തിരുവല്ല : ശാരോൻ ഫെലോഷിപ് ചർച്ച് ജനറൽ കൺവൻഷൻ 2022 നവംബർ 30 ബുധൻ മുതൽ ഡിസംബർ 4 ഞായർ വരെ തിരുവല്ലാ ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങൾ കുടാതെ, ശുശ്രൂഷക സമ്മേളനങ്ങൾ, സെമിനാറുകൾ, സി. ഇ. എം., സൺഡേ സ്കൂൾ, വനിതാ സമാജം സമ്മേളനങ്ങൾ എന്നിവ കൺവൻഷനോടനുബന്ധിച്ച് നടത്തപ്പെടും. ഡിസംബർ 4 ന് സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും. കോവിഡ് പ്രോട്ടോക്കോൾ അനുവദിക്കുമെങ്കിൽ, സ്റ്റാനശുശ്രൂഷയും കർത്തൃ മേശയും ഉണ്ടായിരിക്കും. കൺവൻഷൻ്റെ ക്രമീകരണങ്ങൾക്കായി വിവിധ സബ് കമ്മിറ്റികളെ ചുമതലപ്പെടുത്തി.
പാസ്റ്റർമാരായ എബ്രഹാം ജോസഫ്, ഫിന്നി ജേക്കബ്, റ്റി. ഐ. എബ്രഹാം, ജോൺസൺ കെ. ശമുവേൽ, ജേക്കബ് ജോർജ് കെ. എന്നിവരുടെ നേതൃത്വത്തിൽ കൺവൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു.
കൺവൻഷൻ കമ്മിറ്റികൾ :
പ്രാർത്ഥന : പാസ്റ്റർമാരായ ബിനു എബ്രഹാം, ജോസ് ജോർജ്, ജോമോൻ ജെ, ഗോഡ്സ്ൺ സി.സണ്ണി
പബ്ലിസിറ്റി : പാസ്റ്റർമാരായ സാംസൺ പി തോമസ്, ഫിലിപ്പ് എബ്രഹാം, ജോമോൻ ജോസഫ്, ബ്രദർ റോഷി തോമസ്
അക്കോമഡേഷൻ : പാസ്റ്റർമാരായ എബ്രഹാം കുര്യാക്കോസ്, സജു പാപ്പച്ചൻ, അനിൽ കെ. കോശി, ബിജു ജോർജ്ജ്.
ഭക്ഷണം : പാസ്റ്റർമാരായ സാം ഫിലിപ്പ് , ബിജുമോൻ വി.ടി., ബ്രദർ തോമസ് വർഗീസ്
ഫിനാൻസ് : പാസ്റ്റർ ജോർജ് വർഗീസ്, ബ്രദേഴ്സ് ജോജോ ജേക്കബ്, സൈമൺ കെ.ജി., തോമസ് മരുതിവിള
അറേഞ്ച്മെൻറ് : പാസ്റ്റർമാരായ കെ. എം. കുര്യാക്കോസ്, എം. ജി. മോനച്ചൻ
വോളൻ്റിയേഴ്സ് : പാസ്റ്റർ മാരായ എം. രാജൻ, ടി. എം. വർഗീസ്, ജോസ് പൊടികുഞ്ഞ് , പി.വി. പോൾ ഗോപാലകൃഷ്ണൻ, ജി. ജോസ്
മ്യൂസിക് : പാസ്റ്റർമാരായ സോവി മാത്യു, ബിജു ജോസഫ്
(വാർത്ത : പാ. സാംസൺ പി തോമസ്)