തിരുവല്ല : കേരളത്തിൽ 2022 – ’23 ലെ ജനറൽ കൺവൻഷനുകളുടെ ആരംഭം കുറിച്ചു കൊണ്ട് ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവം. 30 – ഡിസം. 4 വരെ തിരുവല്ല, ‘ശാരോൻ’ ഗ്രൗണ്ടിൽ നടക്കും. നവംബർ 30 ബുധനാഴ്ച്ച, അന്തർദേശീയ പ്രസിഡന്റ് പാ. ജോൺ തോമസ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷൻ ഡിസംബർ 4, ഞാറാഴ്ച സംയുക്ത ആരാധനയോട് കൂടി സമാപിക്കും. പൊതുയോഗങ്ങൾ, ബൈബിൾ പഠനം, ശുശ്രുഷക സെമിനാർ, ഓർഡിനേഷൻ ശുശ്രുഷ, കാത്തിരിപ്പ് യോഗങ്ങൾ, മിഷൻ സമ്മേളനം,SBC അലുമിനി സമ്മേളനം, റൈറ്റേഴ്സ് ഫോറം സെമിനാർ, സി.ഇ.എം., സൺഡേ സ്കൂൾ, വനിതാ സമാജം വാർഷിക സമ്മേളനങ്ങൾ തുടങ്ങി വിവിധ യോഗങ്ങൾ കൺവൻഷനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്. ‘ശാരോൻ ക്വയർ’ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
Post Views: 248