‘ഞങ്ങളുടെ മാത്രം സ്വന്തം പ്രിൻസിപ്പൽ സാറും മാഡവും’

(ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി, പായിപ്പാട് പ്രിൻസിപ്പാൾ ഡോ. ജയ്സൻ തോമസിനെയും കുടുംബത്തെയും കുറിച്ച് ശിഷ്യൻ പാസ്റ്റർ ലിജോ മാത്യു ജെയിംസ് (M. Th ഡിപ്പാർട്മെന്റ് ഇൻ ചാർജ്) ന്റെ ഓർമ്മകുറിപ്പ് )

സൗന്ദര്യമായ വാക്കുകൾ കൊണ്ട് വർണിക്കുവാൻ കഴിയുന്നതിനും അപ്പുറമായ ബന്ധമാണ് ഞങ്ങൾക്ക് പ്രിയ ജെയ്സൺ തോമസ് സാറിനോടും, സാറിന് തന്റെ പ്രിയ സഹപ്രവർത്തകരോടും ഉള്ളത്. ക്രിസ്തീയ ജീവിതത്തിലും, ശ്രുശ്രുഷയിലും എല്ലാവർക്കും മാതൃകയാക്കാവുന്ന ഏറ്റവും ഉദാത്തമായ മുഖമുദ്രയാണ് പ്രിയ സാറിന്റെയും കുടുംബത്തിന്റെയും നേതൃത്വ പാടവം 1975 – ൽ ഇന്നു കർത്താവിൽ വിശ്രമിക്കുന്ന ഡോ. എബ്രഹാം ഫിലിപ്പിന്റെ ദർശനത്താൽ സ്ഥാപിതമായ ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ അദ്ധ്യാപകനായി 1987-ൽ ശുശ്രുഷ ജീവിതത്തിനു തുടക്കം. 1992- ൽ തന്റെ പ്രിയ സഹധർമണി ഡോ. ജെസ്സി ജെയ്സൺ പ്രിയ സാറിനോട് ചേർന്ന് സെമിനാരിയിൽ അധ്യാപന രംഗത്തേക്ക് ചുവടു വച്ചത് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ വളർച്ചയിൽ എടുത്തു പറയേണ്ട വസ്തുതയാണ്. 1992-ൽ സെമിനാരിയുടെ ഇരുണ്ട കാലഘട്ടത്തിൽ ഒരു വെളിച്ചമായി, മാർഗനിർദ്ദേശിയായി, സെമിനാരിയുടെ സ്ഥാപകന്റെ ദർശനം കാത്തു സൂക്ഷിച്ചു കൊണ്ട് പ്രിയ സ്ഥാപനത്തെ മുന്നോട്ടു നയിച്ചതിൽ പ്രിയപെട്ട സാറിന്റെയും കുടുംബത്തിന്റെയും സംഭാവനകൾ ഏറെ വലുതാണ്. 1987 മുതൽ 2023 വരെയുള്ള മൂന്നു പതിറ്റാണ്ടുകൾ ഒരു അദ്ധ്യാപകനായി, രജിസ്ട്രാറായി, അക്കാഡമിക് ഡീനായി, പ്രിൻസിപ്പലായി പദവികളിലേക്ക് ഉയർന്നു വന്നത് പ്രിയ സാറിന്റെ ദർശനത്തിന്റെയും, ത്യാഗമായ സമർപ്പണത്തിന്റെയും, അർപ്പണബോധത്തിന്റെയും, കഠിനാദ്വാനത്തിന്റെയും വിജയംകൊണ്ടാണ്. അതിൽ ഉപരിയായി സാറിനോടുള്ള ദൈവത്തിന്റെ വിശ്വസ്തതയും.
ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിൽ പ്രിയ ജെയ്‌സൺ സാറിനും ജെസ്സി മാഡത്തിനോടും ഒപ്പമുള്ള യാത്ര വിലമതിക്കാനാകാത്തതാണ്. പ്രചോദനത്തിന്റെ ഉറവിടമായ ഉറവിടമായ പ്രിയപ്പെട്ടവർ ഔദ്യോഗിക ഉത്തരവാദിത്വത്തിൽ നിന്ന് പടി ഇറങ്ങുമ്പോൾ സഹശ്രുശ്രുഷകരായ ഞങ്ങൾക്ക് വേദനകൾ ഉണ്ടെങ്കിലും, ഞങ്ങളുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ് പ്രിയ സാറും മാഡവും. ഇവർ രണ്ടു പേരും ഓരേ ദർശനത്തോടെ തോളോട് തോൾ ചേർത്ത് നിരവധി വിദ്യാർത്ഥികളെ അപ്പോസ്തലന്മാരും, സുവിശേഷകരും, പ്രവാചകന്മാരും, ഇടയൻമ്മാരായും അദ്ധ്യാപകരായും വളർത്തിയെടുത്തു സുവിശേഷത്തിന്റെ ദീപശിഖ ഉയർത്തുവാൻ ലോകത്തിന്റെ വിവിധ കോണുകളിൽ അയക്കുന്നത് എത്രയോ സന്തോഷം നൽകുന്ന അനുഭവങ്ങലാണ്. സാറിന്റെയും മാഡത്തിന്റെയും ശിഷ്യമ്മാരായ ഒരോർത്തുതർക്കും എന്നും ഇപ്പോഴും പ്രിയപെട്ടവരെ ഓർത്തു അഭിമാനം കൊള്ളാം എന്നതിൽ രണ്ടുവശമില്ല. പ്രിയപെട്ടവരുടെ ചിറകിനടിയിലെത്തുന്നത് വലിയ കാര്യമായിരുന്നു. അത് പലരുടെയും ജീവിതത്തെ മാറ്റുന്നതിനും , ശ്രുശൂഷയുടെ പുത്തൻ പടവുകളിലേക്ക് പറന്നുയരുവാൻ എല്ലാവിധമായ പ്രചോദങ്ങളും, സഹായങ്ങളും നൽകി തന്ന് കൈപിടിച്ചു ഉയർത്തുന്നത് സ്മരിക്കുന്നതിനപ്പുറമാണ്. എപ്പോഴും ആ ചിറകിൻ കീഴിൽ ഓടി അണയുവാൻ ഉള്ള സ്വാതന്ത്ര്യവും ,അവകാശവും ഞങ്ങൾക്ക് ഉണ്ടായിരുന്നു. ആ തണൽ എപ്പോഴും ഞങ്ങൾക്ക് ഒരു ആശ്വാസം തന്നെയായിരുന്നു.
സ്‌നേഹവും വിനയവും അനുകമ്പയും നർമ്മവുമുള്ള ജെയ്‌സൺ സാറിന്റെ ചടുലമായ നേതൃത്വം പ്രശംസനീയമാണ്. ഒരു പ്രിൻസിപ്പൽ സ്ഥാനത്തിരിക്കുമ്പോഴും, പ്രിയ സാർ എല്ലാവരിലേക്കും ഇറങ്ങിച്ചെല്ലുന്ന ഒരു മനുഷ്യത്വത്തിന്‌ ഉടമയാണ്. അദ്ദേഹത്തിന്റെ അജപാലന പരിചരണവും കരുതലും ഓരോരുത്തരോടുള്ള പിതൃഹൃദയവും അദ്ദേഹത്തിന്റെ തൊപ്പിയിലെ പൊൻ തൂവലാണ്. ഏത് അവസരത്തിലും പ്രിയ സാറിനെ സമീപിക്കാനുള്ള സ്വാതന്ത്ര്യം ആർക്കും ഉണ്ടായിരുന്നു . ജീവിതത്തിലും ശുശ്രൂഷയിലും അദ്ദേഹം നൽകിയ മാർഗനിർദേശവും പിന്തുണയും ആർക്കും തന്നെ മറക്കാൻ കഴിയില്ല. അത്രമാത്രമാണ് സാറിന്റെ ഓരോ സംഭാവനകളും.

