ്രാധാന്യവും നേടുന്നത്. പക്ഷെ, പതനം അതിലും വേഗമാകാം. വേഗത്തിൽ ഇലകൾ നിറയുന്നതും; തായ് വേരുകൾ ദുർബലം ആയതെല്ലാം ഇല്ലാതെയാകുവാൻ ഏറെ നേരം വേണ്ട.
പ്രവഞ്ചത്തിന്റെ നാഥനായ കർത്താവായ യേശുക്രിസ്തു തന്റെ വിലപ്പെട്ട ഉപമകൾ ഒന്നിൽ കൃത്യമായി അതേകുറിച്ച് പഠിപ്പിക്കുന്നുണ്ട്. അത് വിത്തിനെകുറിച്ചുള്ള ഉപമയിലാണ്. മത്തായി 13-)o അദ്ധ്യായത്തിൽ സ്വർഗീയ രഹസ്യകലവറയായ ഈ ഉപമയിൽ കാണാം. “പാറസ്ഥലത്ത് വിതയ്ക്കപ്പെട്ടതോ, ഒരുത്തൻ വചനം കേട്ടു ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നത് ആകുന്നു എങ്കിലും, ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടും നിഷ്ഫലമായി തീരുന്നത് ആകുന്നു” (20,21)
പുറമെ മോടികൾ ഇല്ലെങ്കിലും, കരുത്തിന്റെ ഇരിപ്പിടമാണ് വേരുകൾ. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലും, ക്രിസ്തുവിന്റെ കൃപയുടെ നിറവിൽ വേരൂന്നുകയും, മറഞ്ഞിരിക്കുകയും ചെയ്യുന്നവരേ മറിച്ചു കളയുവാൻ കാറ്റിനും, വന്മഴയ്ക്കും കഴിയുകയില്ല.
അവർ ഇല വാടാത്ത വൃക്ഷങ്ങൾ.