കുമ്പനാട് : IPC സൺഡേസ്ക്കൂൾസ് അസോസിയേഷൻ ഓൺലൈൻ സൺഡേസ്ക്കൂൾ ക്ലാസുകൾ ഇന്ന് (ജൂലൈ 4 ന്) ആരംഭിക്കും. സൺഡേസ്ക്കൂൾ സമയത്ത് തന്നെ രാവിലെ അര മണിക്കൂർ യൂട്യൂബിലൂടെയാണ് നഴ്സറി മുതൽ പതിനഞ്ചാം ക്ലാസ് വരെയുള്ള ഓൺലൈൻ ക്ലാസ് നടക്കുന്നത്. വിദഗ്ദരായ അധ്യാപകർ ക്ലാസുകൾ നയിക്കും. സൺഡേസ്ക്കൂൾ വിദ്യാഭ്യാസ കലണ്ടർ പകുതി വർഷം പിന്നിട്ടതിനാൽ ഈ വർഷം അവസാന പകുതി ഭാഗങ്ങളിൽ നിന്നാകും ക്ലാസുകൾ നടക്കുന്നത്. അവസാന പകുതി ഭാഗത്തു നിന്നും ഡിസംബറിൽ പരീക്ഷ നടത്തപ്പെടും. IPC Online Sundayschool എന്ന പേരിലുള്ള യൂട്യൂബ് ചാനലിൻ്റെയും ഓൺലൈൻ സൺഡേസ്ക്കൂൾ ക്ലാസുകളുടെയും സമർപ്പണവും ജൂലൈ 1 ന് നടന്നു.
(വാർത്ത : ജോജി ഐയപ്പ് മാത്യൂസ്)
Post Views: 1,699