ഷാർജ : ചർച്ച് ഓഫ് ഗോഡ് യു.എ.ഇ-യുടെ നേതൃത്വത്തിൻ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ശാലോം ഷാർജ്ജ പ്രവർത്തനം ആരംഭിച്ചു. 2022 ആഗസ്റ്റ് 15 ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ, സഭയുടെ ഔദ്യോഗിക നാമകരണവും ഉത്ഘാടനവും, ചർച്ച് ഓഫ് ഗോഡ് യു.എ.ഇ നാഷണൽ ഓവർസീർ റവ. ഡോ. കെ. ഓ. മാത്യു നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ, പാസ്റ്റർ ഗ്ലാഡ്സൻ, പാസ്റ്റർ സാം അടൂർ, പാസ്റ്റർ ലിബിൻ എന്നിവർ ആശംസകൾ നേർന്നു. എല്ലാ തിങ്കളാഴ്ച്ചയും വൈകിട്ട് 8.00 മുതൽ 10.00 വരെ വർഷിപ്പ് സെന്റർ ഹാൾ നമ്പർ 5 ൽ നടക്കുന്ന ആരാധനയ്ക്ക് പാസ്റ്റർ ജോർജ്ജ് മാത്യു, പാസ്റ്റർ സജു എന്നിവർ നേതൃത്വം നൽകും.
Post Views: 347