‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (69)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (69)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

ദൈവം അവനെ ഉയിർപ്പിച്ചത് നമുക്ക് വേണ്ടിയുള്ള അവന്റെ മരണത്തെ ദൈവം അംഗീകരിച്ചു എന്നതിന്റെ തെളിവാണ്. അവന്റെ മരണത്തിൽ നമ്മുടെ നീതികരണത്തിന് ഉള്ളതെല്ലാം ദൈവം കണ്ടിരുന്നു എന്നതിന്റെ തെളിവാണ് അവന്റെ പുനരുത്ഥാനം. ‘അവന്റെ മരണത്താൽ നമ്മുടെ കടം വീട്ടി. അവന്റെ ഉയിർപ്പിനാൽ കടം വീട്ടിയ രസീത് അവൻ വാങ്ങിച്ചു (യെശ :53:8). അവൻ വിട്ടയക്കപെട്ടപ്പോൾ അവനിൽ, അവനോട് കൂടെ നാമും നമ്മുടെ മുഴുപാപത്തിന്റെ കുറ്റത്തിൽ നിന്നും ശിക്ഷയിൽ നിന്നും വിട്ടയ്ക്കപ്പെടുന്നു. വിശ്വസിക്കുന്ന നമുക്കും കണക്കിടുന്നു. പൗലോസ് വിശ്വാസത്തിൽ പ്രാധാന്യം ഉറപ്പിച്ചു പറയുന്നത് നോക്കുക. ഈ അനുഗ്രഹങ്ങളെല്ലാം വിശ്വസിക്കുന്നവർക്കാണ് ലഭിക്കുന്നത്.
ക്രിസ്തു എന്തിന് മരിച്ചു ?
1) പാപത്തിന് പ്രായശ്ചിത്തം വരുത്തുവാൻ (എബ്രാ :1:3, 2:17)
2) പാപപരിഹാരം വരുത്തുവാൻ
3) നമ്മുടെ അതിക്രമങ്ങൾ നിമിത്തം
4) പാപം പോക്കി ശുദ്ധീകരിക്കുവാൻ (വെളി :1:6)
5) നാം പാപം സംബന്ധിച്ച് മരിക്കുന്നവരാകാൻ (1 പത്രോസ് :2:24)
6) നാം അവനിൽ ദൈവനീതിയാകേണ്ടതിന് (2 കോരി :5:21)
7) ദുഷ്ടലോകത്തിൽ നിന്ന് നമ്മെ വിടുവിക്കേണ്ടതിന് (ഗലാ :1:4)
8) നമ്മുടെ സ്വയത്തിൽ നിന്ന് നമ്മെ വേർപിരിക്കാൻ (2 കോരി :5:14,15)
9) നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന് (1 പത്രോസ് :3:18)

അദ്ധ്യായം :5
നീതികരണത്തിന്റെ ഫലങ്ങൾ (വാ. 1-11)

ഇവിടെ നീതികരണത്തിന്റെ പരിണിതഫലമായ ൧൦ ഫലങ്ങൾ കാണിച്ചിരിക്കുന്നു.
1) ദൈവത്തോടുള്ള സമാധാനം (വാ. 1)
2) കൃപയിലേക്കുള്ള പ്രവേശനം (വാ. 2)
3) ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുക (വാ. 2)
4) കഷ്ടങ്ങളിൽ പ്രശംസിക്കുക (വാ. 3)
5) പ്രത്യാശയ്ക്ക് ഭംഗം വരുന്നില്ല. (വാ. 3)
6) ഹൃദയങ്ങളിൽ ദൈവസ്നേഹം പകർന്നിരിക്കുന്നു (വാ. 5)
7) എത്ര അധികമായി കോപത്തിൽ നിന്നുള്ള രക്ഷ (വാ. 9)
8) ദൈവത്തോടുള്ള നിരപ്പ് (വാ. 10)
9) ജീവനാലുള്ള സമൃദ്ധമായ രക്ഷ (വാ. 10)
10) ദൈവത്തിലുള്ള പ്രശംസ (വാ. 11)

5:1 വിശ്വാസത്താൽ നീതികരിക്കപ്പെട്ടിട്ട് … സമാധാനമുണ്ട്.
സമാധാനം എന്ന വാക്കിന് യുദ്ധം തീർന്ന അവസ്ഥ എന്നാണ് അർത്ഥം. ഈ യുദ്ധം ഒരു രാജാവും മത്സരികളായ പ്രജകളും തമ്മിലുള്ള യുദ്ധമാണ്.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

sixteen − twelve =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5738891
Total Visitors
error: Content is protected !!