സെമിനാരിയുടെ വളർച്ചയിലും , പുതിയ നാഴികക്കല്ലുകൾ സ്ഥാപിക്കുന്നതിന്‌നും പ്രിയപ്പെട്ട ജെസ്സി മാഡത്തിന്റെ സംഭാവനകൾ വളരെ ശ്രദ്ധേയമായിരുന്നു. കഠിനധ്വാത്തിന്റെയും , സമർപ്പണത്തിന്റെയും മുഖമുദ്ര ചാർത്തികൊണ്ട് തന്നിൽ ഏൽപ്പിക്കപെടുന്ന ഓരോ കാര്യങ്ങളും ഉത്തരവാദിത്തങ്ങളും കൃത്യനിഷ്ടതയോടെയും, ക്രമീകൃതമായും ചെയ്യുന്നത് കണുമ്പോൾ ഇങ്ങനെയൊക്ക കർത്താവിനു വേണ്ടി ഒരു വ്യക്തിക്ക് ചെയ്യാമെന്നും നിശ്ശബമായി പറഞ്ഞുതന്ന വ്യക്തിത്വം. കൂടെ നിൽക്കുന്ന സഹപ്രവർത്തകരുടെ കഴിവുകൾ തിരിച്ചറിഞ്ഞു വളർത്തികൊടുവരുന്ന നല്ല മനസ്സിനുടമ.അങ്ങനെ പോകുന്നു സവിശേഷതകൾ ഏറെ.
ആരോടും പരാതികൾ പറയാതെ, ആരെയും വേദനിപ്പിക്കാതെ, എല്ലാവരെയും സ്നേഹിച്ചു, കരുതി എല്ലാവരെയും ഓരേ കുട കീഴിൽ നിർത്തി മുന്നോട്ടു നയിക്കുന്ന ഏറ്റവും മനോഹരമേറിയ പ്രിയപെട്ടവരുടെ നേതൃത്വ ശൈലി എടുത്തു പറയേണ്ട വസ്തുത തന്നെയാണ്.
എപ്പോഴും ധൈര്യത്തോടെ എന്തും സംസാരിക്കാൻ ആ ഓഫിസിന്റെയും, വീടിന്റെയും വാതിലുകൾ ഞങ്ങൾക്കായി തുറന്നിട്ടിരുന്നു. അതായിരുന്നു , അങ്ങനെയാണ് ഞങ്ങളുടെ പ്രിയ സാറും മാഡവും
അതെ ഞങ്ങൾക്ക് പ്രിയപ്പെട്ടവർ പിതാവും മാതാവും സഹോദരനും സഹോദരിയും ആയിരുന്നു. ഇനിയും അങ്ങനെ തന്നെ.

