കൊച്ചി : കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ സൗത്ത് മലബാർ സോണിന്റെ നേതൃത്വത്തിൽ ഇന്ന് (ജൂലൈ 28 ന്) ഉച്ചകഴിഞ്ഞ് 2 മണി മുതൽ രാത്രി 11 വരെ 9 മണിക്കൂർ പ്രാർത്ഥന നടക്കും. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ 27 താലൂക്കുകളിലുള്ള ദൈവസഭകളെ കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും പ്രാർത്ഥനയിൽ പങ്കെടുക്കും.
പാസ്റ്റർമാരായ ഡോ. ജെ. വിൽസൺ, ബെന്നി ജോസഫ്, ടി. ടി. ജേക്കബ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: പാ. ടി. റ്റി. ജേക്കബ് (സോണൽ കോഡിനേറ്റർ : +91 944 7222 030)
Post Views: 434