കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് റീജിയന്റെ പ്രസിഡന്റായി പാ. തോമസ് ജോർജ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്) തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രു. 10 ന് നടന്ന പൊതുയോഗത്തിലാണ് 2023 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. പാ. ബിനു പി ജോർജ് – ചർച്ച് ഓഫ് ഗോഡ് അഹമ്മദി (വൈസ് പ്രസിഡന്റ്), പാ. സജി എബ്രഹാം – കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് (റീജിയൻ പാസ്റ്റർ), എം. ടി. എബ്രഹാം – കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് (സെക്രട്ടറി), സണ്ണി ജോർജ്ജ് – ചർച്ച് ഓഫ് ഗോഡ് അഹമ്മദി (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ജോയിന്റ് സെക്രട്ടറി : ബിനു യോഹന്നാൻ (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്), ജോയിന്റ് ട്രഷറർ : അജി തോമസ് (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്), പബ്ലിസിറ്റി കൺവീനർ : സഞ്ജു യോഹന്നാൻ (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്), കമ്മറ്റി അംഗങ്ങൾ : ഫിലിപ്പ് ജോൺ, ജെയ്സൺ വർഗീസ്, മാത്യൂസ് ജോൺ, സാംകുട്ടി സാമൂവൽ, സിജു തോമസ്, റ്റിജു രാജ്, ജോയ് വർഗീസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
YPE സെക്രട്ടറി : ഗിരീഷ് ഓടനാവട്ടം, ജോയിന്റ് സെക്രട്ടറിമാർ : ഗ്ലാഡ്സൺ വർഗീസ്, സരുൺ റോയ് ജോൺ, ലേഡീസ് മിനിസ്ട്രി സെക്രട്ടറി : സിസ്റ്റർ. ഗ്രേസി ജേക്കബ്, ജോയിന്റ് സെക്രട്ടറിമാർ : സൂസൻ ആൻഡ്രൂസ്, ഷെറിൻ മാത്യൂസ് എന്നിവർ ചുമതല വഹിക്കും. മാർച്ച് 24 ന് എൻ. ഈ. സി. കെ. ചർച്ച് & പാരിഷ് ഹാളിൽ വച്ച് 2023 ലെ റീജിയൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.