പന്തളം : പന്തളം സെന്റർ PYPA വാർഷികം ഏപ്രിൽ 14 ന് കുളനട ഐപിസി ശാലേം സഭയിൽ വച്ച് നടത്തപ്പെടും. പാ. വിപിൻ പള്ളിപ്പാടിന്റെ (പ്രസിഡന്റ്, PYPA പന്തളം സെന്റർ) അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ പാ. ജോൺ ജോർജ് (ഐപിസി പന്തളം സെന്റർ ശുശ്രുഷകൻ) വാർഷികം ഉത്ഘാടനം ചെയ്യും. ജസ്റ്റിൻ നെടുവേലിൽ (ജോയിന്റ് സെക്രട്ടറി, പത്തനംതിട്ട മേഖലാ PYPA) മുഖ്യാതിഥിയായിരിക്കുന്ന സമ്മേളനത്തിൽ ബ്ലെസ്സൻ മല്ലപ്പള്ളി (ജോയിന്റ് സെക്രട്ടറി, പത്തനംതിട്ട മേഖലാ PYPA) ആശംസകൾ അറിയിക്കും. ജസ്റ്റിൻ ജോസിന്റെ നേതൃത്വത്തിൽ സെന്റർ PYPA ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : റിജു സൈമൺ തോമസ് (സെക്രട്ടറി, PYPA പന്തളം സെന്റർ) / 97470 77603
Post Views: 280