തുവയൂർ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ, തുവയൂർ YPE യൂത്ത് ക്യാമ്പ് മെയ് 24-26 വരെ നടക്കും. പാ. സി. സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ) ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാ. പി. എ. ജെറാൾഡ് (YPE സ്റ്റേറ്റ് പ്രസിഡന്റ്) അദ്ധ്യക്ഷനായിരിക്കും. പാസ്റ്റർമാരായ വൈ. റെജി, പ്രിൻസ് തോമസ്, തോമസ് ഫിലിപ്പ്, അനിൽ കൊടിത്തോട്ടം, ജെയ്സ് പാണ്ടനാട്, അനീഷ് തോമസ്, ചെയ്സ് ജോസഫ്, ഡോ. ബെൻസിക്ക് മിറാൻഡ, ഡോ. ജോൺ സാമുവേൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ‘METANOIA’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. ഫ്ലേവി ഐസക്ക്, സാം ജോൺ, മോസസ് ടൈറ്റസ് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
Post Views: 322