റാന്നി : വേൾഡ് മിഷൻ ഇവാൻജലിസം ദൈവസഭകളുടെ 73 – മത് ദേശീയ ജനറൽ കൺവൻഷൻ ഫെബ്രു. 21-27 വരെ ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. WME പ്രസിഡന്റ് പാ. ഡോ. ഒ. എം. രാജുകുട്ടി ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. രാജു പൂവക്കാല, പാ. സണ്ണി വർക്കി, പാ. റെജി ഓതറ, പാ. ജെ. ജോസഫ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. എല്ലാ ദിവസവും വൈകിട്ട് 6-9 മണി വരെ പൊതുയോഗം നടക്കും. ഫെബ്രു. 27 ന് നടക്കുന്ന സംയുക്ത ആരാധനയോടും, കർത്തൃമേശയോടും കൂടി കൺവൻഷൻ സമാപിക്കും. സെലെസ്റ്റ്യൽ റിഥം ബാൻഡ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
Post Views: 482