ചാഞ്ചടി ഉലഞ്ഞു നിൽക്കുന്ന മനസുകളെ ദൈവീക വചനങ്ങൾ കൊണ്ടും, പുഞ്ചിരി നിറഞ്ഞ ഹാസ്യങ്ങൾ കൊണ്ടും ആശ്വസിപ്പിക്കുന്ന നല്ല ഹൃദയത്തിനു ഉടമയാണ് ഞങ്ങളുടെ പ്രിയ സാർ.
മനസ്സും, ഹൃദയവും നിറഞ്ഞ നിൽക്കുന്ന നിരവധി ഓർമകൾ ഞങ്ങൾക്ക് സമ്മാനിച്ചതിൽ ഞങ്ങൾ പ്രിയ സാറിനെയും മാഡത്തെയും ഓർത്തു അഭിമാനം കൊള്ളുന്നു.

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ വികസനത്തിനായുള്ള ഞങ്ങളുടെ മാത്രം സ്വന്തം പ്രിയപ്പെട്ട ജെയ്സൺ സാറിനും ജെസ്സി മാഡത്തിനും ത്യാഗപൂർണമായ പരിശ്രമങ്ങൾക്കും കഠിനാധ്വാനത്തിനും ഞങ്ങളോടുള്ള എല്ലാ സ്നേഹത്തിനും ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് വലിയ ഒരു സല്യൂട്ര് .
മൂന്ന് പതിറ്റാണ്ടു കർത്താവിന്റെ മഹത്വമേറിയ വേല ചെയ്തു ന്യൂ ഇന്ത്യ ബൈബിളിൽ സെമിനാരിയിൽ നിന്ന് അഭിമാനത്തോടെ, തലയുർത്തി ഞങ്ങളുടെ സ്വന്തം പിതാവും മാതാവും പടിയിറയുന്നു. ഇങ്ങനെ ഒരു മിഷനറി കുടുംബത്തെ ഞങ്ങൾക്ക് നൽകിയ ക്രിസ്തുനാഥന് എല്ലാം നന്ദിയും, സ്തുതിയും, പുകഴ്ചയും അർപ്പണം ചെയ്യുന്നു.
ശുശ്രുഷയുടെ ഒരു പുതിയ അധ്യായം തുറക്കുന്ന സാറിനും, മാഡത്തിനും എല്ലാവിധമായ അനുമോദങ്ങളും അനുഹ്രഹങ്ങളും.

എന്ന് സ്നേഹത്തോടെ, സഹപ്രവർത്തകൻ

ലിജോ മാത്യു ജെയിംസ്

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

12 − one =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5736768
Total Visitors
error: Content is protected !!