ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭ, ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനുമായി ബന്ധപ്പെട്ട ഡേറ്റ ശേഖരണത്തിന് വൈസ് പ്രസിഡന്റ് പാ. ബിജു തമ്പിയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ആരംഭിച്ചു. വിവിധ സെന്ററിലെ അധ്യക്ഷൻമാർ ഒരുമിച്ചു കൂടി, പാ. ബോബൻ തോമസ്, പാ. ചെറിയാൻ വർഗ്ഗീസ്, പാ. ലിജോ ജോസഫ് തുടങ്ങിയവർ കാര്യങ്ങൾ വിശദീകരിച്ചു. കൂടുതൽ പഠനം നടത്തി ഡേറ്റാ ശേഖരിച്ച് സമർപ്പിക്കുവാൻ കമ്മീഷനെ നിയമിച്ചു. തദവസരത്തിൽ പാ. റ്റി എം കുരുവിള, പാ. ബോബൻ തോമസ്, പാ. ചെറിയാൻ വർഗീസ്, പാ. ഷിബു മാത്യു, പാ. ലിജോ ജോസഫ്, പാ. സുജിത്ത് തുടങ്ങിയവരെ തെരഞ്ഞെടുത്തു.
Post Views: 951