ലണ്ടനിൽ നിര്യാതനായ കെ. ടി. തോമസിന്റെ സംസ്കാരം മാർച്ച് 12 ന്
ലണ്ടൻ : ഫെബ്രു. 28 ന് ലണ്ടനിൽ വച്ച് നിര്യാതനായ കുമ്പനാട് കുറവക്കാലായിൽ ടി. തോമസിന്റെ (ബേബി – 81) സംസ്കാരം മാർച്ച് 12 ന് നടത്തപ്പെടും. ലണ്ടൻ ഐപിസിയുടെ ആഭിമുഖ്യത്തിൽ സൗത്ത് ഹാൾ ചർച്ച് ഓഫ് ഗോഡിൽ വച്ച് ശുശ്രുഷകളും തുടർന്ന് ബോറോഗ് ശ്മശാനത്തിൽ സംസ്കാരവും നടത്തപ്പെടും.
ഐപിസി UK & അയർലാൻഡ് റീജിയൻ ട്രസ്റ്റി അംഗവും, ഐ പി സി പൂവത്തൂർ സഭാംഗവുമായിരുന്നു കെ. ടി. തോമസ്. വഞ്ഞവട്ടം കയ്യാലക്കകത്ത് വടക്കേടത്തുപറമ്പിൽ അമ്മിണി ഭാര്യ.
മക്കൾ: ലിസ, ലിജി, എബി.
Post Views: 560