യെരുശലേം : യിസ്രായേൽ ദേശീയ തിരെഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹു നേതൃത്വം നൽകിയ ലിക്വിഡ് പാർട്ടി സഖ്യം അധികാരത്തിലേക്ക്. തുടർച്ചയായ പന്ത്രണ്ട് വർഷം അധികാരത്തിൽ ഇരുന്ന ശേഷം യെർ ലാപിഡിന്റെ സഖ്യത്തോട് 2021 ജൂണിലാണ് നെതന്യാഹുവിന് അധികാരം നഷ്ടപെട്ടത്. ഇസ്രായേലിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രായം കുറഞ്ഞ പ്രധാനമന്ത്രി, ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം വഹിച്ച വ്യക്തി, എന്നിവ കൂടാതെ വിദേശകാര്യം, ധനകാര്യം എന്നീ പ്രധാന വകുപ്പുകൾ നെതന്യാഹു വഹിച്ചിട്ടുണ്ട്. നവം. 1 ന് നടന്ന തിരഞ്ഞെടുപ്പിലെ 94 % വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ, ഇതിനോടകം 10 ലക്ഷം വോട്ടുകൾ ബെഞ്ചമിൻ നെതന്യാഹു നേതൃത്വം നൽകിയ ലിക്വിഡ് പാർട്ടി സഖ്യം നേടി കഴിഞ്ഞു.
Post Views: 539