നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റർ, കെ. പി. കോശി (73) നിത്യതയിൽ
അബുദാബി : നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റർ കെ. പി. കോശി (73) അബുദാബിയിൽ വച്ച് നിത്യതയിൽ ജനുവരി 8 ന് ചേർക്കപ്പെട്ടു. NECK സെക്രെട്ടറിയായി രണ്ട് പതിറ്റാണ്ട് സേവനമനിഷ്ഠിച്ചു. ഗൾഫ് ബാങ്ക് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ, ഗൾഫ് ചർച്ച് ഫെലോഷിപ്പ് കുവൈറ്റ് പ്രതിനിധി, KTMCC പ്രഥമ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള സർവ്വകലാശാല M.Com റാങ്ക് ജേതാവായ ശ്രീ. കെ. പി. കോശി, കോഴഞ്ചേരി പുന്നയ്ക്കാട് മലയിൽ ഫിലിപ്പ് ജോർജ്, ഏലിയാമ്മ ഫിലിപ്പ് ദമ്പതികളുടെ സീമന്ത പുത്രനാണ്. പരേതയായ സിസിലി കോശിയാണ് ഭാര്യ. ആശി കോശി, ആശിഷ് കോശി എന്നിവരാണ് മക്കൾ.
എന്നും സഭാവാർത്തകൾ.കോം ന്റെ അഭ്യുദയകാംഷിയായിരുന്ന ശ്രീ. കെ. പി. കോശി അവറുകളെ, തന്റെ 70 -)o ജന്മദിനാക്ഷോഷ വേളയിൽ ആദരിക്കുവാൻ ദൈവം അവസരം നൽകി. ദുഃഖാർത്ഥരായ കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ.