തിരുവനന്തപുരം : മുംബൈ കേന്ദ്രമാക്കി ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന “വിഷൻ റെസ്ക്യു്” കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായി പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പിനും പോലീസ് സേനയ്ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ വിതരണം ചെയ്തു.
തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ “വിഷൻ റെസ്ക്യു്” സ്ഥാപകൻ ബിജു തമ്പി, ഡിജിപി ശ്രീ അനിൽ കാന്തിന് പ്രതിരോധ സാമഗ്രികളായ സാനിറ്റൈസെർ, മാസ്ക്, വൈപ്സ് തുടങ്ങിയവ കൈമാറി. അഡീഷണൽ ഡിജിപി ശ്രീ മനോജ് എബ്രഹാം, കേരള പൊലീസിന് വേണ്ടി ആശംസകളും നന്ദിയും അറിയിച്ചു.
കേരള മെഡിക്കൽ കോപ്പറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പിന് വേണ്ടി ഡോ. ജോസ് ഡിക്രൂസ് (DMO, തിരുവനന്തപുരം) കോവിഡ് പ്രതിരോധ സാമഗ്രികൾ ബിജു തമ്പിയിൽ നിന്നും ഏറ്റുവാങ്ങി. ഡോ. ധനുജ വി. എ. (ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) ചടങ്ങിൽ പങ്കെടുത്തു. പി. എസ്. സുജിത് (റീജണൽ കമ്മ്യൂണിറ്റി വർക്കർ, ‘വിഷൻ റെസ്ക്യു്’) ചടങ്ങുകൾ കോർഡിനേറ്റ് ചെയ്തു. കേരള പൊലീസിന് 3.6 ടണ്ണും, ആരോഗ്യ വകുപ്പിന് 5.4 ടണ്ണും സാമഗ്രികൾ വിതരണം ചെയ്തു. മഹാരാഷ്ട്ര, ചെന്നൈ, കൽക്കട്ട, തുടങ്ങിയ സ്ഥലങ്ങളിലും ആരോഗ്യവകുപ്പിനും, കേരള പോലീസിനും പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു.