കുമ്പനാട് കൺവൻഷൻ ഇന്ന് (ജനുവരി 17 ന്) ആരംഭിക്കും
കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) യുടെ 97 – മത് ജനറൽ കൺവൻഷൻ ഇന്ന്, ഞാറാഴ്ച (ജനുവരി 17 ന്) കുമ്പനാട് ഹെബ്രോൻപുരത്ത് ആരംഭിക്കും. ഭാരതത്തിലെ പെന്തക്കോസ്ത് ആത്മീയ സംഗമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കുമ്പനാട് കൺവൻഷന്റെ ഈ വർഷത്തെ ചിന്താവിഷയം “ദൈവത്തിന്റെ പുതുവഴികൾ” (യെശ :43:19) എന്നതാണ്. ഐപിസി ജനറൽ സെക്രട്ടറി പാ. സാം ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന ഉത്ഘാടന സമ്മേളനത്തിൽ, ഐ.പി.സി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം മഹാസമ്മേളനം ഉത്ഘാടനം ചെയ്യും. ജനുവരി 24 ന് നടത്തപ്പെടുന്ന സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി മഹായോഗങ്ങൾക്ക് തിരശീല വീഴും.
കൺവൻഷന്റെ ഭാഗമായി സോദരി സമാജം സമ്മേളനം, ഹിന്ദി സെഷൻ, PYPA സമ്മേളനം, യൂത്ത് അഡ്വാൻസ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
പാ. ഡോ. വത്സൻ എബ്രഹാം (പ്രസിഡന്റ്), പാ. വിത്സൺ ജോസെഫ് (വൈസ് പ്രസിഡന്റ്), പാ. സാം ജോർജ് (ജനറൽ സെക്രട്ടറി), പാ. എം. പി. ജോർജ്കുട്ടി (ജനറൽ ജോയിന്റ് സെക്രട്ടറി), സണ്ണി മുളമൂട്ടിൽ (ട്രഷറർ), എന്നിവർ കൺവൻഷന്റെ ക്രമീകരങ്ങൾക്ക് നേതൃത്വം നൽകുന്നു. വിവിധ സംഗീത ഗ്രൂപ്പുകൾ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും കൺവൻഷൻ നടത്തപ്പെടുന്നത്.