കൊൽക്കത്ത : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷന് കൊൽക്കത്തയിൽ അനുഗ്രഹീത സമാപ്തി. റീജിയണിലെ പതിമൂന്നിൽപരം സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസസകൾ മഹായോഗത്തിൽ പങ്കെടുത്തു. പാസ്റ്റർ ഷിബു ടി മാത്യു അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ഇന്ത്യാ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയണൽ ഓവർസിയർ റവ. ബെന്നി ജോൺ മുഖ്യ സന്ദേശം നൽകി. ‘സമയം അടുത്തിരിക്കുന്നു’ എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി നടന്ന കൺവൻഷനിൽ റവ.സതീഷ് കുമാർ (ഡാളസ്), റവ. ജിബി റാഫേൽ, റവ. ജെയിംസ് റാം, പ്രൊ. ജേക്കബ് തൊമസ്, റവ. ഏബ്രഹാം വർഗീസ്, റവ. ജോയൽ സുജിത് തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ വചനം ശുശ്രൂഷിച്ചു. ഓർഡിനേഷൻ സർട്ടിഫിക്കറ്റ്, ദൈവസഭയുടെ വിവിധ ശുശ്രൂഷാ അംഗീകാര സർട്ടിഫിക്കറ്റുകളുടെ വിതരണം ദൈവസഭ വേൾഡ് മിഷൻ പ്രതിനിധികളും ബൈബിൾ സ്കൂൾ ഗ്രാജുവേഷനും റീജിയൺ ഓവർസിയറും നിർവഹിച്ചു.വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ വിശ്വാസികൾ വിവിധ പ്രാദേശിക ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മിഷൻ ചലഞ്ച്, പാസ്റ്റേഴ്സ് കോൺഫറൻസ്, ഉണർവ്വ് യോഗങ്ങൾ, കാത്തിരിപ്പു യോഗങ്ങൾ തുടങ്ങിയവ കൺവൻഷന്റെ ഭാഗമായി നടന്നു. സറാഫീം വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
(വാർത്ത : അനീഷ് വലിയപറമ്പിൽ – മീഡിയ കോർഡിനേറ്റർ)